1420

സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

1442ല്‍ പേര്‍ഷ്യന്‍ രാജാവ് ഷാറൂഖിന്റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ധാരാളം മുസ്ലിംകളെ കണ്ടു. അവര്‍ അവിടെ രണ്ടു പള്ളികള്‍ നിര്‍മിച്ചിരുന്നു. അഞ്ചു നേരവും അവിടെ അവര്‍ നിസ്‌കരിക്കാനെത്തും. അവര്‍ക്ക് ഒരു ഖാളിയുണ്ട്. ഇസ്ലാമിലെ ശാഫി കര്‍മങ്ങളാണ് അവര്‍ അനുധാവനം ചെയ്തിരുന്നത്. ഷാറൂഖിന് പ്രതിനിധി മുഖേന അയച്ച സന്ദേശത്തില്‍ സാമൂതിരി ഇപ്രകാരം പറഞ്ഞതായി അബ്ദുറസാഖ് തന്നെ രേഖപ്പെടുത്തുന്നു: ‘ഈ തുറമുഖത്ത് എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇസ്ലാമികമായി ഖുതുബ (പള്ളി പ്രസംഗം) നടക്കാറുണ്ട്. […]

മാലിന്യങ്ങളെ കുറിച്ചറിയാം

മാലിന്യങ്ങളെ കുറിച്ചറിയാം

ജീവിതത്തിലുടനീളം ശുചിത്വം പാലിച്ചിരിക്കണം. വസ്ത്രവും ശരീരവും മറ്റിടങ്ങളും മാലിന്യങ്ങള്‍ പുരളാതെ സൂക്ഷിക്കണം. വസ്ത്രം, ശരീരം എന്നിവ മലിനമാകാനിടവരുന്നത് തെറ്റാണ്. എന്തെങ്കിലും അത്യാവശ്യകാര്യത്തിന്ന് ഇടപെടുമ്പോള്‍ മലിനമായിപ്പോകുന്നതിനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. മാലിന്യവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ മറ്റ് നിവൃത്തിയുണ്ടെങ്കില്‍ സ്വീകരിക്കുന്നതും നല്ലതല്ല. മലിനമായ വസ്തു ഉപയോഗിക്കുകയോ, ആവശ്യമില്ലാതെ മാലിന്യത്തില്‍ പുരളുകയോ ചെയ്താല്‍ ഉടന്‍ വൃത്തിയാക്കണം. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തു മലിനമാക്കിയാല്‍ അത് വൃത്തിയാക്കിക്കൊടുക്കണം. മസ്ജിദ്, മുസ്ഹഫ്, മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ മാലിന്യമായാല്‍ അത് നീക്കം ചെയ്ത് വൃത്തിയാക്കണം. മാലിന്യങ്ങളില്‍നിന്ന് ശുദ്ധിയാകാതെ നിസ്‌കാരം, ജുമുഅ ഖുതുബ, […]