By രിസാല on November 12, 2021
1458, Article, Articles, Issue
ചെകുത്താൻ മനുഷ്യന്റെ ആധ്യാത്മിക പരിശ്രമങ്ങളെ തോല്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. രസകരമായ സംഗതി, ഗുണകാംക്ഷിയായി ആവും പിശാച് ചില നേരങ്ങളിൽ പ്രത്യക്ഷപ്പെടുക എന്നതാണ്. മസ്നവിയുടെ രണ്ടാം ഭാഗത്തിലെ പ്രസിദ്ധമായ ഒരു കഥ അതാണ്. പ്രഭാത നിസ്കാരത്തിന്റെ സമയം ആയതറിയാതെ മുആവിയ ഉറങ്ങിപ്പോവുന്നു. ആരോ അദ്ദേഹത്തെ തൊട്ടുവിളിച്ചു പ്രാർഥനയുടെ സമയം കഴിയാറായി എന്ന് ഓർമിപ്പിക്കുന്നു. ആരാണ് തന്റെ ഉറക്കത്തിന് ഭംഗം സൃഷ്ടിച്ചത് എന്ന ദേഷ്യത്തോടെ മുആവിയ നാലുപാടും തിരയുന്നു. മുറിയിൽ ഒരാൾ ഒളിച്ചിരിക്കുന്നതു കണ്ടു. ചോദിച്ചപ്പോൾ ആള് ചെകുത്താനാണ്. മുആവിയക്ക് […]
By രിസാല on November 12, 2021
1458, Article, Articles, Issue
സൂക്തം: 11- അങ്ങനെ സകരിയ്യ നബി തന്റെ ജനങ്ങളുടെ അടുത്തേക്ക് ചെന്നു. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്താന്‍ അവരോട് ആംഗ്യം കാണിച്ചു. “വഹ്‌യ്’ എന്നതിന്റെ ഭാഷാര്‍ത്ഥം “അവ്യക്തമായ രീതിയില്‍ വിവരം കൈമാറുക’എന്നാണ്. “പ്രവാചകത്വം വാദിക്കുന്ന തന്റെ ദൂതന് അല്ലാഹു വിവരം നല്‍കുക’ എന്നാണ് സാങ്കേതികാര്‍ത്ഥം. ഭാഷാര്‍ത്ഥമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഖുര്‍ആനില്‍ പല സൂക്തങ്ങളും “വഹ്‌യ്’ ഇങ്ങനെ ഭാഷാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായി കാണാം. അവയില്‍ പ്രവാചകരല്ലാത്ത സാത്വികര്‍ക്ക് അല്ലാഹു നല്കിയ വിവരത്തെക്കുറിച്ചും മലക്കുകള്‍ക്കും ജന്തുക്കള്‍ക്കും അജൈവ പദാര്‍ത്ഥങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളെ കുറിച്ച് […]
By രിസാല on November 9, 2021
1458, Article, Articles, Issue
ജീവികളില്‍ ദുര്‍ബലനായി പിറന്നു വീഴുന്നത് മനുഷ്യനാണ്. മറ്റുജീവികള്‍ പ്രസവിക്കപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ പരാശ്രയമില്ലാതെ സഞ്ചരിക്കാനും ഇരതേടാനും പ്രാപ്തരാകും. അവയുടെ ജൈവഘടന അങ്ങനെയാണ്. മനുഷ്യന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ തന്നെ വര്‍ഷങ്ങളോളം മറ്റുള്ളവരെ ആശ്രയിക്കണം. വാര്‍ധക്യത്തില്‍ മനുഷ്യന്‍ വീണ്ടും പരാശ്രിതരായി മാറുന്നു. അതിനാല്‍, കുട്ടികളുടെയും പ്രായമായവരുടെയും സംരക്ഷണവും ഭദ്രതയും സംതൃപ്തിയുള്ള ജീവിതവുമാണ് ഒരു കുടുംബത്തിന്റെ പ്രധാനലക്ഷ്യം. കുടുംബം സാമൂഹിക വളര്‍ച്ചയുടെ അടിസ്ഥാന ഘടകമാണ്. മനുഷ്യനോടൊപ്പമാണ് കുടുംബവും ഉത്ഭവിക്കുന്നത്. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുര്‍ആന്‍ […]
By രിസാല on November 9, 2021
1458, Article, Articles, Issue, വർത്തകൾക്കപ്പുറം
ആധുനികലോക ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ രാഷ്ട്രീയ ദുരന്തമായി ഇന്ത്യയുടെ വിഭജനം മാറിയത് അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ വ്യാപ്തി കൊണ്ടാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കള്‍ ( ഹിന്ദു, മുസ്‌ലിം നേതാക്കള്‍ എന്ന് പറയുന്നതാവും ശരി) കണക്കൂക്കൂട്ടിയത് പോലെയല്ല സംഭവഗതികള്‍ കെട്ടഴിഞ്ഞുവീണത്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മനുഷ്യപലായനമായിരുന്നു വിഭജനത്തോടെ തുടക്കം കുറിച്ചത്. 60ലക്ഷം മുസ്‌ലിംകള്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലേക്ക് അതിര്‍ത്തി കടന്നു നീങ്ങിയപ്പോള്‍ 50ലക്ഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പലായനം ചെയ്തു. മൂന്ന് കോടി മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടു എന്നാണ് ചരിത്രകാരന്മാരില്‍ […]
By രിസാല on November 6, 2021
1458, Article, Articles, Issue, ചൂണ്ടുവിരൽ
നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലാത്ത ഒരിടത്ത്, അനുകൂലമായോ പ്രതികൂലമായോ നിങ്ങള്‍ പുറപ്പെടുവിക്കുന്ന ഏതഭിപ്രായവും അടിസ്ഥാനപരമായി വയലന്‍സാണ്. അതിനാല്‍ അനുപമ എന്ന യുവതിയുമായി ബന്ധപ്പെട്ട് നാം ഇപ്പോള്‍ സംസാരിക്കാന്‍ പോകുന്ന കാര്യങ്ങളിലാകെ വയലന്‍സിന്റെ നിഷ്ഠുരമായ പ്രയോഗങ്ങളുണ്ട്. നമുക്ക് പറയാനുള്ളത് ആത്യന്തികമായി അനുപമയെക്കുറിച്ചല്ലാത്തതിനാലും അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അനുപമ ഒരു കാരണമായതിനാലും വയലന്‍സാണെന്നും സാമൂഹികമായ മര്യാദകേടാണെന്നും മനുഷ്യര്‍ ആര്‍ജിച്ച സാമൂഹികബോധ്യങ്ങളുടെ ലജ്ജാകരമായ നിരാകരണമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയുകയാണ്. സ്ത്രീ, അതും കാഴ്ചാവിപണിക്ക് പലനിലകളില്‍ അഭിമതയാകാന്‍ പാങ്ങുള്ള സ്ത്രീ, ലൈംഗികത […]