ഉപ്പയുടെ പെരുന്നാള്‍
പെരുന്നാളാഘോഷം കൃത്രിമമായ സന്തോഷത്തിന്റെതല്ല. മനുഷ്യന് തന്റെ നിയോഗം സാക്ഷാത്കരിച്ചതിലുള്ള ഹൃദയം നിറഞ്ഞ ആനന്ദമാണ് പെരുന്നാളില്‍ പൂത്തു പരക്കുന്നത്. ശരീരത്തില്‍ മനസ്സ് നേടിയെടുത്ത മേല്‍ക്കോയ്മയുടെ സാക്ഷ്യപത്രം. ഞാന്‍ എന്നെ തോല്‍പ്പിച്ചിരിക്കുന്നു എന്ന വിജയഭേരിയുടെ നിശബ്ദമായ മുഴക്കം- ഇതാണ് പെരുന്നാളിന്റെ അകക്കാമ്പ്. റമളാന്‍ കൊണ്ട് വിജയിച്ചവനാണ് പെരുന്നാളിന്റെ പൊരുളറിയുന്നത്. അത്തരക്കാരുടെ ആഘോഷത്തിന് ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം നിര്‍വൃതിയുടെ ഹൃദയതാളമാണ് ഉണ്ടാവുക. റമളാനിന്റെ കൂടെ കൂടാതെ അവഗണനയും അസഹ്യതയും പ്രകടമാക്കിയവന്റെ പെരുന്നാള്‍ ബഹളമയമായിരിക്കും. എന്നാല്‍ പുറം മോഡിയുടെ കൃത്രിമത്വത്തിനപ്പുറം ആ ആഘോഷവും ആരവവും എങ്ങുമെത്തിച്ചേരില്ല.പുതിയ […]