By രിസാല on July 6, 2019
1341, Article, Articles, Issue
‘When the soul lies down in that grass. The world is too full to talk about! ” Rumi മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)യുടെ ആത്മീയാനുഭവങ്ങളെ ഏറെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ അവതരിപ്പിച്ചിട്ടുള്ളത്. മതാതീത ആത്മീയതയുടെ പക്ഷത്ത് റൂമിയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വായന സാധ്യമാക്കിയത് പാശ്ചാത്യ ഓറിയന്റലിസ്റ്റുകളുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. റൂമിയെ ഇസ്ലാമിനു പുറത്തുനിര്‍ത്തിക്കൊണ്ട് വിശകലന വിധേയമാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വിഖ്യാത കൃതിയായ ‘മസ്നവി’യുടെ വായനയും ആന്തരാര്‍ഥങ്ങളും റൂമിയെ ഇസ്ലാമിക ദര്‍ശനങ്ങളുടെ ആചാര്യനായി […]
By രിസാല on July 6, 2019
1341, Article, Articles, Issue, കവര്‍ സ്റ്റോറി
ഭക്ഷണം പ്രാഥമികമായ അടിസ്ഥാന ആവശ്യമാണ്. ഇതിന് മുകളിലാണ് എല്ലാ പരികല്പനകളും രൂപപ്പെടുന്നത്. ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന്റെ ചരിത്രം ഓര്‍മിച്ചെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവഴിച്ചത് ഭക്ഷണം ശേഖരിക്കാനാണ്. ഇതായിരുന്നു പ്രാചീന കാലത്തെ മനുഷ്യന്റെ പ്രധാന ജോലി. അല്പം ശ്രദ്ധ തെറ്റിയാല്‍ മറ്റു ഹിംസ്ര ജന്തുക്കളുടെ ഭക്ഷണമായി മനുഷ്യന് മാറും. അവരും ഭക്ഷണം അന്വേഷിക്കുകയാണ്. രണ്ടുപേര്‍ക്കും അതിജീവനമാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വേട്ടയാടലുകള്‍ ഉണ്ടായത്. ആറ്റിലെ വെള്ളം എന്നിവയൊക്കെയായിരുന്നു ആദിമകാലത്തെ മനുഷ്യന്റെ ഭക്ഷണം. ഭക്ഷണത്തിന്റെ ഉള്ളടക്കത്തിലും രൂപത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. […]
By രിസാല on July 6, 2019
1341, Article, Articles, Issue, റീഡിംഗ് റൂം
പൗരാണിക ഇറാനിലെ ആര്യഭാഷയായിരുന്ന സെങ്ങും ഇന്ത്യയിലെ സംസ്കൃതവും തമ്മില്‍ സാമ്യമുണ്ട്. ഇന്ന് ഇറാന് എന്നറിയപ്പെടുന്ന പ്രദേശത്ത് പണ്ടു വസിച്ചിരുന്നവരുടെ പുണ്യഗ്രന്ഥമായ ‘അവസ്ത’യിലും ഇന്ത്യക്കാരുടെ വേദങ്ങളിലും ഒരേ ദേവന്മാരെപ്പറ്റി പറയുന്നുമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ദക്ഷിണേഷ്യയിലേക്ക് കുടിയേറിയ ആര്യന്മാരാണ് സംസ്കൃതത്തെയും വേദങ്ങളെയും ഇവിടെയെത്തിച്ചതെന്നതിന് പുരാവസ്തു, ഭാഷാ ശാസ്ത്ര തെളിവുകള്‍ പലതുമുണ്ട്. എങ്കിലും ആര്യന്മാരുടെ അധിനിവേശം ഒരു കെട്ടുകഥയാണെന്ന വാദത്തിന് കുറച്ചുകാലമായി ശക്തിയേറി വരികയാണ്. അതിന് ഒരേയൊരു കാരണമേയുള്ളൂ. സംസ്കൃതം ആര്യന്മാര് കൊണ്ടുവന്നതാണെന്ന് സമ്മതിച്ചാല്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഭാരതീയ പൈതൃകം […]
By രിസാല on July 5, 2019
1341, Article, Articles, Issue, നീലപ്പെൻസിൽ
പ്രകാശ് ജാവേദ്കര് വിവരാവകാശ മന്ത്രാലയത്തിന്റെ ചുമതലയേറ്റപ്പോള്‍ പ്രസ്താവിച്ചത് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്. എന്നാല്‍ രാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ജാവേദ്കറിന്റെ വാക്കുകളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലെ വൈരുദ്ധ്യമാണ് കാണിക്കുന്നത്. ഐ.പി.സി 500 ക്രിമിനല്‍ ഡിഫമേഷന്‍ ചുമത്തിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മുന്‍ ഹിന്ദി റിപ്പോര്‍ട്ടറായ പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവാഹാഭ്യര്‍ഥന നടത്തിയ യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ്, […]
By രിസാല on July 5, 2019
1341, Article, Articles, Issue, സർവസുഗന്ധി
ഇസ്രയേല്യരോട് അല്ലാഹു ചില കരാറുകള്‍ ചെയ്തിരുന്നു. എന്തുകൊണ്ടെന്നാല്‍ നരകത്തീയില്‍ വെന്തു വെണ്ണീറാകാന്‍ തക്ക കയ്യിലിരിപ്പുകളുണ്ടായിരുന്നു അവര്‍ക്ക്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള വഴിയാണീ കരാര്‍. അവ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഇരുലോക ക്ഷേമത്തിന്ന് വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഒറ്റ സൂക്തത്തില്‍ ഖുര്‍ആന്‍ അതൊതുക്കിയിട്ടുണ്ട്. ‘ബനൂ ഇസ്രയേല്യരോട് നാം കരാര്‍ വാങ്ങിയതിനെ ഓര്‍ക്കുക. നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മാതാപിതാക്കളോടും ഉറ്റ ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല രീതിയില്‍ വര്‍ത്തിക്കണം. ആളുകളോട് നല്ലതു പറയണം. നിസ്കാരം നിലനിര്‍ത്തണം. സകാത് കൊടുക്കണം. എന്നാല്‍ […]