ഞാനില്ല നീ മാത്രം
അതിശ്രേഷ്ഠമായ ചില സാഫല്യങ്ങളിലേക്കാണ് നമ്മുടെ ജീവിതയാത്ര ആ സഫലയാത്രയെ അലസിപ്പിക്കുന്ന ചില മുടക്കികള്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ടേക്കാം ഇങ്ങനെ പറയുന്പോള്‍ പട്ടിണി ദാരിദ്ര്യം രോഗപീഢ കഷ്ടപ്പാട് എന്നിവയൊക്കെയായിരിക്കും അവ എന്നാണ് നമുക്ക് പെട്ടെന്ന് തോന്നുക അങ്ങനെയാണ് തോന്നേണ്ടതും പക്ഷെ ചിലപ്പോഴെങ്കിലും മറിച്ചാണ് കാര്യം ജീവിതത്തില്‍ കൈവരുന്ന ഭൗതികസമൃദ്ധിയും തജ്ജന്യമായ സുഖലോലുപതയുമാണ് വാസ്തവത്തില്‍ ആ വഴിമുടക്കികള്‍ സന്പത്തുലഹരി നമ്മെ ഉന്മത്തരാക്കും ഇതാണ് സര്‍വം എന്ന് തോന്നിപ്പിക്കും അങ്ങനെ തോന്നിയാല്‍ കഴിഞ്ഞു കഥ! രാജാവിനെ കാണാന്‍ പോയ കഥ പറയുന്നുണ്ട് ഇമാം […]