By vistarbpo on February 5, 2013
Article, Articles, Issue, Issue 1024
സ്നേഹം തിരുചര്യ പിന്തുടര്ന്ന് ജീവിക്കലാണെന്ന ഒരു വാദമുണ്ട്. ഇതൊരു ഉണങ്ങിപ്പറ്റിയ നിരീക്ഷണമാണെന്നാണ് തിരുസഹചരുടെ അനുരാഗം നിറഞ്ഞ നെഞ്ചോട് ചെവിയടുപ്പിക്കുമ്പോള് കേള്‍ക്കാനാവുന്നത്. അനുരാഗത്തിന്റെ അനുസ്യൂതമായ ആ നീരൊഴുക്കിലേക്കിറങ്ങുന്ന ചരിത്രക്കുറിപ്പ്. സ്വാലിഹ് പുതുപൊന്നാനി മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മികച്ച പദവിയാണ് അങ്ങയുടെ രിസാലത്ത്- ദിവ്യദൂത്. ജനാധിപത്യത്തിലെ രാഷ്ട്രപതിയെക്കാള്‍, സുല്‍ത്താനെക്കാള്‍, രാജാവിനേക്കാള്‍ അങ്ങ് ഉയരത്തിലാണ്. പ്രപഞ്ചമാകെ ഭരിക്കുന്ന ഒരു രാജാവുണ്ടെങ്കില്‍ അയാളും അങ്ങയുടെ താഴെയാണ്. നുബുവ്വത്തും രിസാലത്തും പിടിച്ചുവാങ്ങാവുന്നതല്ലെന്ന് നമുക്കറിയാം. റബ്ബുല്‍ ആലമീന്റെ തെരഞ്ഞെടുപ്പാണത്. ഓശാരമാണത്. ഒരു നബിക്ക്, […]
By vistarbpo on February 5, 2013
Article, Articles, Issue, Issue 1024
വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന ഉമ്മമാര്‍ക്ക് ആരംഭ റസൂലിന്റെ പേരിലുള്ള ഒരു പിടി ചോറ് എന്നു പറയുന്നത് മഹാസംഭവമാണ്. മൌലൂദ്ചോറ് നബിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട വിഭവമാണിപ്പോഴും. സമൂഹത്തിലെ എല്ലാതരം ആളുകളും ഒരേ അടുപ്പില്‍ വെന്ത, ഒരേ പാകമുള്ള, ഒരേ രുചിയുള്ള ഭക്ഷണം കഴിക്കുന്നു അന്നേദിവസം. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സാമൂഹ്യ ഐക്യത്തിന്റെ വലിയൊരു ആശയമുണ്ട് ആ ചോറ്റുപൊതിയില്‍. ഫൈസല്‍ അഹ്സനി ഉളിയില്‍ സ്നേഹപ്രകടനമാണ് നബിദിനാഘോഷത്തിന്റെ സത്ത. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യം, ഈ സ്നേഹപ്രകടനം തിരുനബിപ്പിറവി നടന്ന […]
By vistarbpo on February 5, 2013
Article, Articles, Issue, Issue 1024
അബ്ദുല്ല മണിമ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ഒരു ശരാശരി മുസ്ലിം യുവാവിനു മേല്‍ ചുമത്തിയ വിശ്വാസഭാരവും, കടുത്ത മതനിരപേക്ഷതയുടെയും ഭൌതികാഭിമുഖ്യത്തിന്റെയും മുന്നില്‍ ചൂളിപ്പോയ കാലവും ഓര്‍ത്തെടുത്തുകൊണ്ട്, പുതിയ അറിവന്വേഷണങ്ങള്‍ സാധ്യമാക്കിയ പ്രവിശാലമായ പ്രവാചക അനുഭവങ്ങളിലേക്ക് കടന്നുചെല്ലുന്ന ഒരു അനുരാഗിയുടെ ഹൃദയാഞ്ജലികള്‍. ജന്മം കൊണ്ട മുസ്ലിം കുടുംബത്തിലെ ആചാര വിധിപ്രകാരമുള്ള ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടി പ്രവാചകനായ മുഹമ്മദ് നബി(സ) തങ്ങളെ പരിചയപ്പെടുന്നത് സ്തുതികീര്ത്തനങ്ങളിലൂടെയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ നൂല്പാലത്തില് സ്വര്‍ഗത്തെക്കുറിച്ചുള്ള പ്രത്യാശയിലും നരകത്തെക്കുറിച്ചുള്ള വേവലാതിയിലും പ്രവാചകന് മധ്യസ്ഥനാകുന്ന […]
By vistarbpo on February 5, 2013
Article, Articles, Issue, Issue 1024
ആത്മാവിനോട് സംവദിക്കുന്ന, ഹൃദയഹാരിയായ സൌന്ദര്യം സംവഹിക്കുന്ന, സവിശേഷമായ ഒരു ഉള്ള് ഇസ്ലാമിനുണ്ട്; ബൌദ്ധികമായ അടരുകള്‍ക്കപ്പുറം വൈകാരികമായ താരള്യവും അതുള്‍ക്കൊള്ളുന്നു. ഭൌതികതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ആത്മീയമായ അതിന്റെ ആഴങ്ങള്‍ അവസാനിക്കാതെ നിലകൊള്ളുന്നു. ഫൈസല്‍ അഹ്സനി രണ്ടത്താണി മതം എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്ന പദത്തിന്റെ അറബി ഭാഷ്യം ‘ദീന്’ എന്നാണ്. ‘വിധേയത്വം’ എന്നാണ് അതിന്റെ നേരര്‍ത്ഥം. ഔദ്ധത്യങ്ങളെല്ലാം സ്രഷ്ടാവിന്റെ മുമ്പില്‍ വച്ച് കൊണ്ടുള്ള പൂര്‍ണ്ണ കീഴ്പ്പെടലാണത്. സ്രഷ്ടാവിന്റെ അസ്തിത്വം പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലേക്ക് […]
By vistarbpo on February 5, 2013
Articles, Issue, Issue 1024
വി. മുസഫര്‍ അഹമ്മദ് നബിയുടെ ദേശത്താണ് എന്ന തോന്നല്‍ തന്നെയാണ് വിശ്വാസികളെ നിര്‍ഭയരാക്കുന്നത്. ഭാഷ അറിയില്ല, വഴി അറിയില്ല തുടങ്ങിയ സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ഭയവും വിഹ്വലതകളും ഹാജിമാരെ അലട്ടാത്തത് നബിയുടെ ദേശം നല്കുന്ന ആത്മവിശ്വാസം മൂലമാണ്. “മിദിയന്‍ മരുഭൂമിയിലെ കത്തുന്ന മുള്പ്പടര്പ്പില്വെച്ചാണ് ദൈവിക ശബ്ദത്തിന്റെ മുഴക്കം മോശ കേട്ടത്; ജൂദിയന്‍ മരുഭൂമിയുടെ വിജനതയില്വെച്ചാണ് ദൈവിക സിംഹാസനത്തിന്റെ സന്ദേശം യേശു സ്വീകരിച്ചത്; മക്കക്കടുത്തുള്ള മരുഭൂകുന്നിലെ ഹിറാഗുഹയില്‍ വെച്ചാണ് അറേബ്യയിലെ മുഹമ്മദ് ദൈവത്തിന്റെ ആദ്യ […]