By രിസാല on August 6, 2022
1494, Article, Articles, Issue
ആഗോളതലത്തില്‍ തന്നെ അവഗണിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ് നിലവില്‍ എല്‍ ജി ബി ടി ക്യൂ ആക്ടിവിസം. സ്വവര്‍ഗാനുരാഗികളോടുള്ള ഖത്തറിന്റെ സമീപനം ശരിയല്ലെന്നും ആയതിനാല്‍ ഈ വര്‍ഷം അവിടെ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രമുഖരുടെ ശബ്ദമുയര്‍ന്നത് ഇതിനുദാഹരണമാണ്. എല്‍ ജി ബി ടി ക്യൂ അവകാശസംരക്ഷണം യു എസ് ഫോറിന്‍ പോളിസിയുടെ ഭാഗമാക്കിയതും കഴിഞ്ഞ ജൂണ്‍ മാസം സ്റ്റോണ്‍വാള്‍ ലഹളയുടെ ഓര്‍മക്കായി ലോക വ്യാപകമായി വിവിധ രാജ്യങ്ങളില്‍ […]
By രിസാല on August 6, 2022
1494, Article, Articles, Issue, വഴിവെളിച്ചം
നിന്റെ രക്ഷിതാവ് ആണ. അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. തുടർന്ന് അവരെയെല്ലാവരെയും നാം നരകത്തിനു ചുറ്റും മുട്ടുകുത്തിയവരായി ഹാജരാക്കും, തീർച്ച. കരുണാവാരിധിയായ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ ധിക്കാരം കാണിച്ചവരെ ഓരോ വിഭാഗത്തിൽനിന്നും തുടർന്ന് നാം ഊരിയെടുക്കുക തന്നെ ചെയ്യും. ആരാണ് ആ നരകത്തിൽ കത്തിയെരിയാൻ ഏറ്റവും അർഹരെന്ന് നമുക്കറിയാം(സൂറത്തു മർയം 68, 69, 70). പരലോകത്തിന്റെ ബുദ്ധിപരമായ സാധ്യതയെ വിശകലനം ചെയ്തതിനു ശേഷം അതിനെ നിഷേധിച്ച് പരിഹസിച്ചു നടന്നവർക്കുള്ള ശിക്ഷയെ കുറിച്ചുള്ള ഹ്രസ്വമായ വിവരണമാണ് ഈ […]
By രിസാല on August 2, 2022
1494, Article, Articles, Issue
മധ്യകാല ഇന്ത്യ നിരവധി വൈദേശിക ആക്രമണങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. സാമ്രാജ്യ വികസനത്തിനും യുദ്ധമുതലിനുമായി പൂര്‍വേഷ്യയിലെ മിക്ക ഭരണാധികാരികളുടെയും ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡമായിരുന്നു. അക്കാലത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങളുടെ ദുര്‍ബലമായ ഭരണസംവിധാനവും ഉയര്‍ന്നതോതിലുള്ള സമ്പല്‍സമൃദ്ധിയുമായിരുന്നു ഇതിനു പ്രേരകമായത്. മധ്യകാല ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ പ്രധാന ഖജനാവ് എന്ന നിലയില്‍ വൈദേശികരായ മുസ്‌ലിം – അമുസ്‌ലിം രാജാക്കന്മാര്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ക്ഷേത്രങ്ങളിലും ക്ഷേത്രനഗരങ്ങളിലുമായിരുന്നു. എ ഡി 1001 മുതല്‍ 1026 വരെ മഹ്മൂദ് ഗസ്‌നി നടത്തിയ ആക്രമണങ്ങള്‍ ഉദാഹരണം. ആക്രമണങ്ങളുടെ പ്രചോദനം […]
By രിസാല on August 2, 2022
1494, Article, Articles, Issue
വൈദ്യശാസ്ത്രത്തില്‍ അതീവ പാണ്ഡിത്യമുള്ള ഒരാള്‍ രോഗികള്‍ക്ക് വിധികള്‍ നല്‍കുന്നു. അദ്ദേഹം അതിന്റെ തെളിവോ മറ്റോ പറയുന്നില്ലെങ്കില്‍ പോലും എല്ലാവരും സ്വീകരിക്കുന്നു. വൈദ്യശാസ്ത്രമറിയാത്ത ഒരാള്‍ -അദ്ദേഹം മറ്റെല്ലാ വിഷയത്തിലും ഉന്നതനാണെങ്കില്‍ പോലും- നേരത്തെ പറഞ്ഞ വൈദ്യശാസ്ത്ര വിദഗ്ധനെ കോപ്പിയടിച്ച് മരുന്നെഴുതിക്കൊടുക്കാനോ വിധികള്‍ പറയാനോ തുനിയില്ല. തുനിഞ്ഞാല്‍ തന്നെ ആരും സ്വീകരിക്കുകയുമില്ല. ഇപ്രകാരം തന്നെയാണ് ഇസ്‌ലാമിക വിജ്ഞാനവും. അത് ആഴത്തില്‍ പഠിച്ചവര്‍ക്ക് മാത്രമാണ് വിധിപറയാനുള്ള അവകാശമുള്ളത്. ആധുനിക നിയമങ്ങളും അങ്ങനെ തന്നെയാണല്ലോ. നിയമവിശാരദന്മാര്‍ക്കല്ലാതെ ആത്യന്തികമായി വിധിയിറക്കാനുള്ള അധികാരം ഒരു രാഷ്ട്രത്തിലുമില്ല. […]
By രിസാല on July 29, 2022
1494, Article, Articles, Issue
പാര്‍ലമെന്റ് നിയമനിര്‍മാണ സഭയില്‍ അണ്‍പാര്‍ലമെന്ററി എന്ന് വിലയിരുത്തി ചില വാക്കുകൾ വിലക്കിയെന്ന ചർച്ച കണ്ടു. ആശ്ചര്യജനകമായിരുന്നുവെങ്കിലും സംഭവം ചിരിപ്പിക്കുന്നതായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധം പാടില്ലെന്ന വിജ്ഞാപനം ഇറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2001 ല്‍ പാസാക്കിയ നിയമം വിശദീകരിക്കുകയാണ് ചെയ്തതെന്ന് പിന്നീട് വ്യക്തമാക്കുകയുണ്ടായി. എങ്കിലും, പ്രസ്തുത നടപടി നിയമ നിര്‍മാണസഭയെ അട്ടിമറിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നു വേണം കരുതാന്‍. പതിറ്റാണ്ടിലേറെയായി അതിനുള്ള ശ്രമങ്ങളാണല്ലോ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാക്കള്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ […]