By രിസാല on August 28, 2019
1348, Article, Articles, Issue, ചൂണ്ടുവിരൽ
ഇരുണ്ടകാലത്ത് എന്തുതരം പാട്ടുകളാണുണ്ടാവുക എന്ന ബ്രഹ്തോള്‍ഡ് ബ്രെഹ്ത്തിന്റെ വിഖ്യാതമായ വാക്കുകളിലാണ് കഴിഞ്ഞ തവണ നമ്മള് ചൂണ്ടുവിരല്‍ നിര്‍ത്തിയത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അതേ വാക്കുകളില്‍ നിന്ന് ഈ സംഭാഷണവും നമുക്ക് ആരംഭിക്കേണ്ടിവരുന്നു. ഇരുണ്ട കാലത്തിന്റെ പാട്ടുകള്‍ പാടേണ്ടി വരുന്നു. അതിവേഗമുള്ള നിയമനിര്‍മാണങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യതയായ സുതാര്യതയുടെ റദ്ദാക്കലും നിശബ്ദമായിപ്പോകുന്ന പ്രതിപക്ഷങ്ങളും ജനാധിപത്യത്തെ അതിദയനീയമാം വിധം നിരാലംബമാക്കുമെന്ന ആലോചനകള്‍ ഇതേ താളുകളില്‍ നാം പലവട്ടം പങ്കുവെച്ചതാണ്. ആ പ്രതിപക്ഷ നിശബ്ദത നമുക്കറിയുന്നതുപോലെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. രാഷ്ട്രതന്ത്രപഠനങ്ങള് നരേറ്റീവുകള്‍ എന്ന് […]
By രിസാല on August 28, 2019
1348, Article, Articles, Issue, വർത്തകൾക്കപ്പുറം
2014 മേയ് 26ന് ഉച്ചക്ക് ശേഷം രാഷ്ട്രപതിഭവനിലെ വിശാലമായ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അവരോധിതനായതിന്റെ മണിക്കൂറുകള്‍ക്കകം ജമ്മുവിലെ ഉദ്ദംപൂരില്‍നിന്നുള്ള എം.പിയും പ്രധാനമന്ത്രിയുടെ കീഴില്‍ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ് ഒരു ബോംബ് പൊട്ടിച്ചു: ‘ഭരണഘടനയുടെ 370ാം അനുച്ഛേദം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചത്. അതുകൊണ്ട് അത് എടുത്തുകളയുന്നതിന് ബന്ധപ്പെട്ടവരുമായി ഉടന്‍ ചര്‍ച്ച നടത്തുന്നതാണ്’. രാഷ്ട്രീയമണ്ഡലത്തെ പിടിച്ചുകുലുക്കിയ പ്രസ്താവന കൂടുതല്‍ വിവാദമായപ്പോള്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അത് ഡോ. സിങ്ങിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് തീയില്‍ വെള്ളമൊഴിക്കാന്‍ […]
By രിസാല on August 27, 2019
1348, Article, Articles, Issue, നീലപ്പെൻസിൽ
രാജ്യം കൂടുതല്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. യു എ പി എ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭേദഗതി പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വലിയ ഭീഷണി തന്നെയാണ്. ഈയൊരു നീക്കം കശ്മീരില്‍ കൂടുതല്‍ ചെറുപ്പക്കാരെ ജയിലിലാക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370, 35എ അനുച്ഛേദം അസാധുവാക്കിയത് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയുണ്ടാക്കും. 30000 ത്തിലധികം സൈനികരെ വിന്യസിച്ചും വാര്‍ത്താ വിനിമയ സംവിധാനങ്ങളൊക്കെ സ്തംഭിപ്പിച്ചുമായിരുന്നു നീക്കങ്ങള്‍. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയുള്ള […]
By രിസാല on August 27, 2019
1348, Article, Articles, Issue
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിലൂടെ വിഷണ്ണരായി നടന്നിരുന്ന രണ്ടു ചെറുപ്പക്കാരെ അപ്രതീക്ഷിതമായാണ് കാറില്‍ കയറ്റിയത്. രണ്ടുപേരും നിയമത്തില്‍ ഡിഗ്രി പഠിക്കുന്നവരാണ്. ഒരാള്‍ ലക്ഷദ്വീപുകാരന് സയ്യിദ് ഹാശിം ജീലാനിയും മറ്റെയാള്‍ നാദാപുരത്തുകാരന് സഫറുദ്ദീനും. അഞ്ചാറുമാസമായി രണ്ടുപേരും അവരുടെകൂടെയുള്ള പലരും യൂണിവേഴ്സിറ്റി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. പ്രശ്നം ഒന്നേയുള്ളൂ, അവര്‍ പഠിച്ചത് മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയാണ്. ഇപ്പോള്‍ ലോ പഠിക്കുന്നതാവട്ടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കൊരു നിര്‍ബന്ധശാഠ്യമുണ്ടത്രെ; മറ്റേതു യൂണിവേഴ്സിറ്റിയില്‍ നിന്നും എന്ത് ബിരുദമെടുത്താലും കാലിക്കറ്റില്‍ നിന്നും ഒരു തുല്യതാസര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതുനിങ്ങള് […]
By രിസാല on August 24, 2019
1348, Article, Articles, Issue
‘The development of full artificial intelligence could spell the end of human race’ -Stephen Hawking സമകാലിക ലോകം നാലാമതൊരു വ്യാവസായിക വിപ്ലവത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ യൂറോപ്പില്‍ തുടക്കംകുറിച്ച കാര്‍ഷികേതര സമ്പദ് വ്യവസ്ഥയുടെയും മുതലാളിത്ത- ഉപഭോഗ സംസ്കാരത്തിന്റെയും കാലഘട്ടമായ ‘The age of mechanical production’ ആണ് ഒന്നാം വ്യാവസായികവിപ്ലവമായി പരിഗണിക്കപ്പെടുന്നത്. രണ്ടാം വ്യാവസായിക വിപ്ലവം ഇരുപതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച ‘The age of science […]