Issue 1010

ആര്യാടന്റെ പോയിന്റ് ബ്ളാങ്കായി…. എന്റെയും

തുളസി “കഴിഞ്ഞ തവണ താങ്കള്‍ എതിര്‍ത്ത പദ്ധതി തന്നെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു; അത് ശരിയാണോ???” മ് മ് മ് നജ് ന്ഹുണ്ഹു…. മൌെ…. മനസ്സിലായോ; താങ്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാവും. അതു മതി…. “എന്റെ ചോദ്യം ഇതാണ്. കഴിഞ്ഞ തവണ വൈദ്യുതി മന്ത്രി ബാലന്‍ കൊണ്ടുവന്ന പദ്ധതി താങ്കള്‍ എതിര്‍ത്തിരുന്നു. ഇപ്പോള്‍ താങ്കളുടെ ഭരണത്തില്‍ ആ പദ്ധതി തന്നെ നടപ്പിലാക്കുന്നു. ബാലന്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടോ??” “മ്മ് മ്മ് ങ്ങ് ണ്ഹു ഞ്ഞ് മുഒ… മനസ്സിലായോ???” “ഇല്ല ഒന്നും […]

സ്വര്‍ഗത്തോപ്പ്

പുല്ലമ്പാറ ശംസുദ്ദീന്‍ ബാദൂര്‍ പൊയ്ക്കോളൂ. നിങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴൊക്കെ ഈ മകനുണ്ടാകും. നിങ്ങള്‍ ഇവനെ എന്നെ ഏല്‍പിച്ചു. ഞാന്‍ ഇവനെ അല്ലാഹുവിനെ ഏല്‍പിക്കുകയാണ്. ബാദൂറിനു സന്തോഷമായി. അതിലേറെ സന്തോഷിച്ചത് ലുഖ്മാനാണ്. ഗ്രാമത്തിന്റെ ഒരു ഒഴിഞ്ഞ ഭാഗം. കുന്നിന്‍ ചെരിവില്‍ കാട്ടുകമ്പുകള്‍ കൊണ്ട് തൂണുകള്‍ നല്‍കി ഒരു പര്‍ണശാല. ഈത്തപ്പനയോല വിരിച്ച് പുല്ലുപാകിയ മേല്‍ക്കൂര. മേല്‍ക്കൂരക്കു കീഴില്‍ കുറെയേറെ വിദ്യാര്‍ത്ഥികള്‍. വിദ്യാലയത്തിനു മുന്നില്‍ വിശാലമായ മണല്‍പ്പരപ്പ്. ശാന്തത തളം കെട്ടിനില്‍ക്കുന്ന ചുറ്റുപാടുകള്‍. മനോഹരമായ ഗ്രാമഭംഗി. ആ പാഠശാലയുടെ തുറസ്സായ […]

ഒരു ശമ്പള വര്‍ധനവിന്റെ കഥ

കായക്കല്‍ അലി  സദര്‍ മുഅല്ലിമിന് ഇരുപതു രൂപയും മറ്റധ്യാപകര്‍ക്ക് 15 രൂപയുമായിരുന്നു ശമ്പളം. ചായക്കും പലഹാരത്തിനും കൂടി 15 പൈസയും ആറ് മത്തിക്ക് 50 പൈസയും മിനിമം ബസ് ചാര്‍ജ് 20 പൈസയും ഒരു മാസത്തെ പത്രത്തിന്റെ വരിസംഖ്യ 3.60 രൂപയുമായിരുന്ന അക്കാലത്ത് വലിയ ശമ്പളമായിരുന്നു അത്. മൂന്നരപ്പതിറ്റാണ്ടു മുമ്പ് നടന്ന സംഭവമാണ്. പഠനം കഴിഞ്ഞ് അധ്യാപകനായി ജോലിയില്‍ കയറാന്‍ ഒരുങ്ങിയിരിക്കുന്ന കാലം. ആ സമയത്താണ് നാട്ടിലെ മദ്റസയില്‍ ഒരു മുഅല്ലിമിന്റെ ഒഴിവു വന്നത്. സ്കൂള്‍ ജോലിയില്‍ […]

ഖുര്‍ആന്‍: അമാനുഷഭാവങ്ങളുടെ അനന്തലോകം

ആബിദ് അഹ്സനി കോട്ടപ്പുറം മലയാളിയും അറബിയും ഇംഗ്ളീഷുകാരനും ഒക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഹിറാ ഗുഹയില്‍ നിന്ന് അതെങ്ങനെ കേട്ടുവോ അതുപോലെ തന്നെയാണ്. ഇങ്ങനെ ആദ്യ ശബ്ദത്തില്‍ തന്നെ കേള്‍ക്കുന്ന, വായിക്കപ്പെടുന്ന മറ്റൊന്നില്ല. പതിനാലു നൂറ്റാണ്ടിലേറെയായി വലിയ ഒരു സമൂഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച് വിശുദ്ധ ഖുര്‍ആന്‍ നിത്യവിസ്മയമായി, മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു. അമാനുഷ ഗ്രന്ഥമായി ഖുര്‍ആന്‍ വിലയിരുത്തപ്പെടുന്നത് അനന്തവിശാലമായ അതിന്റെ ആശയ സംപുഷ്ടതയെ മാത്രം മാനദണ്ഡമാക്കിയല്ല. മറിച്ച് വൈവിധ്യ പൂര്‍ണമായ തലങ്ങളിലൂടെയാണ് അത് അതിന്റെ നിത്യവസന്തം നമുക്ക് വെളിപ്പെടുത്തുന്നത്. […]

വിശുദ്ധ നാട് വിളിച്ചില്ലേ?

സ്വാദിഖ് അന്‍വരി ഈ ഭാഗ്യം നിനക്കു കിട്ടിയില്ലേ സഹോദരാ? വിശുദ്ധ നാട് നിന്നെ വിളിച്ചില്ലേ ഇതുവരെ? അതോ വിളി കേള്‍ക്കാത്ത വിധം നീ ബധിരനായോ; ഇഹലോകത്തെ നിന്ദ്യമായ പേക്കൂത്തുകള്‍ കേട്ടുകേട്ട്? ഇല്ലെങ്കില്‍ തിരുനബി(സ)യില്‍ ഏറെ സ്വലാത്തുകള്‍ അര്‍പ്പിക്കുക. നിനക്കാ ഭാഗ്യം കൈവരും; എന്നെങ്കിലും. വിശുദ്ധ മണ്ണില്‍ എനിക്കിപ്പോള്‍ അനുവദിച്ചു കിട്ടിയ സമയം തീരുന്നു. ഇനി മടങ്ങുകയാണ്; ഇഷ്ടത്തോടെയല്ലെങ്കിലും. മടക്കം യാത്രയുടെ അനിവാര്യതയാണല്ലോ. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. ഇഹലോകത്തു നിന്നുള്ള യാത്രയും അങ്ങനെയാണ്. വന്നവര്‍ മടങ്ങിയേ പറ്റൂ. യമനിലേക്ക് […]