1420

ചിരിപ്പിച്ചാല്‍ ജയില്‍; ജാമ്യമുണ്ടാവില്ല

ചിരിപ്പിച്ചാല്‍ ജയില്‍; ജാമ്യമുണ്ടാവില്ല

ഇന്ദോറിലെ ആ കഫേയില്‍ ഹാസ്യകലാപ്രകടനം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുപോലുമില്ലായിരുന്നു, മുനവ്വര്‍ ഫാറൂഖി. അതിന് മുമ്പ് മധ്യപ്രദേശ് പൊലീസ് ആ യുവാവിനെ അറസ്റ്റു ചെയ്തു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി. തെളിവൊന്നുമില്ലാതിരുന്നിട്ടും ജാമ്യം നിഷേധിച്ച് ജയിലിലിട്ടു. ജനുവരി 28ന് ഇരുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആ കലാകാരന്‍ കഴിഞ്ഞ 28 ദിവസമായി തടങ്കലിലാണ്. മധ്യപ്രദേശിനു പുറത്ത് ഉത്തര്‍പ്രദേശ് പൊലീസും മുനവ്വറിനെ കാത്തിരിക്കുകയാണ്. കൊടുംകുറ്റവാളിയൊന്നുമല്ല, മുനവ്വര്‍ ഫാറൂഖി. ആളുകൂടുന്നയിടങ്ങളില്‍ തമാശ പറയുകയാണ് ജോലി. സ്വാഭാവികമായും അതിനിടയില്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കും. ജാതിയെയും മതത്തെയും […]

പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

പട്ടിണി മാറ്റാന്‍ രാജ്യത്തിന്റെ കയ്യിലെന്തുണ്ട്?

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് കേരളം വേറിട്ടുനിന്നത്, രോഗ വ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ സ്വീകരിച്ച നടപടികളിലൂടെ മാത്രമായിരുന്നില്ല. ഇക്കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന ഉദ്ദേശ്യത്തില്‍ സ്വീകരിച്ച നടപടികളിലൂടെ കൂടിയായിരുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തതും (അരിയും ഗോതമ്പും തിരഞ്ഞെടുത്ത പയറുവര്‍ഗങ്ങളും ചില വിഭാഗങ്ങള്‍ക്കെങ്കിലും സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിച്ചിരുന്നു) സമൂഹഅടുക്കള ആരംഭിച്ച് പാകംചെയ്ത ഭക്ഷണം എത്തിച്ചും അതിഥി തൊഴിലാളികള്‍ക്ക് അവരുടേതായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയുമൊക്കെ കേരളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സഹായം […]

കര്‍ഷകര്‍ ചോദിച്ചതു കേട്ടോ, ഇന്ത്യ ആരുടെ റിപ്പബ്ലിക്കാണ്?

കര്‍ഷകര്‍ ചോദിച്ചതു കേട്ടോ, ഇന്ത്യ ആരുടെ റിപ്പബ്ലിക്കാണ്?

സ്വതന്ത്ര ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ ആദ്യ യോഗത്തിലേക്ക് തന്റെ കുതിരവണ്ടിയുമായി എത്തിയ കമ്മീഷന്‍ അംഗം ജെ സി കുമരപ്പയെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വെച്ച് സുരക്ഷാഭടന്മാര്‍ തടഞ്ഞതിനെ കുറിച്ച് കുമരപ്പ നെഹ്‌റുവുമായി സംസാരിക്കുന്നുണ്ട്. ആധുനിക ഇന്ത്യയില്‍ കര്‍ഷകരുടെയും സാധാരണക്കാരന്റെയും സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെവിടെയാണ് എന്ന ചോദ്യമായിരുന്നു കുമരപ്പ ഉയര്‍ത്തിയത്. യന്ത്ര വാഹനങ്ങളുടെ തിരക്കില്‍ കര്‍ഷകരുടെ കാളകളുടെയും കുതിരകളുടെയും സുരക്ഷിതത്വം പ്രധാനമായതുകൊണ്ടാണ് അവ നിരോധിച്ചതെന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. എങ്കില്‍ അപകടങ്ങളുണ്ടാക്കുന്ന യന്ത്രവാഹനങ്ങളല്ലേ നിരോധിക്കേണ്ടത് എന്ന കുമരപ്പയുടെ ചോദ്യത്തില്‍ നിന്ന് നെഹ്‌റു കൗശലപൂര്‍വം […]

