By രിസാല on November 15, 2022
1509, Article, Articles, Issue
8. നല്ല ബദല്‍ നിര്‍ദേശിക്കുക ഒരാള്‍ക്ക് ഒരു പിഴവ് സംഭവിച്ചാല്‍ അത് തിരുത്തുന്നതോടൊപ്പം അതിന് ശരിയായ ഒരു ബദല്‍ നിര്‍ദേശിക്കുക ഏറെ ഫലപ്രദമാണ്. ചോദിക്കുന്നതൊക്കെയും നിഷിദ്ധമാണെന്ന് ഫത്്വ കിട്ടിയാല്‍, ഇനി ചോദിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തും ജനങ്ങള്‍. ഒരു കാര്യം പാടില്ലെന്ന് പറയുന്നതോടൊപ്പം തന്നെ അതിന് പകരം മറ്റൊരു ശരിയായ വഴി നിര്‍ദേശിക്കുന്ന പക്ഷം മതത്തിനോട് പോസിറ്റീവായ സമീപനമാണുണ്ടാവുക. ഒരിക്കല്‍ ബിലാല്‍(റ) കുറച്ച് മേത്തരം ഈത്തപ്പഴവുമായി തിരുനബിയുടെ അടുത്തെത്തി. ഈത്തപ്പഴം എവിടെന്ന് കിട്ടിയെന്ന് തിരുനബി അന്വേഷിച്ചു. രണ്ട് സ്വാഅ്(6.400 […]
By രിസാല on November 15, 2022
1509, Article, Articles, Issue
വൈക്കം മുഹമ്മദ് ബഷീറിന് ഏറെ ഇഷ്ടപ്പെട്ട സൂഫിഗീതത്തിലെ രണ്ടുവരികള്‍ എം എ റഹ്മാന് ഒരനുസ്മരണ ലേഖനത്തില്‍ പകര്‍ത്തുന്നുണ്ട്. അതിങ്ങനെയാണ്: “മന്ദിര്‍ ദാദേ മസ്ജിദ് ദാദേ പ്യാര് കിസ്സികാ ദില്‍ നാ ഭായ്’ നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്ക്കാനേയാക്കാം, എന്നാല്‍ ആരുടെയും ഹൃദയം തകര്‍ക്കാനാവില്ല എന്ന് ഭാഷാന്തരം. ഡല്‍ഹി മുസ്തഫാബാദിലെ ഗല്ലികളിലൂടെ നടക്കുമ്പോള്‍ ബഷീറിനെ ഓര്‍ത്തു; അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സൂഫിഗീതവും. മുസ്തഫാബാദ് എന്ന സ്ഥലപ്പേര് നമ്മള് മറന്നിരിക്കില്ല. ഡല്‍ഹി കലാപം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, 2020 ല്‍ ഹിന്ദുത്വ […]
By രിസാല on November 14, 2022
1509, Article, Articles, Issue
രാഷ്ട്രീയമായി വിയോജിക്കുന്നവരെയും മനുഷ്യാവകാശ സംരക്ഷകരെയും തടവിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അധികാരപരിധിയിലുള്ള കോടതികളുടെയും തീരുമാനങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ട്. ഭരണഘടനയെക്കുറിച്ചും ക്രിമിനല്‍ നടപടിക്രമങ്ങളെക്കുറിച്ചും പഠിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുമ്പോള്‍, നടപടിക്രമ ലംഘനങ്ങള്‍ ഭരണഘടനയ്ക്ക് കീഴിലുള്ള മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് മനസ്സിലാക്കാനാവും. അന്യായമായി തടവിലായവരോടുള്ള അസ്വസ്ഥജനകമായ ഇടപെടലും, രൂക്ഷമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് തടവിലായവരുടെ മോചനം, ഇളവ്, പരോള്‍, വിടുതല്‍ എന്നീ കാര്യങ്ങളില്‍ കോടതിയുടെയും സര്‍ക്കാരിന്റെയും ഉദാരമനസ്കതയോടെയുള്ള സമീപനവും മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെയും കോടതിയുടെയും ഇളവ് ലഭിക്കുന്നവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ മുഴുവന്‍ “പൗരത്വം’ […]
By രിസാല on November 14, 2022
1509, Article, Articles, Issue, കവര്‍ സ്റ്റോറി
ചരിത്ര കോണ്‍ഗ്രസിലെ സെമിനാറിനിടെ വയോധികനായ ഇര്ഫാന് ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും ആ വേദിയില്‍ തന്റെ നേര്‍ക്കുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള നേതാവ് തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോപണമുന്നയിച്ചതിന് പിറ്റേന്ന് മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രമാണിയായ ഒരവതാകരന് തന്റെ അവതരണം തുടങ്ങുന്നത് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം മാറിയോ എന്ന ചോദ്യമുന്നയിച്ചാണ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്, ചരിത്ര സെമിനാറില്‍ ഗവര്‍ണര്‍ […]
By രിസാല on November 10, 2022
1509, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
ഒരു ഹിംസയും വ്യക്തിപരമല്ല എന്നൊരു സിദ്ധാന്തമുണ്ട് സാമൂഹ്യശാസ്ത്രത്തില്‍. കൊലപാതകത്തെ, മയക്കുമരുന്ന് കടത്തിനെ, കവര്‍ച്ചയെ, സാമ്പത്തിക തട്ടിപ്പിനെ എല്ലാം വ്യക്തി വ്യക്തിയോട് ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത്, അഥവാ വ്യക്തി അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിത സാഹചര്യങ്ങളുടെ ഫലമായി ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത് നമ്മുടെ ചിന്തകള്‍ സാമൂഹികമായി പാളും. അങ്ങനെ ചിന്തകള്‍ സാമൂഹികമായി പാളിയ ഒരു സമൂഹത്തിന് തിരുത്തല്‍ ശക്തികളെ ഉത്പാദിപ്പിക്കാനാവില്ല. വ്യക്തി സാമൂഹിക ബന്ധങ്ങളുടെ ഒരു സമുച്ഛയമാണ്. ഒരു വ്യക്തിയും അതിനാല്‍ വ്യക്തിയല്ല. സാമൂഹിക ബന്ധങ്ങളെന്നാല്‍ വ്യക്തി ജീവിക്കുന്നതും […]