Articles

ലിംഗപരമായ ഇസ്‌ലാം പേടിയും പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും

ലിംഗപരമായ ഇസ്‌ലാം പേടിയും പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും

മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനെന്ന പേരിലുള്ള വാചാടോപങ്ങളാല്‍ മുഖരിതമാണ് നടപ്പുകാലം. നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന മതേതര/ ഉദാരവാദികളുടെ ഇവ്വിഷകയമായ നെടുങ്കന്‍ ആഖ്യാനങ്ങള്‍ പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവള്‍/ ഇരയാക്കപ്പെട്ടവള്‍ എന്ന മുസ്‌ലിം സ്ത്രീയുടെ വാര്‍പ്പുരൂപം യൂറോപ്യന്‍/ ആധുനിക/ സവര്‍ണ സ്ത്രീവാദികള്‍ തങ്ങളുടെ നരവംശശാസ്ത്ര കാഴ്ചപ്പാടിലൂടെ നോക്കി തന്ത്രപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. രാഷ്ട്രീയാധികാരവും അതുമുഖേന കരഗതമായ രക്ഷാധികാരഭാവവും അമിത ദേശീയതയും സമാസമം ചേര്‍ത്ത കുറിപ്പടികളാണ് സവര്‍ണ/ കുലീന പരിസരം മാത്രം പരിചയമുള്ള സ്ത്രീവാദികള്‍ സമൂഹത്തിന്റെ മൊത്തം പ്രശ്‌നത്തിനുള്ള പരിഹാരമെന്നോണം കൈമാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കുലീന/ […]

സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

എത്രനാള്‍ അവര്‍ നമ്മെ പുറത്തുനിര്‍ത്തും ഉമ്മി പറയാറുണ്ട്, നന്നേ ചെറുപ്പത്തില്‍ തന്നെ തലയില്‍ തട്ടമിടാന്‍ എനിക്ക് വലിയ പ്രിയമായിരുന്നെന്ന്. ഉമ്മിയുടെ തട്ടം വലിച്ചെടുത്ത് ഞാനെന്റെ തലയില്‍ ചൂടും. കിട്ടുന്ന ദുപ്പട്ടകള്‍ കൊണ്ടൊക്കെ എന്റെ പാവകള്‍ക്ക് തട്ടമിടീക്കുന്നതായിരുന്നു മറ്റൊരു ശീലം. അതിലൊന്നും ഒരു അസ്വാഭാവികതയുമില്ലായിരുന്നു താനും. കാരണം, ഓര്‍മ്മ ഉറക്കുന്ന കാലം മുതല്‍ക്ക് കണ്ട് ശീലിച്ചതാണ് തലമറക്കുന്ന ചിട്ട. ഉമ്മിയും മറ്റു മുതിര്‍ന്നവരുമൊക്കെ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തിരുന്ന ആ ശീലം ചെറുപ്പം മുതല്‍ അനുകരിച്ചും വലുതായപ്പോള്‍ […]

ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ ഉത്ഥാനപതനങ്ങള്‍: വിവിധ കാലഘട്ടങ്ങളിലൂടെ

ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ ഉത്ഥാനപതനങ്ങള്‍: വിവിധ കാലഘട്ടങ്ങളിലൂടെ

ഇന്ത്യന്‍ ചരിത്രവും ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതി വിശേഷങ്ങളും വളരെയധികം ഏകീകൃതമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഒരു പരിധി വരെ പുരാതന ഇന്ത്യന്‍ സാഹചര്യങ്ങളുടെയും അന്നത്തെ സാമൂഹിക സാംസ്‌കാരിക സംക്ഷിപ്തരൂപത്തിന്റെയും പരിണിത ഫലം തന്നെയാണ് കാരണമെന്ന് സമര്‍ത്ഥിക്കേണ്ടതായി വരും. വേദങ്ങളില്‍ പ്രധാനമായും സ്ത്രീകളെ ആലേഖനം ചെയ്തത് സ്വരാജ്യത്തിന്റെ ദേവതമാരായിട്ടാണ്. ആ കാഴ്ചപ്പാടിലൂടെ ദേവിയില്‍നിന്ന് ദേവദാസിയിലേക്കും ഭര്‍ത്താവിന് കീഴിലെ ദാസ്യവൃത്തിയിലേക്കും പതിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്ത്രീയുടെ തന്നെ സുവര്‍ണ കാലമായി ചരിത്രകാരന്മാര്‍ വിവരിക്കുന്നത് വേദകാലഘട്ടത്തിന്റെ മുമ്പും […]

മുന്തിരിത്തോപ്പിലെ പ്രവാചകന്‍

മുന്തിരിത്തോപ്പിലെ പ്രവാചകന്‍

ത്വാഇഫില്‍ പ്രവാചകന്റെ പ്രബോധന യാത്രകളെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയിലുണ്ട്. മക്കയിലെ പ്രബോധനത്തിന്റെ പ്രഥമ കാലഘട്ടത്തിലാണെന്നും, അതല്ല മക്ക ജീവിതത്തിലെ അവസാന കാലത്താണെന്നും. മക്കത്ത് വലിയ ഉപരോധങ്ങള്‍ നേരിട്ടിരുന്നു പ്രവാചകന്‍. താത്വികമായി ചെറുക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെക്കണ്ടാല്‍ ആളുകള്‍ മാറിപ്പോവും. മക്കയുടെ പുറത്തേക്ക് പ്രബോധനം അനിവാര്യമാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടുതുടങ്ങി. മക്കത്തെ പ്രബോധനത്തിന്റെ സാധ്യത മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ത്വാഇഫിലേക്കുള്ള യാത്ര അവിടെമാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നില്ല. വഴിയാത്രയില്‍ പല ഗോത്രവര്‍ഗക്കാരെയും പ്രവാചകന്‍ കാണുന്നുണ്ട്. ഇസ്‌ലാമിന്റെ സന്ദേശം കൈമാറുന്നുണ്ട്. പതിയെയായിരുന്നു ആ യാത്ര. […]

സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് )പാര്‍ട്ടി ഇപ്പോള്‍ അകപ്പെട്ട പ്രതിസന്ധി കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ ഒരിക്കലും പിടികൂടാന്‍ സാധ്യതയില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്ന പ്രഹേളിക ഒരിക്കലും ഇവരെ വേട്ടയാടില്ല എന്നതുതന്നെ കാരണം. നരേന്ദ്രമോഡി- അമിത്ഷാ പ്രഭൃതികളുടെ തിരുവായ്ക്ക് എതിര്‍വായില്ല എന്ന അവസ്ഥ ആശയസംഘട്ടനത്തിന്റെ വിദൂരസാധ്യത പോലും കൊട്ടിയടക്കുന്നു. ലെഫ്റ്റ് സെന്‍ട്രല്‍ പാര്‍ട്ടിയായി അറിയപ്പെടുന്ന കോണ്‍ഗ്രസിലാവട്ടെ നിര്‍ണായകഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം എ.ഐ.സി.സി പ്രസിഡന്റിനു അടിയറവ് വെച്ച പാരമ്പര്യത്തിനു നെഹ്‌റുവിന്റെ കാലത്തോളം പഴക്കമുണ്ട്. സ്റ്റാലിനിസ്റ്റ് ശൈലി സി.പി.എമ്മിനോടാണ് ചേര്‍ത്തുപറയാറെങ്കിലും പാര്‍ട്ടി ജന.സെക്രട്ടറിക്ക് സ്വേച്ഛാപരമായ അധികാരം […]