1454

കുട്ടികളോട് കരുണയില്ലാത്ത ഇസ്രയേൽ

കുട്ടികളോട്  കരുണയില്ലാത്ത ഇസ്രയേൽ

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി ഫലസ്തീൻ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ അബദ്ധം പിണഞ്ഞതെങ്കിൽ മിക്ക സംഭവങ്ങളിലും കാരണമില്ലാതെ ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിവെക്കുകയായിരുന്നു. ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച ഗസ്സ മുനമ്പില്‍, വിവിധ ഇസ്രയേലി ആക്രമണങ്ങള്‍ നിരവധി കുട്ടികളുടെ ജീവനെടുത്തിട്ടുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സിവിലിയന്‍ അഭയാര്‍ഥി കേന്ദ്രങ്ങളായി മാറിയ പൊതുസ്ഥലങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടന്നത്. നഷ്ടപ്പെട്ട ജീവനുകള്‍ക്കു പുറമേ, പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ ആജീവനാന്തം വികലാംഗരാകുകയും ചെയ്യുന്നു. “യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികള്‍ […]

മാനവികതയുടെ നേതാവ്

മാനവികതയുടെ നേതാവ്

ഇമാം റാസി(റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നത് ശ്രദ്ധേയമാണ്; ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായങ്ങളിലൊന്നായ സൂറത്തുല്‍ ഫാതിഹയില്‍ നിന്നുമാത്രം പതിനായിരം കാര്യങ്ങള്‍ ഗവേഷണം ചെയ്ത് പറയാന്‍ അദ്ദേഹം സന്നദ്ധനാണത്രെ. ഇങ്ങനെയും ഇതിലപ്പുറവും ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള കഴിവു വെളിപ്പെടുത്തിയവര്‍ മുസ്‌ലിംലോകത്ത് ധാരാളം കഴിഞ്ഞുപോയിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആനു മാത്രം ആയിരക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ലോകത്ത് വരികയും ചെയ്തു. ഓരോന്നും പലനിലക്കും മറ്റുള്ളവയില്‍ നിന്നും വ്യതിരിക്തമായിരുന്നു. ഇതില്‍ ധാരാളം വ്യാഖ്യാനഗ്രന്ഥങ്ങള്‍ക്ക് വീണ്ടും വ്യാഖ്യാനങ്ങള്‍ വരികയുണ്ടായി. ഇവയ്ക്ക് അറബി […]

ഗാന്ധിജി എന്തുകൊണ്ട് മുസ്‌ലിം ചര്‍ച്ചകളില്‍ വന്നില്ല?

ഗാന്ധിജി എന്തുകൊണ്ട് മുസ്‌ലിം ചര്‍ച്ചകളില്‍ വന്നില്ല?

വര്‍ഷത്തിലൊരിക്കല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി കടന്നുപോകുമ്പോള്‍ മാത്രം ഓര്‍മയിലേക്ക് വരുന്ന ഒരു വിരുന്നുകാരനാണ് മഹാത്മജി. ഇന്ത്യന്‍ വര്‍ത്തമാനകാലാവസ്ഥയില്‍ ഗാന്ധിജി ഇങ്ങനെ ചുരുങ്ങിപ്പോയതില്‍ അദ്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ പോലും മഹാത്മജി തലസ്ഥാന നഗരിയില്‍ ഉണ്ടാവണമെന്ന് നെഹ്‌റു മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ള അരുമശിഷ്യന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി എവിടെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിയോടെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ടതുപോലും ഒരു ദേശീയബിംബമായി ഒതുക്കിനിര്‍ത്താനുള്ള കോണ്‍ഗ്രസ് പദ്ധതിയുടെ ഭാഗമായിരുന്നുവത്രെ. എന്നാല്‍, ഇവിടെ ചര്‍ച്ച അതല്ല. മുസ്‌ലിംകള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ ഗാന്ധിജിയോട് എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്ന വ്യത്യസ്തമായ ഒരന്വേഷണം […]

സൂഫിവായനകളിലെ പൂർണചന്ദ്രൻ

സൂഫിവായനകളിലെ പൂർണചന്ദ്രൻ

“മുഅ്മിന്‍ നഹി ജോ സാഹിബേ ലൗലാക് നഹി'(ലൗലാകിന്റെ സഹചാരിയല്ലെങ്കില്‍ അയാള്‍ വിശ്വാസിയല്ല). റസൂലിനെ(സ്വ) ഇഖ്ബാല്‍ പരിചയപ്പെടുത്തുന്നത് “സാഹിബേ ലൗലാക്’ എന്ന പ്രയോഗത്തിലൂടെയാണ്. റസൂലിനെ(സ്വ) അറിഞ്ഞവരും അനുകരിച്ചവരും അനുരാഗപൂർവം ആവിഷ്‌കരിച്ചവരും ഏറെയുണ്ട്. എന്നാല്‍ ആത്മീയതയുടെ അനുഭവതലത്തില്‍ നിന്ന് റസൂലിനെ ആസ്വദിച്ചവരാണ് സൂഫികള്‍. അവരുടെ ആത്മീയഅനുഭവങ്ങളില്‍നിന്ന് പ്രഭാവമായി പകർന്നുവന്നതാണ് അവരുടെ പ്രകീര്‍ത്തനങ്ങളും രചനകളും. പ്രപഞ്ചത്തിലാകമാനം അടയാളപ്പെടുന്ന റസൂൽ സാന്നിധ്യത്തിന്റെ പര്യായം പോലെയാണ് സാഹിബെ ലൗലാക് എന്ന് ബാലെ ജിബ്്രീലില്‍ റസൂൽ(സ്വ) കടന്നുവരുന്നത്. നിയമസംഹിതകളുടെയും സിദ്ധാന്തങ്ങളുടെയും ലോകത്തുനിന്ന് റസൂലിനെ വായിക്കുകയും ജീവിത […]