1488

നിസ്കാരം: നിബന്ധനകളിലെ വീഴ്ചകൾ

നിസ്കാരം: നിബന്ധനകളിലെ വീഴ്ചകൾ

നിസ്കാരത്തിന്റെ ഘടകങ്ങൾ നിർണിതമാണ്. അതിൽ കുട്ടിച്ചേർക്കലുകൾ അനുവദനീയമല്ല. റുകൂഅ്, സുജൂദ് തുടങ്ങിയ കർമപരമായ (ഫിഅ്ലിയ്യ് ) അനിവാര്യ ഘടകങ്ങളിൽ നിന്നൊന്ന് ബോധപൂർവം വർധിപ്പിച്ചാൽ നിസ്കാരം നിഷ്ഫലമാകുന്നതാണ്. നിസ്കാരത്തിന്റെ ഘടകങ്ങളിലൊന്ന് കൂടുതൽ ചെയ്യാൻ പാടില്ലെന്നറിയുന്നവർ, അവസരമുണ്ടായിട്ടും അറിയാൻ ശ്രമിക്കാത്തവർ എന്നിവരുടെ നിസ്കാരമാണ് അനിവാര്യ ഘടകങ്ങൾ വർധിപ്പിക്കുന്നതിലൂടെ നിഷ്ഫലമാകുന്നത്. പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവരിൽനിന്നാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായതെങ്കിൽ നിസ്കാരം നിഷ്ഫലമാകുകയില്ല. കൈ ഉയർത്തുക പോലുള്ള ഐഛിക ഘടകങ്ങൾ വർധിപ്പിക്കുക, മറന്നു കൊണ്ട് കർമപരമായ ഒരു ഘടകം വർധിപ്പിക്കുക, ഇമാമിനുമുമ്പ് ഒരു […]

ബുർദ: ആശ്വാസത്തിന്റെ അനുരാഗദീപ്തി

ബുർദ:  ആശ്വാസത്തിന്റെ  അനുരാഗദീപ്തി

രചന കഴിഞ്ഞ് ഒരു സഹസ്രാബ്ദത്തോടടുത്തിട്ടും ഖസ്വീദതുല്‍ ബുര്‍ദയുടെ ജനകീയത പൂര്‍വാധികം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അത് പാരമ്പര്യ മുസ്‌ലിംസമൂഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി എന്നേ മാറിക്കഴിഞ്ഞിട്ടുണ്ട്. ബുര്‍ദയുടെ സാഹിത്യ ഭംഗിയും വിഷയസമ്പുഷ്ടതയും പ്രകീര്‍ത്തന സൗകുമാര്യതയും അപരിപേയമായ വർണനകളും അസാമാന്യമായ രചനാശൈലിയും അത് സമ്മാനിക്കുന്ന ആത്മീയ അനുഭൂതിയും അനുവാചകരെ ഈ പ്രകീര്‍ത്തനകാവ്യത്തിലേക്ക് ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഈ സ്‌നേഹകാവ്യത്തിന്റെ രചനാപശ്ചാത്തലത്തിലേക്കും ഉള്ളടക്കത്തിലേക്കും നാമവൈജാത്യങ്ങളിലേക്കും ആത്മീയ അനുഭവങ്ങളിലേക്കും ജനകീയതയിലേക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. രചനാപശ്ചാത്തലം അറബിഭാഷയില്‍ അതീവപാണ്ഡിത്യമുണ്ടായിരുന്നു ഇമാം ബൂസ്വീരിക്ക്(റ). […]

