By vistarbpo on February 22, 2013
Articles, Issue, Issue 1028, സര്‍ഗ വേദി
എന്തുകൊണ്ട് നമ്മള് സാഹിത്യം ഇഷ്ടപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? സാഹിത്യം വായിക്കുന്നത് രസമാണെന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്തുകൊണ്ടാണ് സാഹിത്യം ഏതു കാലത്തും ഇത്ര രസകരവും ആനന്ദദായകവുമാകുന്നത്? മറ്റൊന്നും കൊണ്ടല്ലാ അത് നമ്മളെതന്നെയാണ് പകര്‍ത്തുന്നത് എന്നതു കൊണ്ടാണ്. കണ്ടതും കേട്ടതും രുചിച്ചതും മണത്തതും തൊട്ടതും അറിഞ്ഞതുമായ ജീവിതാനുഭവങ്ങളിലൂടെ സാഹിത്യം നമ്മെക്കൊണ്ടു പോകുന്നു. തന്റെ ജീവിതത്തിനപ്പുറത്തേക്ക് കണ്ണും കാതും തുറന്ന് വച്ചിരിക്കുന്നവരാണ് മനുഷ്യര്‍. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ അവര്‍ക്ക് അതിയായ താല്പര്യമാണ്. വ്യക്തി ജീവിതത്തിന്റെ പരിമിതികളെ ആന്തരികമായി […]
By vistarbpo on February 22, 2013
Article, Articles, Issue, Issue 1028
അബ്ദുല്‍ സമദ് കെ കറകളഞ്ഞ ഒരു ഭൌതികവാദിക്കു പോലും ഒറ്റയടിക്ക് തള്ളിക്കളയാനാവാത്ത സവിശേഷതകള്‍ ഉള്‍കൊള്ളുന്നു ഇസ്ലാം. ഭൌതിക വാദിയെ അത് കൂടെക്കൂടെ തന്റെ ആശയപ്രപഞ്ചത്തിലേക്ക് വിളിച്ചുകൂട്ടുന്നതെങ്ങനെയാണ്? ‘പിജിയും മതങ്ങളും’ എന്ന വിഷയത്തില്‍ ഇടപെടുന്ന ചിന്ത. കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികനും ചിന്തകനും, എഴുത്തുകാരനുമായ പി.ഗോവിന്ദപിളള തന്റെ അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: “”പലതും വെച്ചുനോക്കുമ്പോള്‍ ഏററവും നല്ല മതം ഇസ്ലാം മതം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളിലേക്കും വെച്ച് ഏററവും നല്ലത് ഖുര്‍ആനാണ് എന്നാണ് […]
By vistarbpo on February 22, 2013
Articles, Issue, Issue 1028, ഫീച്ചര്‍
മനോജ് എം എം എം മണിയുടെ പ്രശ്നത്തില്‍ രണ്ടു ദശകത്തിനു ശേഷം പുനരന്വേഷണം ആകാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സൂര്യനെല്ലി പ്രശ്നത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അതിനു കാരണം പാര്‍ട്ടിയിലെ മാന്യന് എന്നറിയപ്പെടുന്ന പി ജെ കുര്യന് പ്രതിസ്ഥാനത്ത് വന്നതു കൊണ്ടാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഒരിക്കല്‍ തീര്‍പ്പു കല്പിച്ച ഇടുക്കിയിലെ കേസ് മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്ന സര്‍ക്കാര്‍ സൂര്യനെല്ലിയിലെ ഇരയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിനോട് കണ്ണടച്ചു കൊണ്ട് സ്വയം അപഹാസ്യരാവുകയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ […]
By vistarbpo on February 22, 2013
Articles, Issue, Issue 1028, കവിത
പെങ്ങളേ, ഓടിക്കൊള്ളുക ബസില്‍ കയറരുത്, ടാക്സി പിടിക്കരുത്, ഇരുട്ടില്‍- കൂട്ടുകാരോടൊപ്പം കൂടരുത്. ഒറ്റയ്ക്ക് നടക്കരുത്, വിശ്വസിച്ചാരെയും- കൂടെക്കൂട്ടുകയുമരുത്. ഡോക്ടറെ കാണരുത്, ഗുരുവിനെ വണങ്ങരുത്, പോലീസില്‍പ്പോകരുത്, അച്ഛനെപ്പോലും വിശ്വസിച്ചീടരുത്. തിരിഞ്ഞുനോക്കരുത്, മുമ്പില്‍ വരുന്നൊരു നിഴലിനോടുപോലും മിണ്ടിപ്പോകരുത്. സ്റാന്റില്‍ നില്‍ക്കരുത്, പാര്‍ക്കിലിരിക്കരുത്, തനിച്ചെവിടെയുമുറങ്ങിപ്പോകരുത്. പെങ്ങളേ, ഓടിക്കൊള്ളുക… ചുറ്റിലുമുണ്ട് തുറിച്ചുനോട്ടങ്ങള്‍, ക്യാമറക്കണ്ണുകള്‍, തോണ്ടല്, തലോടല്‍, അശ്ളീല ഭാഷണങ്ങള്‍, കാമരൂപം പൂണ്ട മനുഷ്യ മൃഗങ്ങള്‍… പെങ്ങളേ, ഓടിക്കൊള്ളുക… ചില നേരത്തെങ്കിലും മാംസം നിറഞ്ഞൊരുടലായിട്ടാണ് നിന്നെക്കാണുന്നത്, ‘ഞാനും’!!! പെങ്ങളേ, ഓടിക്കൊള്ളുക.
By vistarbpo on February 22, 2013
Articles, Issue, Issue 1028, വായനക്കാരുടെ വീക്ഷണം
ലക്ഷ്യം കണ്ട സമരം കല്ലേറിലോ ലാത്തിച്ചാര്‍ജിലോ ചെന്നു തീരാത്ത ഒരു സമരവും കേരളം കണ്ടിരിക്കാനിടയില്ല. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കഴിഞ്ഞ ഡിസംബര്‍ 31ന് എസ്എസ്എഫ് നടത്തിയ മദ്യവിരുദ്ധ സമരം. കുന്ദമംഗലം ബാറിനുമുന്നില്‍ അണിനിരന്ന ആയിരങ്ങള്‍ മണിക്കൂറുകളോളം മുദ്രാവാക്യം മുഴക്കിയും ബാര്‍ അടച്ചുപൂട്ടിയിട്ടല്ലാതെ പിരിഞ്ഞു പോവില്ലെന്ന് പ്രഖ്യാപിച്ചും സമരം തുടര്‍ന്നപ്പോള്‍ സമരം ലക്ഷ്യം കാണുക തന്നെ ചെയ്തു. ബാര്‍ അടച്ചുപൂട്ടി. പുതുവത്സരാഘോഷത്തിലെ മദ്യവില്പന ഓരോ കൊല്ലവും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് […]