By രിസാല on August 14, 2021
1445, Article, Articles, Issue
നാലാം വ്യാവസായിക വിപ്ലവം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അതിന്റെ അനുരണനമെന്നോണം തൊഴില്‍ രംഗത്ത് വരാനിരിക്കുന്ന വിപ്ലവം അത്ര എളുപ്പം പ്രവചിക്കാന്‍ കഴിയില്ല. ടെക്‌നോളജിയില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലകളില്‍ അതിയന്ത്രവത്കരണം നടക്കുകയും, തൊഴിലിന്റെ സ്വഭാവം തന്നെ അടിമുടി മാറുകയും ചെയ്യുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ഇന്ന് നടക്കുന്നതു പോലെ ഒരു വിഷയം പഠിച്ച് ആ മേഖലയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ച് അടുത്തൂണ്‍ പറ്റി പിരിയാമെന്ന മോഹം ഇനി നടക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരാള്‍ തന്റെ തൊഴില്‍ ജീവിതത്തിനിടയില്‍ […]
By രിസാല on August 12, 2021
1445, Article, Articles, Issue
ആയിരത്തി അറുനൂറ്റി എഴുപത്തിയാറ് സെപ്റ്റംബർ ഇരുപതിന് സൂറത്ത് തുറമുഖം വിട്ട സലാമത് റസാ എന്ന കപ്പലിൽ നൂറുകണക്കിന് യാത്രികരോടൊപ്പം സാഫി ബിൻ വാലി എന്നൊരു വിശിഷ്ട വ്യക്തിത്വം കൂടിയുണ്ടായിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബിന്റെ പുത്രി സൈബുന്നീസയുടെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. തന്റെ ജീവിതസാഫല്യമായ ഹജ്ജ് പൂർത്തീകരിക്കുക എന്നതിനൊപ്പം വരും കാല തീർത്ഥാടകർക്കുള്ള വഴികാട്ടിയാവുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു ഇദ്ദേഹത്തിന്. ഈ ദൗത്യ സാക്ഷാത്കാരമാണ് ഇന്ത്യക്കാർക്ക് കടൽവഴി ജിദ്ദയിലേക്കെത്താനുള്ള വഴിയടക്കം ഉൾക്കൊള്ളിച്ചിട്ടുള്ള അനീസ് അൽ ഹുജ്ജാജ് – ഹാജിമാരുടെ സഹയാത്രികൻ […]
By രിസാല on August 12, 2021
1445, Article, Articles, Issue
ഖുര്‍ആനില്‍ അനേകം ഉദ്ധരണികള്‍ കാണാം. നൂഹ് നബിയും സമുദായവും, ഹൂദ് നബിയും സമുദായവും, മൂസാനബിയും ഫറോവയും ആശയവിനിമയം നടത്തിയതിന്റെ ഉദ്ധരണികള്‍ ഉദാഹരണം. ഫറോവ രാജവംശത്തിലെ വിശ്വാസിയായ മനുഷ്യന്റെ സംസാരവും ലുഖ്മാന്‍(അ) മകനോട് നടത്തിയ ഉപദേശവും ഉദാഹരണം. ഇത്തരം ഉദ്ധരണികള്‍ സൃഷ്ടികളുടെ സംസാരമല്ലേ? പിന്നെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന് പറയുന്നതിന്റെ ന്യായമെന്താണ്? ആരോപണം പരിശോധിക്കാം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണ് എന്നു പറയുമ്പോള്‍ ഖുര്‍ആനിലെ പദങ്ങളാണോ ആശയങ്ങളാണോ വിവക്ഷിക്കപ്പെടുന്നത്? ആശയങ്ങള്‍ മാത്രമാണെന്ന് പറയാന്‍ പറ്റില്ല. കാരണം അപ്പോള്‍ ഹദീസും ഖുര്‍ആനും […]
By രിസാല on August 10, 2021
1445, Article, Articles, Issue
ഗ്രീക്കു പുരാണത്തിലെ പറക്കും കുതിരയാണ് പെഗാസസ്. ആകാശത്തിന്റെ വടക്കുഭാഗത്ത് മഹാശ്വമെന്ന നക്ഷത്രസമൂഹമായി അതിനെ മാറ്റിയത് സിയൂസ് ദേവനാണത്രെ. ആധുനികകാലത്തെ ഭരണാധികാരികൾക്കുവേണ്ടി തങ്ങൾ സൃഷ്ടിച്ച പെഗാസസ് ഒരു ട്രോജൻ കുതിരയാണെന്നാണ് എൻ എസ് ഒ ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ഷാലേവ് ഹ്യൂലിയോ പറയുന്നത്. ആകാശത്തിലൂടെ പറന്ന് മതിലുകൾ ഭേദിച്ച് രഹസ്യങ്ങൾ ചോർത്തുന്ന ചതിയൻ കുതിര. ശത്രുവായ നാട്ടുരാജ്യത്തെ കീഴ്പ്പെടുത്താനാണ് ഗ്രീക്കു സൈന്യം ട്രോജൻ കുതിരയെന്ന ചതി പ്രയോഗിച്ചത്. സമ്പൂർണമായ ഏകാധിപത്യത്തിന്റെ പെരുമ്പറ മുഴക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഭരണാധികാരികളുടെ ശത്രുക്കൾ സ്വന്തം […]
By രിസാല on August 10, 2021
1445, Article, Articles, Issue
“വഴിവെട്ടുന്ന നേതാവും നിയമനിർമാതാവുമായി’ സംഘ്പരിവാറും അതിനെ പിന്തുണയ്ക്കുന്നവരും വ്യാപകമായി അംഗീകരിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിർദയമായ ഒരു നിയമത്തിന്റെ കരടുമായി വന്നിട്ടുണ്ട്. ഇതും അനുകരണീയമായ ഒന്നായി മറ്റുള്ളവർ അംഗീകരിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമായിരിക്കും. ഉത്തര്‍പ്രദേശിലെ നിയമകമ്മീഷൻ ജൂലൈ 7 ന് പൊതുവായനയ്ക്കു ലഭ്യമാക്കിയ ഈ കരട് മോശമായി തയാറാക്കപ്പെട്ടതും സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനു പകരം നിരവധി ദരിദ്രകുടുംബങ്ങളെ ഉപദ്രവിക്കുന്ന ഭീഷണികളാൽ സമ്പന്നവുമാണ്. എല്ലാ സമുദായങ്ങളിലും സാമൂഹ്യവിഭാഗങ്ങളിലും പെട്ടവരെ ഇതു പ്രതികൂലമായി ബാധിക്കും. അവരെയിത് മോശം ആരോഗ്യാവസ്ഥക്കും […]