ഭൂതം ഭാവിയെ നിര്‍മിക്കട്ടെ
മുഹര്‍റം ഇസ്ലാമിക കലണ്ടറിലെ ഒന്നാം മാസം. പവിത്രതകള്‍ നിറഞ്ഞകാലം. ആ പവിത്രതകളൊക്കെയും ചിന്തിക്കാനും പഠിക്കാനുമുള്ളതാണ്. തദനുസൃതമായി ജീവിതം ശോഭനമാക്കാനുമുള്ളതാണ്. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും കഥകളാണ് മുഹര്‍റം പറഞ്ഞു തരുന്നത്. ഫറോവയുടെ പതനം അതിഗംഭീരമാണ്. നല്ല മനുഷ്യരെയൊക്കെ അത് അത്യധികം സന്തോഷിപ്പിക്കുന്നു. നബി മൂസ(അ)യും അനുയായികളും ഈ സന്തോഷത്തിന് നന്ദിസൂചകമായി നോന്പനുഷ്ഠിച്ചു. വിശ്വാസികള്‍ അങ്ങനെയാണ്. സല്‍കര്‍മങ്ങളിലൂടെ അവര്‍ നന്ദി പ്രകടിപ്പിക്കുന്നു. ചീത്ത കര്‍മ്മങ്ങളിലൂടെ അവര്‍ മതിമറന്ന് പോകില്ല. ഉന്മത്തരാകില്ല. നമ്മുടെ പ്രവാചകരും മൂസാ(അ)ന്‍റെയും അനുയായികളുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നോന്പനുഷ്ഠിച്ചു. മുഹര്‍റം […]