ബൈഡന്‍ അത്ഭുതം കാട്ടണമെന്നില്ല; അലമ്പുകള്‍ കാട്ടാതിരുന്നാല്‍ മതി

ബൈഡന്‍ അത്ഭുതം കാട്ടണമെന്നില്ല; അലമ്പുകള്‍ കാട്ടാതിരുന്നാല്‍ മതി

ലോകത്തെ ഏറ്റവും സംഘടിതമായ ജനാധിപത്യങ്ങളിലൊന്ന് അതിന്റെ പരമപ്രധാനമായ ജനവിഭാഗത്താല്‍ പരസ്യവിചാരണ ചെയ്യപ്പെട്ട നാളിലാണ് നമ്മള്‍ അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ നാണംകെട്ട പടിയിറക്കവും അമേരിക്കന്‍ ജനാധിപത്യത്തിന്റെ നഗ്നതയും ജോ ബൈഡനെന്ന എഴുപത്തിയെട്ടുകാരന്‍ നല്‍കുന്ന ചില ശുഭസൂചനകളുമാണ് നമ്മുടെ സംവാദകേന്ദ്രം. പക്ഷേ, ആ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ അനേകം ട്രാക്ടറുകളുടെ മുഴക്കമുണ്ട്. കര്‍ഷകരാല്‍ വിചാരണ ചെയ്യപ്പെട്ട, ബദല്‍ പതാകകള്‍ പാറിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചിത്രമുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തെ അക്ഷരാര്‍ഥത്തില്‍ വിവസ്ത്രമാക്കിയാണ് തീവ്രവലതുപക്ഷത്തിന്റെ പ്രതിനിധിയായ […]

വരൂ. . . നമുക്ക് പോകാം ‘നിന്റെ മുമ്പില്‍

വരൂ. . . നമുക്ക് പോകാം  ‘നിന്റെ മുമ്പില്‍

ഞാന്‍ അഭയാര്‍ഥി നിന്റെ മുഖ്യാതിഥി ഇനി മറ്റൊരാതിഥ്യമെന്തിന്?’ ‘സുറയ്യ ! വെറുക്കപ്പെട്ടവള്‍, ക്ഷണിക്കപ്പെടാതെത്തിയ വിരുന്നുകാരി. എന്നെ സ്വീകരിക്കുക തമ്പുരാനേ!’ കവയിത്രി സുറയ്യയുടെ (മാധവിക്കുട്ടി) ഈ കവിതാ ശകലങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് ‘അല്ലാഹു വിളിക്കുന്നു നിത്യശാന്തിയുടെ ഭവനത്തിലേക്ക്.'(യൂനുസ് 25) എന്ന ഖുര്‍ആന്‍ വചനമായിരുന്നു. അതെ, അല്ലാഹു വിരുന്നിനു വിളിക്കുന്നുണ്ട്! സമാധാനത്തിന്റെ പറുദീസകളിലേക്ക്, താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളിലേക്ക്… നമ്മുടെ വേരുകള്‍ തുടങ്ങിയിടത്തേക്ക്… അനശ്വരമായ നിത്യശാന്തിയുടെ ഭവനത്തിലേക്ക്. ഈ വിരുന്നു വിളിയാണ് ‘ദഅ്വത്തുല്ലാഹി’ അഥവാ അല്ലാഹുവിന്റെ പ്രബോധനം. […]