Issue 1009

പടിഞ്ഞാറിനും ഇസ്ലാമിനുമിടയില്‍ ഒരു സമ്മാനപ്പൊതി

മധ്യേഷ്യയെയും ലോകത്തെത്തന്നെയും ഇളക്കി മറിക്കുംവിധം മുസ്ലിംകളും ക്രിസ്ത്യാനികളും ജൂത•ാരും തുടരുന്ന സംഘര്‍ഷ രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യത ഒമിദ് സഫിയുടെ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്; ‘ഇസ്ലാം ഒരു അബ്രഹാമിക പാരമ്പര്യം എന്ന നിലയില്‍’ എന്ന അധ്യായത്തില്‍. ആ നിലക്ക് കിഴക്കിനും പടിഞ്ഞാറിനും മനസ്സറിഞ്ഞ് കൈമാറാവുന്ന ഒരു സമ്മാനപ്പൊതിയാണ് മെമ്മറീസ് ഓഫ് മുഹമ്മദ്. മുഹ്സിന്‍ എളാട് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിസ്തുലമായ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദിച്ചെഴുതിയ പുതുകാല ഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഡോ ഒമിദ് സഫി രചിച്ച മെമ്മറീസ് ഓഫ് മുഹമ്മദ്. […]

തീര്‍ത്ഥാടന വഴി പുഴയായി മാറിയപ്പോള്‍

ചില സുഹൃത്തുക്കളുടെ തെറ്റായ ഉപദേശം കാരണം ഹജ്ജ് റിപ്പോര്‍ട്ടിംഗ് വേളയില്‍ ഹജ്ജ് ചെയ്യാനാവാതെ പോയ വേദന മറക്കാനാവില്ലെന്ന് ലേഖകന്‍. സഊദി സര്‍ക്കാറിന്റെ ഔദ്യോഗിക വിദേശ മീഡിയ സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരിക്കെ ഏറ്റ നിര്‍ഭാഗ്യത്തിന്റെ കടംവീട്ടാന്‍ പിറ്റെ വര്‍ഷം കിട്ടിയ ഒരവസരം പ്രളയത്തില്‍ മുങ്ങിയ അനുഭവം. അതോടൊപ്പം ലോക മീഡിയ ഒരു ഹോട്ടല്‍ മുറിയില്‍ കുടുങ്ങിപ്പോയ ഹജ്ജ്കാലവും 2009ലെ ഒരു ഹജ്ജ് റിപ്പോര്‍ട്ടിംഗിനെപ്പറ്റി മലയാളി മാധ്യമപ്രവര്‍ത്തകന്‍. കാസിം ഇരിക്കൂര്‍ 2009ലെ ദുല്‍ഹജ്ജ് ഒമ്പത്. ബുധനാഴ്ചയാണെന്നാണ് ഓര്‍മ. പുലര്‍ച്ചെ […]

അനുഭവങ്ങളുടെ അറഫ

  ജബലുറഹ്മയുടെ താഴ്വാരത്ത് അറഫയുടെ പ്രൌഢ വിശാലതയില്‍ നില്‍ക്കുമ്പോള്‍ എനിക്കും എന്റെ സ്രഷ്ടാവിനുമിടയില്‍ മറകള്‍ ചീന്തിപ്പോകുന്നത് ഞാന്‍ കാണുന്നു. ഇപ്പോള്‍ ഞാനറിയുന്നു; തിരുനബിയുടെ വാക്കിന്റെ പൊരുള്‍: ‘അറഫയാണ് ഹജ്ജ്’. കംറാന്‍ പാഷയുടെ ഹജ്ജനുഭവങ്ങളില്‍ നിന്നെടുത്ത ഒരേട്. കംറാന്‍ പാഷ/ സംഗ്രഹ വിവ. അബ്ദുല്ല മണിമ തീര്‍ത്ഥാടനം അതിന്റെ ഗംഭീരമായ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ മക്കയിലായിരുന്നു; കഅ്ബാ പരിസരത്ത്. ഡിസംബര്‍ ആറിന് ഞങ്ങള്‍ മക്ക വിട്ടു. മിനായിലെ കൂടാരങ്ങളാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി അറഫയിലേക്കുള്ള വഴിയില്‍ […]