ഫീച്ചര്‍

കുട്ടികളോട് കരുണയില്ലാത്ത ഇസ്രയേൽ

കുട്ടികളോട്  കരുണയില്ലാത്ത ഇസ്രയേൽ

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി ഫലസ്തീൻ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ അബദ്ധം പിണഞ്ഞതെങ്കിൽ മിക്ക സംഭവങ്ങളിലും കാരണമില്ലാതെ ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിവെക്കുകയായിരുന്നു. ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച ഗസ്സ മുനമ്പില്‍, വിവിധ ഇസ്രയേലി ആക്രമണങ്ങള്‍ നിരവധി കുട്ടികളുടെ ജീവനെടുത്തിട്ടുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സിവിലിയന്‍ അഭയാര്‍ഥി കേന്ദ്രങ്ങളായി മാറിയ പൊതുസ്ഥലങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടന്നത്. നഷ്ടപ്പെട്ട ജീവനുകള്‍ക്കു പുറമേ, പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ ആജീവനാന്തം വികലാംഗരാകുകയും ചെയ്യുന്നു. “യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികള്‍ […]

ഈ കുഞ്ഞുജീവനുകൾക്ക് ആര് സമാധാനം പറയും?

ഈ കുഞ്ഞുജീവനുകൾക്ക്  ആര് സമാധാനം പറയും?

വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡയുടെ നീചമായ ചാരസേവനത്തെ കുറിച്ച് പുസ്തകം തയാറാക്കുമ്പോഴുണ്ടായ ഒരു അനുഭവം അല്‍-ജസീറ കോളമിസ്റ്റ് ആന്‍ഡ്രു മിട്രോവിക്ക പറയുന്നുണ്ട്. നല്ല ശബ്ദവും മെലിഞ്ഞ ശരീരവും വെളുത്തമുടിയുമുള്ള ശാന്തനായ ഒരു മധ്യവയസ്‌കനെ അദ്ദേഹം പരിചയപ്പെട്ടു. ചെറിയൊരു മോഷ്ടാവായിരുന്നു അയാൾ. ജീവിക്കാനായി പലയിടങ്ങളില്‍ നിന്നും പണം മോഷ്ടിച്ചു. കൂടുതല്‍ അടുത്തപ്പോള്‍ അയാള്‍ സ്വന്തം ജീവിതകഥകള്‍ ആന്‍ഡ്രുവിനു മുമ്പില്‍ തുറന്നു. കാനഡയിലുടനീളം നിരവധി കൊലപാതകങ്ങൾ നടത്തിയിരുന്നുവത്രെ. പ്രമുഖ മാഫിയ സംഘങ്ങള്‍ക്കുവേണ്ടി വാടകഗുണ്ടയായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊലപാതകം നടത്തുമ്പോള്‍ അവരുടെ കുട്ടികളെയും കുടംബത്തിലെ […]

പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് കേരളം വേറിട്ടുനിന്നത്, രോഗ വ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ സ്വീകരിച്ച നടപടികളിലൂടെ മാത്രമായിരുന്നില്ല. ഇക്കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന ഉദ്ദേശ്യത്തില്‍ സ്വീകരിച്ച നടപടികളിലൂടെ കൂടിയായിരുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതും (അരിയും ഗോതമ്പും തിരഞ്ഞെടുത്ത പയറുവര്‍ഗങ്ങളും ചില വിഭാഗങ്ങള്‍ക്കെങ്കിലും സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിച്ചിരുന്നു) സമൂഹഅടുക്കള ആരംഭിച്ച് പാകംചെയ്ത ഭക്ഷണം എത്തിച്ചും അതിഥി തൊഴിലാളികള്‍ക്ക് അവരുടേതായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയുമൊക്കെ കേരളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സഹായം […]

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

ലോകത്തേറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്ത്രീകള്‍ക്കെതിരെ സംഘടിതമായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യവും ഇന്ത്യ തന്നെയായിരിക്കും. ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഖാപ്പ് പഞ്ചായത്തുകള്‍ കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റത്തിന് വരെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനും മറ്റും ഇരയാക്കാന്‍ വിധിക്കുന്ന പൈശാചികമായ സംഭവങ്ങള്‍ ഈയടുത്ത കാലം വരെ ഇത്തരം നാട്ടുകോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. ഈ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, കേരളം തുടങ്ങിയ […]

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

ജമ്മു റീജ്യണിലെ പ്രധാന നഗരങ്ങളിലൊന്നായ രജൗറിയിലെ ഒരു പൗരപ്രമുഖന്റെ വീട്ടില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള മൗലിദ് പ്രോഗാമിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഇസ്‌ലാമിക് ക്വിസ് മത്സരം. സമീപപ്രദേശങ്ങളിലെ പ്രധാന മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ യാസീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടെ പോയിരുന്നു. മത്സരാര്‍ത്ഥികളില്‍ മിക്കവരും മതം മാത്രം പഠിക്കുന്നവരാണ്. സര്‍ക്കാര്‍ ഡിഗ്രി കോളജില്‍നിന്ന് വിരമിച്ച പ്രിന്‍സിപ്പലാണ് ക്വിസ് മാസ്റ്റര്‍. പതിമൂന്ന് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരത്തിലെ ആദ്യ ചോദ്യം: നബിയുടെ ഉപ്പയുടെ പേരെന്താണ്? കേരളീയ സാഹചര്യത്തില്‍ ജൂനിയര്‍ […]

1 2 3 11