Issue

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

”ഹിന്ദുക്കളെ കൊല്ലുന്നതിനെ അവര്‍ ന്യായീകരിക്കുകയാണ്!” ”അനുവാദമില്ലാതെ ത്രിവര്‍ണ യാത്ര നടത്താന്‍ എങ്ങനെ ധൈര്യം വന്നു, ഭാരത് മാതാ കീ ജയ് പോലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവരുന്നയിക്കുന്നത്” ‘ദൈനിക് ഭാരത്’ എന്ന പേരിലുള്ള ഫേസ്ബുക് പേജില്‍ പങ്കജ് ഝായെക്കുറിച്ചും എന്നെക്കുറിച്ചും ഇത്തരത്തില്‍ ധാരാളം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഫേസ്ബുക് പേജിനുള്ളത്. ഉൗ ഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഈ യന്ത്രം അനുസ്യൂതം പ്രവര്‍ത്തിക്കുകയാണ്. വലിയ ജനക്കൂട്ടം ഇതിന് […]

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ജിദ്ദയില്‍ ശറഫിയയിലായിരുന്നു ഞാനും മാലിക് മഖ്ബൂലും താമസിച്ചിരുന്ന ഹോട്ടല്‍. ഒരുപാട് സവിശേഷതകളുണ്ട് ശറഫിയക്ക്. ലിറ്റില്‍ ഇന്ത്യയെന്നാണ് ഈ പട്ടണത്തിന്റെ വിളിപ്പേര്. മലയാളികള്‍ക്ക് ലിറ്റില്‍ കേരളവും. അറേബ്യയില്‍ ഇത്രക്ക് മലയാളിത്തം അനുഭവപ്പെടുന്ന പട്ടണം കുറവാണ്. തൊഴില്‍ തേടിയുള്ള മലയാളിയുടെ പ്രവാസം തൊട്ടല്ല ശറഫിയക്ക് പ്രാധാന്യം കിട്ടുന്നത്. ഹജ്ജിനും ഉംറക്കുമായി മലയാളികള്‍ വന്നിരുന്ന കാലം തൊട്ടേ അവരുടെ തീര്‍ത്ഥാടനവുമായി ശറഫിയ ബന്ധപ്പെട്ടുനിന്നു. തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ ശറഫിയയിലുണ്ട്. അവര്‍ മലയാളത്തില്‍ തന്നെ ബോര്‍ഡുകള്‍ എഴുതിവെച്ചിരിക്കുന്നു. അപരിചിതരായ മലയാളികളെ കണ്ടാല്‍ […]

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയിലെ ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിങ്: പ്രവേശനപരീക്ഷയുടെയും പ്ലസ്ടു പരീക്ഷയുടെയും മാര്‍ക്കുകള്‍ തുല്യ അനുപാതത്തില്‍ കണക്കാക്കി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ജിനിയറിങ് അഡ്മിഷന്‍. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ഇതില്‍ ആദ്യപേപ്പറില്‍ ഫിസിക്‌സില്‍നിന്നും 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍നിന്നും 48 ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളുണ്ടായിരിക്കും. പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങള്‍, ഒബജ്ക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. പേപ്പര്‍ […]

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

we have secured freedom from foreign yoke, mainly through the operation of world events, and partly through a unique act of enlightened self-abnegation on behalf of the erstwhile rulers of the country… ഇന്ത്യ എങ്ങനെ സ്വതന്ത്രമായി എന്ന ചോദ്യത്തിന് 1947-ല്‍ അന്നത്തെ പ്രമുഖ ഇന്ത്യന്‍ ബുദ്ധിജീവികളില്‍ ഒരാള്‍, അന്നത്തെ പ്രമുഖ ഭരണാധികാരികളില്‍ ഒരാള്‍ നല്‍കിയ മറുപടിയാണിത്. ലോകസാഹചര്യങ്ങളുടെയും ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ഉന്നതമായ പരിത്യാഗത്തിന്റെയും ഫലമാണ് ഇന്ത്യന്‍ […]

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവായി

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവായി

ധ്യാനാത്മകമായ ബാല്യകാലജീവിതപരിസരമാണെത്ര ശശി തരൂരിന്റെ മതകാഴ്ചപ്പാടിനെ രൂപപ്പെടുത്തിയത്. വീടിന്റെ ചുമരുകളില്‍ തൂങ്ങിക്കിടന്ന അനവധി ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളും പുലരികളില്‍ പ്രാര്‍ഥനാമുറിയില്‍നിന്ന് പിതാവ് ഉറക്കെ ചൊല്ലിയ സംസ്‌കൃത മന്ത്രങ്ങളും ഒരാത്മീയബോധം മനസില്‍ നട്ടുനനച്ചു. സ്‌കൂള്‍ ജീവിതകാലത്ത് ഒരിടവേളയില്‍ നിരീശ്വരവാദ ചിന്തകള്‍ മനസില്‍ കടന്നുകൂടിയിട്ടും ഞാന്‍ ഒരു ഹിന്ദുവാണ് എന്ന് ധൈര്യസമേതം വിളിച്ചുപറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് താന്‍ പിറന്നുവീണ മതത്തിന്റെ പ്രചോദനം കൊണ്ടല്ലെന്നും മറ്റു പല കാരണങ്ങളാലാണെന്നും ശശി തരൂര്‍ സാക്ഷ്യപ്പെടുത്തുകയാണ്. ഹൈന്ദവ സംസ്‌കൃതിയില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടെത്ര. രാജ്യത്തിന്റെ അഷ്ടദിക്കുകളിലും […]