Issue 1075

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് […]

ആരാണ് നമുക്കിടയില്‍ ഈ ആക്ഷേപം പറഞ്ഞു നടക്കുന്നത്?

ആരാണ് നമുക്കിടയില്‍ ഈ ആക്ഷേപം പറഞ്ഞു നടക്കുന്നത്?

സ്നേഹം മൂത്താല്‍ ആദരവു കൂടും. ആദരവ് കൂടുമ്പോള്‍ അകലം കൂടും. അകലം കൂടുന്നതിനനുസരിച്ച് അടുപ്പം കൂടും. അതെ, സ്നേഹത്തിന്‍റെ കാര്യം അങ്ങനെയൊക്കെ തലതിരിഞ്ഞിട്ടാണെന്ന് വിചാരിച്ചാല്‍ മതി. അനുരാഗം ആദരവാകുമെന്നും, ആദരവ് ആരാധനയാവുമെന്നും ആയതിനാല്‍ ആശിഖുകള്‍ മുശ്്രികീങ്ങള്‍ ആണെന്നും കണ്ടുപിടിക്കുന്നവര്‍ കണ്ണുതുറക്കേണ്ടതാണ്. ഈ ആദരവ് രാഷ്ട്രീയക്കാര്‍ നേതാവിനെ നേരിട്ട് കണ്ടുമുട്ടുന്പോള്‍ എഴുന്നേറ്റു നിന്ന് വിനയം പ്രകടിപ്പിക്കുന്ന ആദരവാണെന്ന് തെറ്റുധരിക്കരുത്. ഇവിടെ ആദരവുണ്ടാവാന്‍ റസൂല്‍(സ്വ) തങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമായാലും മതി. മസ്ജിദുന്നബവിയില്‍ റസൂലിന്‍റെ(സ്വ) വഫാത്തിന് ശേഷം പോലും സ്വഹാബികള്‍ വളരെ […]

ഹുര്‍മുസാന്‍

ഹുര്‍മുസാന്‍

പേര്‍ഷ്യയിലെ അഹങ്കാരിയായ നാടുവാഴിയായിരുന്നു ഹുര്‍മുസാന്‍. ഖലീഫ ഉമര്‍(റ)ന്‍റെ സൈന്യം അവന്‍റെ സൈന്യവുമായി ഏറ്റുമുട്ടി. ഹുര്‍മുസാന്‍ തളരാതെ പൊരുതുകയാണ്. ഹുര്‍മുസാന്‍! ഇനി കീഴടങ്ങിക്കൊള്ളൂ. സൈന്യാധിപന്‍ ആവശ്യപ്പെട്ടു. പിന്തിരിഞ്ഞുനോക്കിയ ഹുര്‍മുസാന്‍ ഞെട്ടിപ്പോയി! തന്‍റെ പടയാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. യുദ്ധം തുടര്‍ന്നാല്‍ തന്‍റെ തല പോകുമെന്ന് ഹുര്‍മുസാന് ബോധ്യമായി. ഞാനിതാ കീഴടങ്ങുന്നു. എനിക്കൊരാഗ്രഹമുണ്ട്. സൈന്യാധിപന്‍റെ കാല്‍ക്കല്‍ വീണ് ഹുര്‍മൂസാന്‍ പറഞ്ഞു. പറയൂ. എന്‍റെ ഭാവി നീതിമാനായ ഖലീഫ നിശ്ചയിക്കണം. സൈന്യാധിപന്‍ സമ്മതിച്ചു. വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണക്കിരീടവും മുന്തിയ പേര്‍ഷ്യന്‍പട്ടില്‍ ചിത്രപ്പണികള്‍ ചെയ്ത കുപ്പായവുമണിഞ്ഞ […]

മരണം പൂക്കുന്ന മരങ്ങള്‍

മരണം  പൂക്കുന്ന  മരങ്ങള്‍

മാങ്ങ എന്ന വാക്ക് ഒരു കാലമാണ്.മാവും മാന്പൂക്കളും കണ്ണിമാങ്ങയും തുടങ്ങി, രാമഴക്കാറ്റില്‍ വീഴുന്ന പഴുത്ത മാങ്ങകള്‍ വരെ ഓര്‍മ്മകളില്‍ പാഞ്ഞുകയറുന്ന മധുര രസക്കാലം . പൂക്കുന്ന നേരംതൊട്ട് തൊടിയിലെ മാവിനൊരു ജീവിതക്രമമുണ്ടായിരുന്നു സമയാസമയം പൂക്കുക കാറ്റില്‍ പൂവും കണ്ണിമാങ്ങകളും കൊഴിയുക സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കൂട്ടികളുടെയും, ശിഖരങ്ങളിലെ പറവകളുടെയും കൂജനങ്ങള്‍ കേള്‍ക്കുക പുളിയുറുന്പിന്‍റെ പ്രതിഷേധം വകവെക്കാതെ ചെറുക്കന്‍റെ വലിഞ്ഞുകയറ്റവും, അന്നേരം താഴെ നിന്ന് വല്യുമ്മയുടെ തോട്ടിപ്രയോഗവും കാണുക പഴുത്ത ചില മാങ്ങകള്‍ പക്ഷികള്‍ക്കായി ഇലകള്‍ക്കിടയില്‍ മറയ്ക്കുക എത്ര […]