By രിസാല on April 7, 2022
1479, Article, Articles, Issue
മാനവിക ഐക്യം ഉദ്‌ഘോഷിക്കുന്നതും പാരസ്പര്യത്തില്‍ അധിഷ്ഠിതവുമാണ് ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളെല്ലാം. നിസ്‌കാരം, പ്രാര്‍ഥന, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അനുഷ്ഠാന കര്‍മങ്ങളധികവും സംഘം ചേര്‍ന്ന് നിര്‍വഹിക്കേണ്ടവയാണ്. തനിച്ചു നിര്‍വഹിക്കേണ്ട വ്രതം, സകാത് തുടങ്ങിയ കര്‍മങ്ങള്‍ക്കു പോലും മാനവിക സ്പര്‍ശമുണ്ട്. പട്ടിണി കിടക്കുന്നവന്റെ നോവറിയാനും അവരോട് ഐക്യപ്പെടാനും വൃതത്തിലൂടെ സാധിക്കുന്നു. ജീവിത സന്ധാരണത്തിന് മാര്‍ഗമില്ലാത്തവരുടെ കണ്ണീരൊപ്പുന്ന കര്‍മമാണല്ലോ സകാത്. നിസ്‌കാരം, പ്രാര്‍ഥന തുടങ്ങിയ കര്‍മങ്ങള്‍ തനിച്ചു നിര്‍വഹിക്കുന്നതിലേറെ ഉത്തമം സംഘമായി നിര്‍വഹിക്കുന്നതാണ്. തനിച്ച് നിര്‍വഹിക്കുന്നതിലേറെ അനേകമിരട്ടി പുണ്യമാണ് സംഘം ചേര്‍ന്ന് നിസ്‌കരിക്കുന്നതിനുള്ളത്. […]
By രിസാല on April 6, 2022
1479, Article, Articles, Issue
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചാം തീയതി കര്‍ണാടകയില്‍ നിന്നുവന്ന ഹിജാബ് കേസിലെ അന്തിമവിധി നിരാശാജനകമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ശരിയാണ്, എന്നിരുന്നാല്‍ പോലും അതേദിവസം സുപ്രീംകോടതിയില്‍ നിന്നുവന്ന മീഡിയ വണ്‍ കേസിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഇടക്കാല വിധി ആശാവഹമാണ്. കോടതിയുടെ ഒരു വിധിയില്‍ പ്രത്യേകിച്ച്, കീഴ്കോടതിയിലെ ഏതെങ്കിലുമൊരു വിധിയെ പഴിച്ച് നാം നിരാശപ്പെടേണ്ടതില്ല എന്ന് ഓര്‍മപ്പെടുത്താനാണ് ഇതു പറഞ്ഞത്. ജസ്റ്റിസ് രമണ പറഞ്ഞു: I dont want your sealed covers. You can keep it with you […]
By രിസാല on April 5, 2022
1479, Article, Articles, Issue, ചൂണ്ടുവിരൽ
ശ്രീലങ്ക തകര്‍ച്ചയിലാണ്. കൊവിഡനന്തരം ലോകത്തെ പല രാജ്യങ്ങളുടെയും സാമ്പത്തികജീവിതം തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് പഠനങ്ങളുണ്ടായിരുന്നു. കാരണങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി നടത്തിയ ആ മുന്നറിയിപ്പുകള്‍ പല നിലകളില്‍ പരിഹരിക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയതുകൊണ്ട് ഇതുവരെ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല. എന്നാല്‍ ആ കണക്കുകൂട്ടലുകളിലും ദുരന്ത പ്രവചനങ്ങളിലും ഇടം പിടിക്കാതിരുന്ന ശ്രീലങ്ക പൊടുന്നനെയാണ് സാമ്പത്തികത്തകര്‍ച്ചയുടെ നിലയില്ലാ കയത്തിലേക്ക് നിപതിച്ചത്. ആഭ്യന്തര യുദ്ധകാലത്തെന്ന പോലെ കലുഷിതമാണ് ഇപ്പോള്‍ ആ നാട്. പട്ടിണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ തീരത്തേക്ക് കിട്ടുന്ന ബോട്ടുകളിലും […]
By രിസാല on April 4, 2022
1479, Article, Articles, Issue
“എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണവും മാർഗദർശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടാണ് താങ്കള്‍ക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്” (അന്നഹ്്ല്/89) എന്നാണ് ഖുർആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. മറ്റൊരു സ്ഥലത്ത് ഖുർആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: “”ഈ ഗ്രന്ഥത്തില്‍ നാം ഒന്നും തന്നെ വീഴ്ചവരുത്തിയിട്ടില്ല” (അന്‍ആം/35). അഥവാ വ്യക്തമായോ വ്യഞ്ജമായോ പൂർണമായോ ഭാഗികമായോ പരാമർശിക്കാതെ ഉപേക്ഷ വരുത്തിയിട്ടില്ല. എന്തുകൊണ്ട് ഖുർആന്‍ എന്ന ചോദ്യത്തിന്റെ ധാരാളം ഉത്തരങ്ങളില്‍ ഒന്നാണ് ഈ വചനങ്ങള്‍. ഖുർആനുമായി ബന്ധമുള്ള എല്ലാം വിശുദ്ധമാണ്-ഖുർആന്‍ വിശുദ്ധമായതുപോലെത്തന്നെ. റമളാന്‍ തന്നെയും വിശുദ്ധിയുടെ […]
By രിസാല on April 4, 2022
1479, Article, Articles, Issue, കവര്‍ സ്റ്റോറി
വിശുദ്ധ റമളാന്‍ വരുന്നു. ആരാധനകളാല്‍ ധന്യമാക്കേണ്ട രാവുകളും പകലുകളും. നോമ്പ്, തറാവീഹ് നിസ്‌കാരം, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, ഇലാഹീസ്മരണ തുടങ്ങിയ ആരാധനകള്‍ കൊണ്ട് വിശ്വാസിയുടെ ഹൃദയം തരളിതമാകുന്ന മാസം. അനാദിയായ അല്ലാഹുവിന്റെ കലാമില്‍ തന്നെ റമളാന്‍ എന്നാണ് ആ മാസത്തെ വിളിക്കുന്നത്. വിശ്വാസി സമൂഹത്തിന് നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ ആ മാസത്തെ പല സുപ്രധാന കര്‍മങ്ങള്‍ക്കു വേണ്ടി അവന്‍ പവിത്രമാക്കിയിരുന്നു. റസൂലിന്റെ പ്രവാചകത്വ ലബ്ധിക്കു മുമ്പേ ജാഹിലിയ്യാ കാലത്ത് “റമളാന്‍’ മാസത്തിന്റെ പേരായി പ്രചാരത്തിലുണ്ടായിരുന്നു. അന്നത്തെ […]