തുടച്ചുനീക്കപ്പെടുന്ന മനുഷ്യര്‍: ഇന്ത്യ അനന്തരമെടുക്കുന്നത് ഏതു മാതൃകയാണ്?
‘ഇന്ത്യ എന്റെ രാജ്യമാണ്.ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ് ‘ ഇത് പറഞ്ഞു പഠിച്ചും ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി അംഗീകരിക്കുന്ന ഭരണഘടനയില്‍ വിശ്വസിച്ചും തുടങ്ങിയതാണ് സ്വതന്ത്ര ഇന്ത്യ. ഇന്ത്യ ഇന്ന് വന്നെത്തിനില്‍ക്കുന്ന ഇടം തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈകളിലാണ്. ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളത്രയും ബ്രാഹ്മണിക്കല്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായതും ഇന്ത്യയുടെ ബഹുസ്വരതയെ, മതസാഹോദര്യത്തെ, ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ്. ഇനിയുള്ള ഇന്ത്യയുടെ ഭാവി എത്രമേല്‍ കലുഷിതമാകും എന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് പല നയങ്ങളും നിയമങ്ങളും ഇന്ത്യയില്‍ […]