Issue 1019

ചുവന്ന ഭൂപടം

ചുവന്ന ഭൂപടം ഭൂപടത്തില്‍ നിന്‍റെ  രാജ്യം രക്തം കൊണ്ട് വരച്ച ഒരു ഛായാപടം. ജീവനൂറ്റിവെളുപ്പിച്ച പകല്‍ച്ചിറകുകള്‍ നിന്റെ ആകാശത്തിനു മീതെ ഒരു കഴുകനായ് പറന്ന് അതിരുകളെ വരയ്ക്കുന്നു. ഗോതമ്പും, ഒലീവും പൂത്ത വയലുകളെ പലതായ് മുറിച്ച് കെട്ടിയുയര്‍ത്തുന്ന വിലക്കിന്റെ മതിലുകള്‍. രാത്രിയുടെ നിശ്ശബ്ദതയ്ക്കു പോലും നാവുകള്‍ മുളച്ച് തീ തുപ്പിപ്പായുന്ന അവരുടെ പീരങ്കികള്‍ വെടിയുണ്ടകള്‍ മഴയായ് വര്‍ഷിച്ചും മിന്നല്‍വാളായ് തിളങ്ങിയും ആക്രോശങ്ങള്‍ ഇടിനാദമായ് വിറപ്പിച്ചും നൃത്തം ചെയ്യുന്ന ജൂതക്കഴുകന്മാര്‍. ഉണ്ടാവില്ലിനി, ഒന്നു നിലവിളിച്ചുകരയാന്‍ പോലും നിങ്ങളുടെ ഉമ്മമാര്‍. […]

ഫലസ്തീന്‍ മുന്നേറട്ടേ…

          ഇന്നലെ വരെ കണ്ട ഫലസ്തീന്‍ അല്ല ഇന്ന് നമുക്ക് മുന്നിലുള്ളത്. ലോകരാഷ്ട്രങ്ങളുടെ ആധികാരിക വേദിയായ ഐക്യരാഷ്ട്ര പൊതു സഭയില്‍ നാം കണ്ട കാഴ്ച്ച എന്തായിരുന്നു..? യു എന്നില്‍ നിരീക്ഷക രാഷ്ട്രം ( നോണ്‍ മെമ്പര്‍ ഓബ്സെര്‍വര്‍ സ്റേറ്റ് ) എന്ന പദവി ഫലസ്തീന് നല്‍കാന്‍ ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ തീരുമാനിച്ചിരിക്കുകയാണ്. നൂറ്റിത്തൊണ്ണൂറ്റി മൂന്ന് അംഗ പൊതു സഭയില്‍ 41 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുകയും 138 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തപ്പോള്‍ […]

വായനക്കാരുടെ വീക്ഷണം

അങ്ങനെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുതലാളിത്തത്തിന് വിജയം. ഇനി വിദേശി കട നടത്തും. ഇന്ത്യക്കാരന് പൊതിയാന്‍ നില്‍ക്കാം. കോളനിവത്കരണത്തിന്റെ പുതിയ മുഖം. ഫലാല്‍ കുറ്റൂര്‍. ഇക്കിളിപ്പര്‍ദ്ദകള്‍    മാന്യമായ വസ്ത്രധാരണത്തിന് നാട്ടില്‍ കര്‍ശന നിയമം വേണം. പര്‍ദ്ദപോലും നമ്മെ ഭ്രമിപ്പിച്ച് കൊണ്ടിരിക്കുന്ന കലികാലമാണിത്. സൌന്ദര്യം പുറത്തറിയാതെ കൊണ്ടു നടക്കാനുള്ള ആ സുരക്ഷിത വസ്ത്രം മുതലാളിത്തത്തിന്റെ ലാഭക്കൊതിയില്‍ ഇപ്പോള്‍ നഗ്നശരീരത്തില്‍ കറുപ്പ് ചായം തേച്ച പോലെ ആളുകളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ഞാന്‍ ഇക്കിളിപ്പെടുത്താനുള്ള ഉപകരണമാണെന്ന് ഓരോ പര്‍ദ്ദധാരിണിയും വിളിച്ചും പറയും […]

ഇന്ത്യയില്‍ എല്ലാം സിംപിള്‍, സില്ലികേസ്

     ഏഴു വയസ്സുകാരന്‍ പയ്യന്‍, പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിക്കും. ചിലപ്പോഴൊക്കെ റോഡില്‍ കൂടി നടന്നു കൊണ്ടും, വേണമെങ്കില്‍ മരത്തില്‍ കയറിയും മൂത്രമൊഴിക്കും. ഒരു പക്ഷേ ശ്രദ്ധയില്‍ പ്പെട്ടാല്‍ മാതാപിതാക്കള്‍ ഇവനെ രണ്ട് പൊട്ടിക്കും. വെരി സില്ലി കേസ്. ഇത് ഇന്ത്യയിലാണെന്ന് മാത്രം, അതിര്‍ത്തി വിട്ടാല്‍ കളിമാറും.        ഓസ്ലോ, സമാധാനങ്ങളുടെ നാടായാണ് ഈ പേര് ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. നോര്‍വെ രാജ്യാര്‍ത്തിക്കുള്ളില്‍ പെട്ട ഒരു സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഒരു […]