വാഹന പ്രണയികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്
നിരത്തുകളിലൂടെ ഒഴുകിനീങ്ങുന്ന പുത്തന്‍ കാറുകള്‍, വെടിച്ചില്ലു പോലെ കുതിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍… വാഹനങ്ങളെ അഗാധമായി പ്രണയിക്കുന്നവരാണ് പുതുതലമുറയിലെ ഭൂരിപക്ഷം പേരും. ഇഷ്ടവാഹനങ്ങളുടെ ഉള്ളറിയാനും അവ രൂപകല്‍പ്പന ചെയ്യാനും അവസരം നല്കുന്ന തൊഴില്‍- ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് എന്ന പഠനശാഖ മുന്നോട്ടുവെക്കുന്ന സാധ്യതയാണിത്. വാഹനിര്‍മാണ-രൂപകല്‍പ്പനാ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണമെന്നാണ് ലക്ഷ്യമെങ്കില്‍ ആ വിഷയത്തില്‍ ബി.ടെക് കോഴ്സ് പൂര്‍ത്തിയാക്കുന്നതാണ് ഏറ്റവുമുചിതം. ഓരോ വാഹനത്തിന്റെയും ഷാസിയുടെ പ്രവര്‍ത്തനം, ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്റെ വിശദാംശങ്ങള്‍, വാഹനങ്ങളിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഘടകങ്ങള്‍, വര്‍ക്ക്ഷോപ്പ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടുന്ന […]