Issue

ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല. കസ്ഗഞ്ജിലെ ശഹീദ് അബ്ദുല്‍ ഹമീദ് ചൗക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഒന്നിച്ചുചേര്‍ന്ന മുസ്‌ലിംകളുടെ മുഖത്തു കുത്താനായി മോട്ടോര്‍ ബൈക്കുകളില്‍ വന്നവര്‍ കയ്യിലേന്തിയ പതാക എനിക്ക് അപരിചിതമാണ്. ഞാന്‍ വളരുമ്പോള്‍ പരിചയപ്പെട്ട ദേശീയ പതാക അതല്ല. അതെനിക്കറിയില്ലെന്നു മാത്രമല്ല, അത് സൗഹാര്‍ദ്ദപരമാണെന്നു തോന്നുന്നുമില്ല. ഗുണ്ടകളുടെ ഭീഷണിയുടെ പ്രതീകമാണത്. അവരുടെ ആയുധം. എന്റെ സ്വത്വം തന്നെ പിടിച്ചടക്കാന്‍ വരുന്ന ഒരു തെമ്മാടിക്കൂട്ടത്തിന്റെ പതാകയാണത്. ഇന്ത്യ അതിലെ ജനങ്ങളുടേതാണ്. ഇന്ത്യ ഒരിക്കലും അതിലെ ജനങ്ങളെ […]

മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

ജീവിത വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്ക് വളരെയധികം മേല്‍ക്കൈയുള്ള സമൂഹമാണ് നമ്മുടേത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, പൊതുമണ്ഡലങ്ങളിലും ഇതു പ്രകടമാണ്. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്ക് പൊതുജീവിതത്തെ മതമുക്തമാക്കാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ മതേതര ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെങ്കിലും സര്‍ക്കാറാപ്പീസുകള്‍ ഗണപതി ഹോമത്തോടെ ഉദ്ഘാടനം ചെയ്യുന്നതും തേങ്ങയുടച്ച് കപ്പലുകള്‍ നീറ്റിലിറക്കുന്നതും റോക്കറ്റയക്കുമ്പോള്‍ പോലും പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതും മറ്റുമാണ് നമ്മുടെ ശീലം. രാഷ്ട്രീയ രംഗത്ത് മതപരിഗണനകള്‍ കൂടുതല്‍ പ്രകടവുമാണ്. സ്ഥാനാര്‍ത്ഥിയാക്കുന്നതും മന്ത്രിസ്ഥാനവും വകുപ്പും നല്‍കുന്നതും മതാടിസ്ഥാനത്തിലാണ്. […]

പള്ളികള്‍ ചരിത്രമാവുമ്പോള്‍

പള്ളികള്‍ ചരിത്രമാവുമ്പോള്‍

ത്വാഇഫ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ പൗരാണിക പള്ളികളില്‍ കയറിയിറങ്ങുന്നത് ഇസ്‌ലാമിക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയായി മാറും. അത്രയേറെ ചരിത്ര പ്രാധാന്യമുണ്ട് അവക്ക്. വെളിയങ്കോട് ഉമര്‍ഖാളിയും ത്വാഇഫില്‍ പള്ളി പണിതുകൊടുത്തുവെന്ന് പറയുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല. പക്ഷേ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് സത്യമായിരുന്നുവെന്ന് നാമറിയും. എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടെത്തും മുമ്പ് ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിലൂടെ അറേബ്യ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് പള്ളികള്‍ നിര്‍മിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അറേബ്യയില്‍നിന്ന് കേരളത്തിലേക്കും കത്തുകള്‍ വന്നിരുന്നു. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എന്റെ […]

സംശയം

സംശയം

അല്ലാഹുവിന്റെ രണ്ടുതരം വിശേഷണങ്ങളാണ് ജലാലിയതും ജമാലിയതും. അഥവാ പ്രൗഢിയും അലങ്കാരവും. ജബ്ബാര്‍, ഖഹ്ഹാര്‍, മുതകബ്ബിര്‍ തുടങ്ങിയവ ജലാലിയ്യായ/ പ്രൗഢമായ വിശേഷണങ്ങളാണ്. റഹീം, വദൂദ്, ഗ്വഫൂര്‍, തവ്വാബ് ആദിയായവ ജമാലിയ്യായ/ അലങ്കാര ബന്ധിതമായ വിശേഷണങ്ങളും. പടച്ചവന്‍ ഇഷ്ടപ്പെട്ടവരിലും ഈ ഗുണവിശേഷണങ്ങളുടെ അടയാളങ്ങള്‍ കാണാനാവും. ചിലരില്‍ ജലാലിയതിന്റെ തോത് കൂടിയിട്ടും, മറ്റ് ചിലരില്‍ ജമാലിയത്തിന്റെ തോത് കൂടിയിട്ടുമാണുണ്ടാവുക. വേറെ ചിലരില്‍ രണ്ടു വിശേഷണങ്ങളുടെയും സമ്മേളനം കാണാം. തിരുനബിയില്‍ അതുണ്ട്. പക്ഷേ ജമാലിയ്യായ വിശേഷണഗുണമാണ് തിരുനബിയിലും കൂടുതല്‍ കണ്ടിരുന്നത്. അല്ലാഹുവിന്റെ ഈ […]

ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ഭരണസംവിധാനത്തിന്റെ ദൃഷ്ടിയില്‍ ഞാനൊരു ദുശ്ശാഠ്യക്കാരനായ കിളവനാണ്. ചിലപ്പോള്‍ ഞാനങ്ങനെ തന്നെയായിരിക്കും. ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന എന്തിനോടും വിയോജിക്കുന്ന എന്നെക്കുറിച്ച് ദുശ്ശാഠ്യക്കാരനല്ലെന്ന് എങ്ങനെ പറയാനാകും? അടിസ്ഥാന വസ്തുതകളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുവെന്നതാകാം വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എന്റെ ഈ ദുഃസ്വഭാവത്തിന് കാരണം. അടിസ്ഥാനമായ രേഖയുണ്ടെങ്കില്‍ ഞാന്‍ അതിനെ ആധാരമാക്കി സംസാരിക്കും. പുതിയ നിയമനിര്‍മാണമുണ്ടായാല്‍, അടിസ്ഥാന നിയമത്തിലേക്ക് പോകും. ഒന്നുമില്ലെങ്കില്‍ ഗൂഗിള്‍ ഗുരുവിലേക്ക്. കൗതുകത്തിന്റെയും വിഡ്ഢിത്വത്തിന്റെയും ഉറവിടമായി എന്നെ സുഹൃത്തുക്കള്‍ കാണുന്നത് അതുകൊണ്ടാകും. ഞാന്‍ നേരിട്ട ഭീതിദമായ ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ എന്റെ സുഹൃത്തുക്കള്‍ […]