ജീവനുള്ള ജ്വല്ലറികൾ

ജീവനുള്ള ജ്വല്ലറികൾ

‘പെണ്ണായാല്‍ പൊന്നുവേണം.’ ജ്വല്ലറിക്കാരന്റെ പരസ്യവാചകമാണ്.
പരസ്യത്തില്‍ വീഴാത്തവരാരുണ്ട്? പ്രത്യേകിച്ച് പെണ്‍പ്രജകളില്‍. അതിനാല്‍ പൊന്നില്ലാത്ത പെണ്ണ് ലജ്ജിച്ചു തലതാഴ്ത്തട്ടെ. സോറി, പെണ്ണല്ലാതാവുകയല്ലേ? അതിനാല്‍ ആണിനെപ്പോലെ തലയുയര്‍ത്തി നെഞ്ചുവിരിച്ചു നടക്കട്ടെ!
മഞ്ഞലോഹത്തിന്റെ മനസ്സറിഞ്ഞവര്‍, ഒരു പണത്തൂക്കം മുന്നിലെത്തിയവര്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തവര്‍… കനവുള്ള കനകത്തില്‍ ആവിഷ്‌കരിക്കുന്ന ജ്വല്ലറികളുടെ പരസ്യങ്ങളാണ്. എവിടെയും ആണിനും പെണ്ണിനുമൊക്കെ ആവശ്യമുള്ളതാണ് വസ്ത്രം. അവ വില്‍ക്കുന്ന കടകളെ വെല്ലുന്നു പെണ്ണിനു മാത്രമുള്ള സ്വര്‍ണത്തിന്റെ കടകള്‍. പത്രങ്ങളിലും ചാനലുകളിലും റോഡ് ഓരങ്ങളിലും മുഴുവനും സ്വര്‍ണക്കച്ചവടത്തിന്റെ പരസ്യങ്ങള്‍.
വെറും പരസ്യങ്ങളല്ല. കോടികളുടെ പരസ്യങ്ങള്‍. ഇക്കണ്ട കാശെല്ലാം എവിടെനിന്നു വരുന്നു; അല്ല വാരുന്നു? അതാണ് സ്വര്‍ണത്തിന്റെ കളി.
ആ’രണം സ്ത്രീക്ക് അലങ്കാരമാണ്, പാകത്തിനാവുമ്പോള്‍. അതുപക്ഷേ സ്വര്‍ണം തന്നെ വേണമെന്നില്ല. വെള്ളി പോലും വേണ്ട. വില കുറഞ്ഞ മുത്തുകള്‍ പോലും പെണ്ണിനു ചന്തമുണ്ടാക്കും. പിന്നെന്തിന് കൈയിലും കാതിലും മാറിലുമൊക്കെ വിലകൂടിയതുതന്നെ വേണമെന്നു വാശി? അതല്ല, ആ തിളങ്ങുന്ന നിറത്തിന്റെ ആകര്‍ഷകത്വമാണോ? എങ്കില്‍ തിരിച്ചറിയാത്ത വിധം സ്വര്‍ണനിറമുള്ള ഗോള്‍ഡ്കവറിംഗ് കൊണ്ട് തൃപ്തിപ്പെട്ടുകൂടേ? പക്ഷേ പെണ്ണിന് അതൊന്നും പോരാ. സ്വര്‍ണം സ്ത്രീയുടെ ദൗര്‍ബല്യമാകുന്നു.
കനകം മൂലം, കാമിനി മൂലം, കലഹം പലവിധ മൂലമില്‍ സുല’ം എന്ന് പണ്ട് കവി പാടി. അവിടെത്തന്നെയാണ് ഇന്നും ലോകം. കനകത്തിനു വേണ്ടിയുള്ള അതിക്രമങ്ങളും കൊല, കൊള്ളകളും ഇന്ന് ധാരാളം. സ്വര്‍ണക്കവര്‍ച്ചക്കിരയായ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ കുറച്ചല്ല. സ്വര്‍ണമില്ലാത്തതിനാല്‍ വിവാഹ ജീവിതം വിലക്കപ്പെട്ടു കഴിയുന്ന യുവതികളും കുറച്ചൊന്നുമല്ല.
പവന്‍ കുറച്ചേറെ കൊടുക്കാമെങ്കില്‍ ഏതു പെണ്ണിനും വിവാഹക്കമ്പോളത്തില്‍ ആവശ്യക്കാരുണ്ട്. ഇല്ലെങ്കില്‍ 916 തോല്‍ക്കുന്ന ച—ന്തമുള്ളവള്‍ക്കും ആവശ്യക്കാര്‍ കുറയും. ഇതൊക്കെയാണ് സ്ഥിതി. കെട്ടുന്നത് പൊന്നിനെയാണോ പെണ്ണിനെയോ? എല്ലാവര്‍ക്കും വേണ്ടത് മഞ്ഞലോഹം. പെണ്ണിന് പൊന്നണിഞ്ഞ് മാറ്റുകൂട്ടാന്‍. ആണിന് പൊന്ന് വിറ്റ് കാശ് കൂട്ടാന്‍.
