പള്ളിയോടൊപ്പം തകര്‍ന്നത് മറ്റെന്തൊക്കെയായിരുന്നു?
രാജ്യത്തിന്റെ വിഭജനം ചര്‍ച്ച ചെയ്യപ്പെടുന്നത് മുസ്‌ലിംകള്‍ ഇഷ്ടപ്പെടാറില്ല. വിഭജനത്തിന്റെ പാപഭാരം തങ്ങളുടെ ശിരസ്സില്‍ കെട്ടിവെക്കപ്പെടുമോ എന്ന ഭയം തന്നെ കാരണം. പോയകാലത്തിന്റെ ആകുലതകളും ആസുരതകളും കണ്ടില്ലെന്ന് നടിക്കുന്നത് ഒരുതരം ഒളിച്ചോട്ടമാണ്. ഭാവിഭാഗധേയം കരുപ്പിടിപ്പിക്കുന്നിടത്ത് വെളിച്ചം കിട്ടണമെങ്കില്‍, കയ്‌പേറിയ അനുഭവങ്ങള്‍ മുന്നില്‍വെച്ച്, അതാവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടക്കേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തില്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം, സമാനതകളില്ലാത്ത, ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യയുടെ വിഭജനം. ഭൂമിശാസ്ത്രപരമായ വിഭജനത്തിനപ്പുറം, ഒരു ജനതയുടെ പറിച്ചുമാറ്റലായിരുന്നു ഫലത്തില്‍ സംഭവിച്ചത്. 1947നുമുമ്പ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ […]