Issue 1006

ഇഖ്ബാല്‍; രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും

ഡോ. ഹുസൈന്‍ രണ്ടത്താണി ‘സാരേ ജഹാന്‍ സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നു തുടങ്ങുന്ന തരാനായേ ഹിന്ദ് രചിച്ച ്ഇന്ത്യന്‍ ജനസഞ്ചയത്തെ ദേശസ്നേഹത്തിന്റെ മാസ്മരികതയില്‍ തളച്ചിട്ട മഹാ കവിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ എന്ന് ചോദിച്ചതു പോലെ കവിതയുടെ സാരം ഗ്രഹിച്ചാല്‍ പോരേ, കവിയുടെ മതവും നിറവും നോക്കണോ? ഇന്ത്യയുടെ ദേശീയ ഗാനമായി ബംഗാളി ഭാഷയിലുള്ള ‘ജനഗണ മന’ തിരഞ്ഞെടുത്തതിന്റെ ഔചിത്യം എന്താണെന്ന് ഹിന്ദി ബെല്‍ട്ടിലുള്ള പലരും ചോദ്യം ഉന്നയിച്ചിരുന്നു. ദേശീയ […]

പള്ളികള്‍ വിശ്വാസികളോട് പറയുന്നത്

ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുമ്പുകാലത്ത്, നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വെള്ളിയാഴ്ച രാവിലെ കുളിച്ചു മാറ്റി പള്ളികളിലെത്തുന്ന സാധാരണക്കാരായ ആളുകളെ ധാരാളം കാണുമായിരുന്നു. പള്ളിക്കും ജുമുഅ നിസ്കാരത്തിനും അതിന്റേതായ പവിത്രത കല്‍പിച്ചിരുന്നു അവര്‍. ഇന്ന്, ചിലര്‍ നേരത്തെ വരും. ചിലര്‍ വൈകി വരും. വിശ്വാസികളെ സംബന്ധിച്ച് നാലു ഭാഗത്തും ചുമരുകളുള്ള കേവലമൊരു കെട്ടിടമല്ല പള്ളി. അതിലുപരി മറ്റെന്തൊക്കെയോ ആണ്. വിവിധ ദേശങ്ങളിലെ പള്ളികളുടെ വൈവിധ്യങ്ങള്‍ അറിയുമ്പോഴാണ് അവ വിശ്വാസികളുടെ ആത്മീയ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാവുക. മുമ്പുകാലത്ത്, […]

നരോദപാട്ടിയ വിധി ഓര്‍മിപ്പിക്കുന്നത്

നരോദപാട്ടിയ വേറെ ചിലത് ഓര്‍മിപ്പിക്കുന്നു; 1984ലെ സിഖ് വംശഹത്യയില്‍ ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല എന്നത്. ആസാമില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് നീതി കിട്ടിയില്ല എന്നത്. വ•രങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുമെന്ന് മുമ്പ് രാജീവ് ഗാന്ധി നരേന്ദ്രമോഡിയുടെ അതേ അര്‍ത്ഥത്തില്‍ പറഞ്ഞത്… രാജീവ് ശങ്കരന്‍ “അദ്ദേഹം (എ ബി വാജ്പയ്) കാര്യക്ഷമമായി ഒന്നും ചെയ്തില്ല. ഞാന്‍ കത്തുകള്‍ നല്‍കി. നേരിട്ട് സംസാരിക്കുകയും ചെയ്തു. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൈന്യത്തെ […]

SHELTER രിസാലയുടെ കൈത്താങ്ങ്

ഇവള്‍ സാജിദാ മര്‍യം എന്ന പത്താംതരക്കാരി ഇന്ന് നവംബര്‍ ഒന്ന്, മാസത്തിന്റെ തുടക്കം… ഈ ദിവസത്തിലാണ് എന്റെ ജീവിതത്തില്‍ കരിപറ്റിത്തുടങ്ങിയത്. വളരെ അപ്രതീക്ഷിതമായാണത് സംഭവിച്ചത് – എനിക്ക് ചെറിയൊരു പനിയേ ഉണ്ടായിരുന്നുള്ളൂ…. രക്തം ടെസ്റ് ചെയ്യാന്‍ പറഞ്ഞു. എനിക്ക് പേടിയുണ്ടായിരുന്നു. എങ്കിലും ഞാന്‍ രക്തം ടെസ്റ് ചെയ്തു…. റിസല്‍ട്ട് കാത്തിരുന്നു… ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു… ‘അത് പോരാ, ഒന്നുകൂടി ടെസ്റ് ചെയ്യണം…’ രക്തമെടുക്കുന്നതിനുള്ള ശ്രമം പരാജയമായിരുന്നു… വീണ്ടും ശ്രമിച്ചു. അതും വിഫലമായി. അവരെന്റെ മുഖത്തേക്ക് നിസ്സഹായമായി നോക്കി… […]