മറ്റെന്തിലുമെന്നപോലെ ദേഹത്തണിയുന്നതിലും മുസ്‌ലിംമിന് ചില വ്യവസ്ഥകളൊക്കെ പാലിക്കാനുണ്ട്. വസ്ത്രമായാലും ആ’രണമായാലും. എന്തും എങ്ങനെയും അണിഞ്ഞുകൂടാ. തയ്ക്കുന്ന, ധരിക്കുന്ന രീതി ആ’ാസകരമാകരുതെന്നു മാത്രമല്ല, അതിന്റെ നിര്‍മാണ വസ്തുവിലും വ്യവസ്ഥപാലിക്കണം. വസ്ത്രങ്ങളില്‍ പട്ട് പുരുഷനു പറ്റില്ല. പെണ്ണിനാവാം. സ്വര്‍ണവും പെണ്ണിന് അനുവദിക്കപ്പെട്ടതാണ്. പുരുഷന് വിലക്കപ്പെട്ടതും.
മുസ്‌ലിം സമുദായത്തിലെ പുരുഷനും കൂടി അനുവദനീയമായിരുന്നെങ്കില്‍ എവിടെയെത്തുമായിരുന്നു സ്വര്‍ണവില എന്നൊരു കൗതുക ചിന്തയുമാവാം.
പുരുഷന് സ്വര്‍ണം പാടില്ലെന്ന വിലക്ക് ആണ്‍കുട്ടികള്‍ക്കു ബാധകമല്ല. കുട്ടിപ്രായത്തില്‍ കുറച്ച് സ്വര്‍ണമൊക്കെയാവാം. ഏഴു വയസ്സുവരെയാണ് കുട്ടികള്‍ക്കാകാവുന്നതെന്ന് ചില പണ്ഡിതര്‍. വെള്ളിയുടെ കാര്യവും ഇങ്ങനെയാണ്. പുരുഷന് വെള്ളിമോതിരം പോലെ അനുവദിച്ചതല്ലാത്ത ആ’രണങ്ങളൊന്നും വെള്ളികൊണ്ടു പാടില്ലെന്നാണ് ‘ൂരിപക്ഷ പണ്ഡിതാ’ിപ്രായം.
‘ര്‍ത്താവിനു മുമ്പില്‍ ‘ാര്യ സുന്ദരിയായിരിക്കണം. അങ്ങനെ ഇണയെ ആകര്‍ഷിക്കാന്‍ ആവശ്യമെന്ന നിലക്ക് മതം ചിലതൊക്കെ അനുവദിച്ചിട്ടുണ്ട്. കാതുകുത്ത് അനുവദിച്ചിടത്ത് കാരണമായി പറയുന്നത് അതാണ്. ആ’രണങ്ങളുടെ സ്ഥിതിയും അതുതന്നെ.
പുരുഷന് ആ’രണം വാങ്ങാം; പെണ്ണിന്റെ ഉപയോഗത്തിന്. അല്ലാതെ നിക്ഷേപമാക്കി സൂക്ഷിക്കുകയാണെങ്കില്‍ 85 ഗ്രാമുണ്ടെങ്കില്‍ സക്കാത്ത് കൊടുക്കേണ്ടി വരും. ‘അക്ഷയത്രീദീയ’യില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നിക്ഷേപമല്ലാതെന്താണ്?
ചില ദൗര്‍ബല്യങ്ങള്‍ കീഴടക്കാന്‍ പ്രയാസമാണ്. അതു മുതലെടുക്കാന്‍ വിരുതന്മാര്‍ തന്ത്രങ്ങളിറക്കുമ്പോള്‍ പ്രത്യേകിച്ചും. ചില പ്രത്യേക ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകും എന്ന് വിശ്വാസം. അക്ഷയ ത്രീദീയയില്‍ സ്വര്‍ണം വാങ്ങാന്‍ ജാഹിലുകളായ മുസ്‌ലിംകള്‍ പോലും തിക്കിത്തിരക്കുന്നു. ‘ബറക്കത്ത്’ പ്രതീക്ഷിച്ച്!
അത് തീര്‍ച്ചയായും ‘ഐശ്വര്യ’മുണ്ടാക്കും; ജ്വല്ലറിക്കാര്‍ക്ക്.
മഞ്ഞ ലോഹങ്ങളില്‍ കണ്ണു മഞ്ഞളിക്കുന്ന പലരും മറന്നുപോകുന്ന കാര്യമാണ് സ്വര്‍ണത്തിന്റെ സക്കാത്ത്. ആ’രണത്തിനു സക്കാത്തില്ല എന്നതു ‘ാഗികമായി ശരി. ആ’രണം പരിധി വിട്ടാല്‍ അതിനു സക്കാത്തുണ്ടെന്നാണ് നിയമം.
അണിയാവുന്നതിലപ്പുറം ആ’രണശേഖരമുള്ള തരുണികള്‍ സക്കാത്ത് നല്‍കാന്‍ മടിച്ചാല്‍ അവ സ്വര്‍ണപ്പാളികളാക്കി ചുട്ടുപഴുപ്പിച്ച് നെറ്റിയും പാര്‍ശ്വങ്ങളും മുതുകും പൊള്ളിക്കും പരലോകത്ത്.
