ഇക്രിമ
ജന്മനാട്ടിലേക്ക് നബി(സ) തിരിച്ചുവരുന്നു നീണ്ട ഒന്‍പത് വര്‍ഷത്തിനു ശേഷം. പിറന്ന മണ്ണില്‍ നിന്നുള്ള പലായനം അവിടുന്ന് സ്വയമെടുത്ത തീരുമാനമായിരുന്നില്ല. വാസമായിരുന്നുവത്. നാട്ടുപ്രമാണിമാരുടെ അനിഷ്ടം വാങ്ങിയതിന്. കല്‍പ്രതിമകള്‍ക്കു മുന്നില്‍ നിരര്‍ത്ഥകമായി ആരാധന നേരുന്നതിലെ അസംബന്ധം വെളിപ്പെടുത്തിയതിന് അവര്‍ നബി(സ)യെയും അനുചരരെയും പീഡിപ്പിച്ചു, ഒറ്റപ്പെടുത്തി. പക്ഷേ, നബിയോര്‍ ക്ഷമിച്ചു. അപാരമായ മാനസിക ദൃഢതയോടെ പിടിച്ചു നിന്നു. മക്കയുടെ മനസ്സിരുണ്ടു. അബൂജഹ്ലിന്‍റെ നേതൃത്വത്തില്‍ നബിയെ ഇല്ലാതാക്കാന്‍ ശത്രുക്കള്‍ പിന്നണിയില്‍ കരുക്കള്‍ നീക്കി. അന്നേരമാണ് പിറന്ന നാടുവിടാന്‍ അല്ലാഹുവിന്‍റെ അരുളുണ്ടായത്. അതായിരുന്നുവല്ലോ ഹിജ്റ. […]