Articles

പര്‍ദ്ദക്കറുപ്പിന്‍റെ അഴകില്‍ ഒരു നഗരം

യാത്രക്കിടയില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ടൌണില്‍ പര്‍ദ്ദധാരികളും അല്ലാത്തവരുമായ മുസ്ലിം പെണ്ണുങ്ങള്‍ ഒഴുകിപ്പരക്കുന്നത് കണ്ടു. നഗരം കറുപ്പിന്റെ അഴകില്‍ തന്നെ. അന്വേഷിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പെണ്ണുങ്ങള്‍. കടയായ കടയൊക്കെ നിരങ്ങി, ബസ്സുകളില്‍ തിരക്കി, കൂള്‍ബാറുകളില്‍ ചെന്ന് ദാഹം തീര്‍ത്ത്, ബന്ധങ്ങള്‍ പുതുക്കേണ്ടിടത്തൊക്കെപ്പോയി അപ്ഡേഷന്‍ പൂര്‍ത്തിയാക്കി പെണ്ണുങ്ങള്‍ വീടണയും. പുതിയാപ്ളമാരുടെ ശല്യമില്ലാത്ത യാത്രകള്‍. നന്നാവാന്‍ വേണ്ടി ആണുങ്ങള്‍ കൂടു തുറന്നു വിടുന്നതാണ് ഈ പെണ്ണുങ്ങളെ. അല്ലെങ്കില്‍ ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാര്‍ ‘വിശ്വാസം’ കൊടുത്ത് പറഞ്ഞയക്കുന്നത്. […]

ഹാജറിന്‍റെ കണ്ണീരും പ്രവാചകന്‍റെ പുഞ്ചിരിയും

ശൂന്യതയില്‍ നിന്നു ശൂന്യതയിലേക്കുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്റെ മറവില്‍ ജീവിതം സാര്‍ഥകമായ മറ്റൊരു ഉയിര്‍പ്പാണെന്നും പ്രത്യാശ പകര്‍ന്ന പ്രവാചകനെ ആത്മാവില്‍ ചുംബിക്കുന്നതിനു പകരം അഭിശംസിക്കുന്നതും കല്ലെറിയുന്നതും എന്ത്! ഡോ. എ പി ജഅ്ഫര്‍          “……ദൂതന്‍ തുടര്‍ന്നു: ‘ എണ്ണിയാല്‍ തീരാത്ത വണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും, അവന് നീ ഇസ്മാഈല്‍ എന്ന് പേരിടണം.” “…….മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. […]

നൂല്‍മദ്ഹും കപ്പപ്പാട്ടും മൂളുന്നതെന്താണ്?

സ്വാലിഹ് പുതുപൊന്നാനി ഭൌതിക സൌകര്യങ്ങളുടെ ആധിക്യമില്ല ജീവത്തായ ഒരു സമൂഹത്തിന്റെ ലക്ഷണം. ജീവനുള്ള മനസ്സാണ്. മരിക്കാത്ത ആത്മാവാണ്. ഉള്ളിലുറയുന്ന കറകളഞ്ഞ ജൈവബോധമാണ്. അതൊക്കെയും മേളിച്ച കേരളത്തിന്റെ ഗതകാല ആത്മീയ ഈവിടുവെപ്പുകളെപ്പറ്റിയുള്ള പരമ്പര തുടരുന്നു. മഖ്ദൂമുമാര്‍ക്കും കോഴിക്കോട്ട് ഖാസി ഉലമാക്കള്‍ക്കും ശേഷം പിന്നെയും താരകങ്ങള്‍ വന്നു. പൊന്നാനിയില്‍ മഖ്ദൂം എന്ന പ്രത്യേക പദവി വഹിച്ച പത്താമനാണ് ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം (മ.ഹി.1141). അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖനാണ് അബ്ദുസ്സലാം മഖ്ദൂം. (മ.ഹി.1153). ഇസ്ലാമിക ദാര്‍ശനികതയും പ്രവാചക സ്നേഹവും നര്‍മബോധവും ഒന്നിച്ചുമേളിച്ച […]

സര്‍ഗവേദി

നഷ്ടപ്പെട്ടുപോകുന്ന  സൃഷ്ടികള്‍       എന്തുകൊണ്ടാണ് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കാതെ പോകുന്നത്? പ്രസിദ്ധീകരിച്ചാല്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? എഴുതുമ്പോള്‍ തുടക്കക്കാര്‍ക്കു സംഭവിക്കുന്ന വീഴ്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് വിശകലനം ചെയ്തു നോക്കാം. 1. ലക്ഷ്യമില്ലാത്ത എഴുത്ത്. എഴുത്ത് എന്നത് ചിന്ത, ബുദ്ധി, വീക്ഷണം, ഭാഷ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ശാരീരികമായും മാനസികമായും ഉള്ള അനേകം തലങ്ങളെ ഉണര്‍ത്തുമ്പോഴാണ് എഴുത്ത് സാധ്യമാകുന്നത്. എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്ന ആള്‍ക്ക് ഇത്തരം ആന്തരിക പ്രക്രിയകളെയൊന്നും ഉണര്‍ത്താനാവില്ല. […]

പി ജി

ബി ആര്‍ പി ഭാസ്കര്‍      ‘നമുക്കെന്തിനാണ് വായിക്കുന്നര്‍, ചിന്തിക്കുന്നവര്‍, ലാല്‍ സലാം പി ജി’. സിവിക് ചന്ദ്രനില്‍ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ് പി ഗോവിന്ദന്‍പിള്ളയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.      കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്ത് വിജ്ഞാന പ്രദങ്ങളായ നിരവധി പുസ്തകങ്ങളാണ് പി ജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ കണ്ടത്. ഇനിയും ധാരാളം അറിവു പകര്‍ന്നു തരാന്‍ അദ്ദേഹത്തിനുണ്ടെന്നും ആര്‍ക്കു വേണ്ടിയും […]