കൊച്ചു ജ്വല്ലറി തുടങ്ങാന്‍ മാത്രം സ്വര്‍ണം ഷെല്‍ഫിലും ലോക്കറിലും ദേഹത്തുമൊക്കെയായി ഉള്ളവരുണ്ട്. രണ്ടര ശതമാനം സക്കാത്ത് കൊടുത്ത് തടി കാത്തോളൂ.
വിവാഹ വേളകള്‍ ആ’രണ പ്രദര്‍ശന വേളകളാണ്. നൂറും ഇരുനൂറും പവന്‍ സ്ത്രീധനമായുള്ളത്. പത്തിരുപതു പവന്‍ മഹ്‌റായി കിട്ടിയത്. പൊന്നില്‍ മുങ്ങി പെണ്ണ് നില്‍ക്കുന്നത് കണ്ടാല്‍ ഒരു ജ്വല്ലറിക്ക് ജീവന്‍ വെച്ചെന്നു തോന്നും.
ഒരു സ്വര്‍ണനൂല്‍ പോലുമില്ലാത്തവള്‍ ഇതുകണ്ട് ചങ്ക് പൊട്ടി നില്‍ക്കുന്നുണ്ടെന്ന കാര്യം ഇവളും ഇവളെ സ്വര്‍ണത്തില്‍ മുക്കിയവരും അറിയുന്നുണ്ടോ?
ഇനി ഉത്തമ കാലത്തുനിന്ന് ഒരു കഥ കേട്ടോളൂ. സ്വഹീഹുല്‍ബുഖാരിയിലുള്ളതാണ്: നബി സന്നിധിയിലെത്തിയ ഒരു യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെട്ട ഒരാളോട് നബി (സ്വ) ചോദിക്കുകയാണ്:
‘മഹ്ര്‍ നല്‍കാന്‍ നിന്റെ പക്കല്‍ എന്തെങ്കിലുമുണ്ടോ?’
‘ഇല്ല, അല്ലാഹുവാണെ സത്യം. അല്ലാഹുവിന്റെ റസൂലേ.’
‘എങ്കില്‍ നീ കുടുംബത്തില്‍ പോയി വല്ലതും കിട്ടുമോന്ന് നോക്ക്’
അദ്ദേഹം പോയി തിരിച്ചുവന്നു
‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, ഒന്നും കിട്ടിയില്ല’
‘നീ ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും കിട്ടുമോന്ന് നോക്ക്’
അദ്ദേഹം പിന്നെയും പോയി തിരിച്ചുവന്നു.
‘ഇല്ല റസൂലേ, ഇരുമ്പിന്റെ മോതിരം പോലും കിട്ടിയില്ല. എന്റെ തുണിയുടെ പകുതി അവള്‍ക്കു നല്‍കാം.’
അദ്ദേഹമാണെങ്കിലോ മറ്റൊരു തുണി ഇല്ലാത്ത ആള്‍!
‘നിന്റെ തുണികൊണ്ടെന്തുചെയ്യും? നീ ധരിച്ചാല്‍ അവള്‍ക്കുണ്ടാവില്ല. അവള്‍ ധരിച്ചാല്‍ നിനക്കുമുണ്ടാവില്ല.’
അവസാനം ആ വിവാഹം നടന്നതെങ്ങനെയെന്നോ? അദ്ദേഹത്തിന് മനഃപാഠമുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ മഹ്‌റാക്കി!
ഇരുമ്പുമോതിരം പോലുമില്ലാത്ത കല്യാണപ്പെണ്ണ്! ഇനി ഉണ്ടായാല്‍ തന്നെ ഇരുമ്പുമോതിരം!!
ചിരിവരുന്നുണ്ടോ?
എന്നാല്‍ പരലോകത്ത് ചിരിക്കാന്‍ വകയുള്ളവരാണവര്‍.
ദേഹം ജ്വല്ലറിയാക്കുന്ന നമ്മള്‍ നാളെ കരയാതിരിക്കട്ടെ.

സ്വാദിഖ് അൻവരി 

2 Responses to "ജീവനുള്ള ജ്വല്ലറികൾ"

  1. Ubaid  August 13, 2016 at 4:23 am

    Well said

    Reply
  2. Shafi Cp  August 25, 2016 at 5:29 am

    Good Article

    Reply

Leave a Reply

Your email address will not be published.