ഖുറൈശ്: സുവർണകാലത്തിന് നന്ദി

ഖുറൈശ്:  സുവർണകാലത്തിന് നന്ദി

ക്രി. 570 ൽ കഅ്ബയെ ആക്രമിക്കാൻ ലക്ഷ്യമിട്ടു മക്കയിലേക്കു സൈന്യവുമായി വന്ന രാജാവ് അബ്റഹതിന് അല്ലാഹു നൽകിയ ശിക്ഷയെക്കുറിച്ചാണല്ലോ വിശുദ്ധ ഖുർആനിലെ നൂറ്റിയഞ്ചാം അധ്യായം സൂറത്തുൽ ഫീൽ. എന്നാൽ അതെന്തിനു വേണ്ടി എന്നാണ് നാലു സൂക്തങ്ങളടങ്ങിയ സൂറതുൽ ഖുറൈശ് വിരൽചൂണ്ടുന്നത്: “ഖുറൈശികളുടെ സുരക്ഷിതപ്രയാണത്തിന്, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും വാണിജ്യ യാത്രകളുടെ സുരക്ഷയ്ക്കുവേണ്ടി. അതിനാല്‍, ഈ മന്ദിരത്തിന്റെ നാഥനെ അവർ ആരാധിക്കട്ടെ. അവൻ അവര്‍ക്ക് വിശപ്പകറ്റി അന്നമേകി. ഭയത്തിൽ നിന്ന് മോചനവുമേകി'(സൂറതുൽ ഖുറൈശ് ). ഓർക്കേണ്ട കാര്യം; വിശുദ്ധ ഖുർആനിലെ […]

വാടകക്ക് നല്‍കി വരുമാനം നേടാം

വാടകക്ക് നല്‍കി  വരുമാനം നേടാം

ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കി വരുന്ന തുക എവിടെയെങ്കിലും നിക്ഷേപിക്കണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനൊരുപാട് കാരണങ്ങളുണ്ട്. ദിനേന ഉയര്‍ന്നു കൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തെ മുന്‍നിര്‍ത്തിയുള്ള ഭീതിയാണ് അതില്‍ പ്രധാനം. Ministry of Statistics and Programme Implementation-ന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം 7.79 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് കേവലം 6.95 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ഒരിടത്തും നിക്ഷേപിക്കാതെ പണം കൈയില്‍ വെക്കുന്നത് അബദ്ധമാണെന്ന് വിലയിരുത്തുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. അതൊരു ശരിയായ വിലയിരുത്തലുമാണ്. ഈ […]

കഷ്ടം, എന്തൊക്കെയാണ് നിങ്ങളീ ചെയ്യുന്നത്?

കഷ്ടം,  എന്തൊക്കെയാണ്  നിങ്ങളീ ചെയ്യുന്നത്?

“റിട്ടയര്‍മെന്റാണ്. പോരുന്നു. പെട്ടീം പടോം മടക്കിക്കഴിഞ്ഞു. വേണമെങ്കില്‍ കോണ്‍ട്രാക്ടില്‍ തുടരാം. അവര്‍ക്കും അത് താല്‍പര്യമാണ്. സമ്മര്‍ദമുണ്ട്. ഞാന്‍ വേണ്ടെന്ന് തീരുമാനിച്ചു. മറ്റെന്തെങ്കിലും ചെയ്യണം. കുറച്ചുകൂടി അര്‍ഥമുള്ള എന്തെങ്കിലും’. ദിവസങ്ങള്‍ മുന്‍പ് നടന്ന ഒരു സംഭാഷണത്തില്‍ നിന്നാണ്. മലയാളത്തിലെ മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ വാക്കുകളാണ്. വാര്‍ത്താചാനലിന്റെ കണ്ണായിരുന്ന ആള്‍. സുഹൃത്താണ്. പ്രായം തെല്ലും ബാധിക്കാത്ത മനസുള്ള വലിയ മനുഷ്യന്‍. മാധ്യമപ്രവര്‍ത്തനത്തിന്റെ ആരംഭകാലം തൊട്ടേ പരിചിതന്‍. കേരളത്തിന്റെ വാര്‍ത്താചാനല്‍ ചരിത്രത്തിനൊപ്പം വളര്‍ന്നയാള്‍. ഇരമ്പുന്ന ഭൂതകാലമുള്ളയാള്‍. പൊതുവേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ കാണുന്ന, […]