പാദുഷ ബീഗത്തിന്റെ കഥ
നിസാമുദ്ദീന്‍ ദര്‍ഗ കോമ്പൗണ്ടില്‍ ഒരു വിശ്രുതവനിതയുടെ ഖബറുണ്ട്, അമീര്‍ ഖുസ്രുവിന്റെ മസാറിന് ചാരത്തുള്ള കെട്ടിടത്തില്‍. ആ വനിതയുടെ പേര് ബീഗം ജഹനാര. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ബീഗം മുംതാസിന്റെയും മൂത്തപുത്രി. ഷാജഹാൻ- മുംതാസ് ബന്ധത്തില്‍ ജഹനാരയെക്കൂടാതെ അഞ്ചുമക്കള്‍. ദാരാ ഷൂക്കോവ്, ഷാ ഷൂജ, ഔറംഗസേബ്, മുറാദ് ബക്ഷ്, റോഷ്‌നാര. ഷാജഹാന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള വനിത ബീഗം ജഹനാര ആയിരുന്നു. പ്രിയപത്‌നി മുംതാസിന്റെ വിയോഗത്തില്‍ ഉലഞ്ഞുപോയ ഷാജഹാനെ ഭരണകാര്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജഹനാരയാണെന്ന് ചരിത്രം. മാതാവിന്റെ മരണത്തിനുപിറകേ കൊട്ടാരത്തിന്റെ […]