ഹൈദരാലിയും ടിപ്പുസുല്‍ത്താനും പുനര്‍വായന ആവശ്യപ്പെടുമ്പോള്‍
ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയോ ചരിത്രപുസ്തകത്തില്‍ വക്രീകരിക്കപ്പെടുകയോ ചെയ്ത മുസ്ലിം ചരിത്ര പുരുഷന്മാരാണ് മൈസൂര്‍ ഭരണാധികാരികളായ ഹൈദരലി ഖാനും മകന് ടിപ്പുസുല്‍ത്താനും. മുസ്ലിം രാജാക്കന്മാരുടെ ക്രൂരതകള്‍ വിവരിക്കുന്നിടത്തും അസഹിഷ്ണുത എടുത്തുകാട്ടുന്നിടത്തും ഉദാഹരണമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറ് ഈ രണ്ടു കഥാപാത്രങ്ങളെയാണ്. കേരളത്തിന്റെ മതമൈത്രിക്ക് ഊനം തട്ടിയ കാലഘട്ടത്തെ കുറിച്ച് പരമര്‍ശിക്കുന്നിടത്തെല്ലാം ‘ടിപ്പുവിന്റെ പടയോട്ട’ത്തെ കുറിച്ചാണ് അനുസ്മരിക്കാറ്. ടിപ്പുസുല്‍ത്താന്റെയും പിതാവ് ഹൈദരലിഖാന്റെയും മലബാര്‍ അധിനിവേശമാണ് മേഖലയുടെ മതമൈത്രി തകരാന്‍ ഇടയാക്കിയതെന്നും ഹിന്ദുസമൂഹത്തിന്റെ നാശത്തിന് നാന്ദി കുറിച്ചത് ഇതോടെയാണെന്നും കുറ്റപ്പെടുത്തുന്ന സിദ്ധാന്തങ്ങള്‍ ധാരാളമായി ഇവിടെ […]