Issue

ഹിന്ദു ദേശീയത ഇങ്ങനെയൊക്കെയാണ് ഇന്ത്യയെ മാറ്റുന്നത്

ഹിന്ദു ദേശീയത ഇങ്ങനെയൊക്കെയാണ് ഇന്ത്യയെ മാറ്റുന്നത്

ഇസ്രയേലി രാഷ്ട്രീയ നിരീക്ഷകനായ സമി സ്മൂഹ 2002ല്‍ വംശീയജനാധിപത്യത്തിന്റെ മാതൃക: ജൂതജനാധിപത്യരാജ്യമെന്ന നിലയില്‍ ഇസ്രയേല്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തില്‍ സ്മൂഹ വംശീയതയിലധിഷ്ഠിതമായ ജനാധിപത്യത്തെ, വിശാലമെങ്കിലും കൃത്യമായ മാനദണ്ഡങ്ങളാല്‍ നിര്‍വചിച്ചിട്ടുണ്ട്. അത് ആദ്യമായി വംശീയ ദേശീയതയുടെ ഉല്പന്നമാണ്. അധീശത്വവും വംശീയ അഹന്തയും ധ്വനിപ്പിക്കുന്ന ഭൂരിപക്ഷപ്രത്യയശാസ്ത്രമാണത്. വംശീയ രാഷ്ട്രത്തിന്റെ അതിജീവനത്തിനും അഖണ്ഠതയ്ക്കും ഭീഷണിയായി സങ്കല്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ തള്ളിക്കളയലും ഒഴിവാക്കലും ഈ സ്വത്വത്തിന്റെ ഭാഗമാണ്. പല രാജ്യങ്ങളും വംശീയ ജനാധിപത്യത്തിന്റെ പാതയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇത്തരം രാഷ്ട്രീയ വ്യവസ്ഥയുടെ മാതൃക […]

‘തൗഹീദ്’ ഭൂരിപക്ഷ മുസ്‌ലിംകളുടെ ജീവനെടുക്കുമ്പോള്‍

‘തൗഹീദ്’ ഭൂരിപക്ഷ മുസ്‌ലിംകളുടെ ജീവനെടുക്കുമ്പോള്‍

2018 ഏപ്രില്‍ 19ന് ന്യൂയോര്‍ക് ടൈംസിന്റെ ഓണ്‍ലൈന്‍ പതിപ്പ് അക്കാലത്ത് ഐസിസില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂഹുദൈഫ എന്ന ചെറുപ്പക്കാരനുമായി നടത്തിയ നീണ്ട സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ആദ്യമായി ചേരുമ്പോള്‍ തന്നെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നു ഇയാള്‍ നിഷ്‌കളങ്കമായി വെളിപ്പെടുത്തുന്നുണ്ട്. ഒന്ന്, തൗഹീദുല്‍ ഹാകിമിയ്യ. രണ്ട്, കുഫ്ര്‍. മൂന്ന്, അല്‍വലാ വല്‍ബറാ അഥവാ യഥാര്‍ത്ഥ മുസ്‌ലിംകളെ (വഹാബിസത്തെ അംഗീകരിക്കുന്നവരെ എന്നര്‍ത്ഥം) മാത്രമേ സുഹൃത്തായി സ്വീകരിക്കാവൂ. ഇത് വഹാബിസത്തിന്റെ അല്ലെങ്കില്‍ ഐസിസിന്റെ മാത്രം പ്രത്യേകതയല്ലെന്നാണ് ചരിത്രവും വര്‍ത്തമാനവും. […]

മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമായിരിക്കും. പതിവുകളൊക്കെയും മാറ്റിയെഴുതപ്പെട്ടതായിരുന്നു ഇന്ത്യയുടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. ഇതിന്റെ അനുഭവങ്ങള്‍ ജാഗ്രതയോടെ വരും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ തയാറാക്കിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള വലിയ ആശങ്കകളില്‍ ഒന്നാണ് നരേന്ദ്രമോഡിയുടെ തിരിച്ചുവരവ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായിരുന്നില്ല കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിയുടെ ഭരണം. രാജ്യത്തിന്റെ ഹൃദയം തകരാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കൂട്ടം കലാസാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ ഇത്തവണ ബി.ജെ.പിക്ക് എതിരെ വോട്ട് നല്‍കണമെന്ന ആവശ്യവുമായി […]

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

പലകാരണങ്ങളാല്‍ കേരളീയ മുസ്ലിംകള്‍ക്ക് ലഭ്യമായ സാമൂഹികമായ ഔന്നത്യം മറ്റിടങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. തല്‍ഫലമായി കേരളീയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കും. അവിടെ അഷ്‌റഫികള്‍, അജ്‌ലാഫുകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യമായ വിഭജനം മുസ്ലിംകള്‍ക്കിടയിലുണ്ട്. പക്ഷേ അതൊരിക്കലും ജാതിയത എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന, ഇന്ത്യന്‍ ചുറ്റുപാടില്‍ കൃത്യമായ തായ്വേരുകള്‍ ഉള്ള ജാതീയതയോട് സാമ്യത പുലര്‍ത്തിയിട്ടില്ല. മാത്രമല്ല ഇസ്‌ലാമിക ദര്‍ശനങ്ങളുടെ യാതൊരു പിന്‍ബലവും ഇല്ലാത്ത ഒരു അനാചാരം തുടര്‍ന്നുപോരുന്നതില്‍ […]

കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

ഗര്‍വിഷ്ഠമായ ഒരു കാലത്തിന്റെ സായന്തനങ്ങള്‍ എന്നത് പ്രചുരപ്രചാരമുള്ള രൂപകങ്ങളില്‍ ഒന്നാണ്. കാലം വലിയ തിരുത്തല്‍ ശക്തിയാണെന്ന ചിരന്തനപാഠമാണ് ആ രൂപകത്തിന്റെ കേന്ദ്രം. പിന്നിട്ട വഴികളില്‍ അഹങ്കാരവും അടയാളവുമായിരുന്ന ചമയങ്ങളഴിച്ച് ആ വഴിയോരോന്നിലും പിണഞ്ഞ പാളിച്ചകളെ ഓര്‍ത്തെടുക്കുന്ന മഹാകാലം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ, ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും അതിദീര്‍ഘകാലം ഇന്ത്യയുടെ ഭരണാധികാരികളുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സായന്തനത്തിലാണ്. അതും അക്ഷരാര്‍ഥത്തില്‍ ഗര്‍വിഷ്ഠമായിരുന്ന ഒരു കാലത്തിന്റെ സായന്തനത്തില്‍. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കാലം സമ്മാനിക്കുന്ന ഇടവേളയാണല്ലോ സായന്തനം. […]