Issue 1030

തിമ്പുക്തു: ജ്ഞാന ഭൂപടത്തിലെ സുവര്‍ണ ദേശം

യൂറോപാണ്ഡിത്യം ചവിട്ടിത്തെറിപ്പിച്ച ദേശങ്ങളാണ് സഹാറക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. അതിലൊന്നാണ് തിമ്പുക്തു. ഇപ്പോള്‍ ആ ദേശം ധൈഷണിക ലോകത്തെ ഞെട്ടിപ്പിക്കുകയാണ്. തൊള്ളായിരത്തി അറുപതില്‍ ശ്രദ്ധിപ്പിച്ചു തുടങ്ങിയ തിമ്പുക്തുവിന്റെ ധൈഷണിക ശേഖരങ്ങളിലേക്ക് ഒരെത്തിനോട്ടം. ലുഖ്മാന്‍ കരുവാരക്കുണ്ട്     ചരിത്രമെഴുത്ത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് എഴുതുമ്പോഴും, ചരിത്രകാരന്റെ/ ഗവേഷകന്റെ വംശീയവും മതപരവുമായ പ്രത്യയശാസ്ത്രത്തിനനുസരിച്ച് പലപ്പോഴും ആ വിവരണങ്ങള്‍ പരിമിതമായിത്തീരുന്നു. മൌലികമായ ഉള്ളടക്കങ്ങള്‍ തിരസ്ക്കരിക്കപ്പെടുക, എഴുത്തുകാരന്റെ മുന്‍വിധിയും ധാരണയും മേല്‍ക്കോയ്മ നേടുക, വസ്തുതകള്‍ […]

രാഹുല്‍ തിരിച്ചു തുഴയുമോ?

രാഹുല്‍ തിരിച്ചു തുഴയുമോ?

കോണ്‍ഗ്രസും മുസ്ലിംകളും അറുപത്തഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍- / //രണ്ട് ക്ഷണികമായ രാഷ്ട്രീയ മോഹങ്ങളാണ് കോണ്‍ഗ്രസിന്. ആശയാധിഷ്ഠിതമായി നീങ്ങാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിക്കുന്ന ധൈഷണിക നേതൃത്വമില്ല പാര്‍ട്ടിക്ക്. രാഹുല്‍ ഗാന്ധിക്കെങ്കിലും മറിച്ചു ചിന്തിക്കാനായില്ലെങ്കില്‍ ഇന്ത്യയില്‍ രണ്ട് ബിജെപി എന്തിനെന്ന് ചോദിക്കേണ്ടിവരും. ശാഹിദ് ശാശ്വതമായ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇന്ദിരാഗാന്ധിയെ ഭൂരിപക്ഷ പ്രീണനത്തിന് പ്രേരിപ്പിച്ചത്. എണ്‍പതുകള്‍ വരെ ആര്‍എസ്എസുമായി കോണ്‍ഗ്രസ് രഹസ്യബാന്ധവത്തിലായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. അമ്പതുകളില്‍ രൂപംകൊണ്ട ജനസംഘം എന്ന ഹിന്ദുവലതുപക്ഷ പാര്‍ട്ടിക്ക് എണ്‍പതുകളുടെ അന്ത്യംവരെ ജനപിന്തുണ നേടാന്‍ കഴിയാതിരുന്നത് സംഘപരിവാറിന്റെ ആത്മാര്‍ത്ഥ പിന്തുണ […]

ശൈഖുല്‍ ഹദീസ്; മരണത്തെ വെല്ലുന്ന ഓര്‍മകള്‍

                                  അബ്ദുല്‍ സത്താര്‍ സഖാഫി അല്‍ഐന്‍. പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായി സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കുമിടയില്‍ ഒരു പോലെ തിളങ്ങി ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍. ഉസ്താദിന്റെ മൂന്നാം ആണ്ടുവേളയില്‍ ഒരു ശിഷ്യന്‍റെ ഓര്‍മക്കുറിപ്പ്.     വിഷയം എത്ര ആഴത്തിലുള്ളതാവട്ടെ, ലളിതമായും നര്‍മ്മരസം പുരട്ടിയും അവതരിപ്പിക്കാനുള്ള നെല്ലിക്കുത്ത് ഉസ്താദിന്റെ ഭാവുകത്വം അനിതരസാധാരണം തന്നെ. ഇമാം ഗസ്സാലി […]

ഇനിയും കണ്ണു തുറക്കാതിരിക്കുന്നതെങ്ങനെ?

അന്ധനായ അനുചരന്റെ കണ്ണിന്റെ കാഴ്ച കിട്ടാന്‍ റസൂല്‍ പറഞ്ഞു കൊടുത്തപ്രാര്‍ത്ഥ വിശ്വാസികളുടെ ദൈനംദിന ഉപയോഗത്തിനുള്ളതല്ല എന്നാണ് വഹാബി പക്ഷം. എന്നാല്‍ എന്തുകൊണ്ടാണ് വിശ്വാസികളുടെ ദൈനംദിന പ്രാര്‍ത്ഥനാ വചനങ്ങളില്‍ ഗ്രന്ഥകാരന്മാരായ പണ്ഡിതന്മാരൊക്കെയും അതുള്‍പ്പെടുത്തിയത്? സ്വാലിഹ് പുതുപൊന്നാനി      അന്ധനായ അരുമ ശിഷ്യന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ കാരുണ്യദൂതന്‍ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥ പലരുടെയും കണ്ണ് തുറപ്പിക്കുമെന്നു തന്നെ ആശിക്കാം. ഈ ആശ വച്ചു കൊണ്ടായിരിക്കാം ചരിത്രകാരന്മാര്‍ അതൊരു വലിയ കാര്യമായി അവരുടെ ഗ്രന്ഥങ്ങളിലൊക്കെയും രേഖപ്പെടുത്തിയത്. നിരൂപണ സ്വഭാവമുള്ള ചരിത്രകാരന്മാര്‍ തന്നെ […]

പാതിരാ വഅ്ളുകളെ തിരിച്ചെടുത്താലോ?

ആദ്യപുലര്‍ച്ചയില്‍/ മഞ്ഞുതുള്ളികളുടെ ഇക്കിളിപ്പെടുത്തലില്‍/ ഒരു വിരല്‍ ഛായയുമായി/ ഇന്നലെയുടെ തോര്‍ത്തുമുണ്ടുകളെകൊണ്ട്/ തോള്‍ മറച്ച്/ തുറിക്കുന്ന ഞരമ്പുമായി/ വിതുമ്പുന്ന ഹൃദയവുമായി/ അകലെ/ മാടിവിളിക്കുന്ന പാടവഴിയിലേക്ക്/ തുനിഞ്ഞുനടക്കുന്ന/ ഒരു സ്നേഹനിലാവ്/ ഉപ്പ (ഉപ്പ)      ഈ വരികള്‍ക്ക് പഴയകാല മുസ്ലിം കൈരളിയുടെ ജീവിതത്തിന്റെ ചവര്‍പ്പുണ്ട്. ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ തീര്‍ത്തും അസ്തമിച്ചു കഴിഞ്ഞ ഒരു ചിത്രം. ‘ഉപ്പ ഒരു പ്രതീകമാണ്. വെറുമൊരു പ്രതീകം. കൈരളിയുടെ മതവേര്‍തിരിവിന് പഴുതില്ലാത്ത, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ കഥപറയുന്ന നമ്മുടെ പഴയ പാടക്കാഴ്ചകളെ സ്മരിപ്പിക്കുന്ന ഒരു […]