Issue 1033

മൃഗങ്ങള്‍ക്കും മാലാഖമാര്‍ക്കും മധ്യേ

“മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി, ജന്തുക്കള്‍ അജ്ഞതയിലൂടെയും… മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍ പാടുപെടുന്നു….” “മുമ്പ് കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്കുമുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നവരായിരുന്നു അവിശ്വാസികള്‍. പക്ഷേ, ഇപ്പോള്‍ വിധേയത്വത്തില്‍ നമ്മളും അവരോട് സാദൃശ്യം പുലര്‍ത്തുന്നു. നാം മംഗോളിയര്‍ക്കു മുമ്പില്‍ നമ്രശിരസ്കരായി ഊഴം കാത്തു നില്‍ക്കുകയും അതേ സമയം സ്വയം മുസ്ലിംകളായി ഗണിക്കുകയും ചെയ്യുന്നു. ഒപ്പം സ്വന്തം അഹന്തയെ യഥാര്‍ത്ഥ സ്വത്വമായി ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു. നമുക്കകത്തും ഒരുപാട് വിഗ്രഹങ്ങളുണ്ട്. ആര്‍ത്തി, അഹംഭാവം, അസൂയ, ദേഹേച്ഛ എന്നിങ്ങനെ.. അവയോരോന്നിനും വിധേയരാണ് നാം. […]

വിശ്വരൂപവും 'മുസ്ലിം' പ്രതിഷേധങ്ങളും

  ഇസ്ലാം എന്ന വലിയ വിവരണത്തിന്മേലുള്ള അധികാരം ആര്‍ക്കാണ്. വിശ്വരൂപത്തിനെതിരെ ‘മുസ്ലിം വിരുദ്ധ സിനിമ’ എന്ന പേരില്‍ സമരത്തിനിറങ്ങിയവരും ‘മുസ്ലിം സംഘടനകളുടെ’ പ്രതിഷേധം കാരണം സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ചു എന്ന് പറയുന്നവരും ഈ വലിയ വിവരണത്തി•ലുള്ള അധികാരം ചിലര്‍ക്കു മാത്രം യഥാക്രമം സ്വയം എടുത്തണിയാനും ചാര്‍ത്തിക്കൊടുക്കാനും അവസരം ഒരുക്കിക്കൊടുക്കുകയാണ്. നുഐമാന്‍              വിശ്വരൂപം എന്ന സിനിമയെ പ്രതിയുള്ള വിവാദങ്ങള്‍ സംവിധായകന്‍ കമലഹാസനും സിനിമക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും […]

ആ കാശ്മീരിയുവാവിന് ഒരു വിടവ് പോലും കൊടുക്കാത്തതെന്ത്?

1989ല്‍ ഭഗല്‍പുരില്‍ വച്ച് ആയിരത്തിലധികം മുസ്ലിംകളെ അരുംകൊല ചെയ്ത തീവ്രവാദികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വന്നിട്ടില്ല. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയതുപോലും 17 വര്‍ഷത്തിന് ശേഷമാണ്. 92-93 കാലഘട്ടത്തില്‍ മുംബൈ കലാപത്തില്‍ നിറഞ്ഞാടിയവരെ നിയമം തലോടുകയായിരുന്നു. ഇതിലൊന്നുമെന്തേ സമൂഹ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന തീരുമാനമുണ്ടായില്ല?    മധ്യവര്‍ഗാധിഷ്ഠിതമായ ‘പൊതുസമൂഹ’ത്തിന്റെ മേല്‍ കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന ‘പൊതുബോധങ്ങളെ’യാണ് നോം ചോസ്ക്കി ‘സമ്മതിയുടെ നിര്‍മിതി’ എന്ന് വിളിച്ചത്. ഇതിനനുസരിച്ചാണോ ഇന്ത്യയിലെ നീതിപീഠങ്ങള്‍ പോലും പോവുന്നത്? ഗീലാനിമാരെ പിടിച്ച കാലത്ത് അവരെ തീവ്രവാദത്തിന്റെ […]

ക്ലാസ് മുറിയോ ജയില്‍മുറിയോ?

      അതിരുകളില്ലാത്ത ആകാശത്ത് അപ്പൂപ്പന്‍താടി കണക്കെ, വേലിക്കെട്ടുകളില്ലാത്ത ലോകത്ത് സ്വതന്ത്രമായി പറന്നു നടക്കാന്‍ കൊതിക്കുന്ന കൌതുകങ്ങളാണ് കുഞ്ഞുങ്ങള്‍. കൂട്ടുകൂടിയും കുളത്തില്‍ ചാടിയും കഴിയാന്‍ കൊതിച്ചുകഴിയുന്നവര്‍. അതവര്‍ക്ക് വീണുകിട്ടുന്നത് മധ്യവേനല്‍ അവധിക്കാലത്തെ ഏതാനും നാളുകളിലാണ്. തുടര്‍ന്നങ്ങോട്ട് പത്തുമാസക്കാലം അവര്‍ ക്ളാസ്മുറികളിലാണ്. അക്കാലം ഒരു തടവുകാലമായാണ് അവര്‍ കാണുന്നത്. മാര്‍ച്ചുമാസത്തിലെ വര്‍ഷാന്തപ്പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രതീകാത്മകമായി അത് പ്രഖ്യാപിക്കുന്നുണ്ട്. അക്കാദമിക വര്‍ഷം മുഴുവന്‍ മുടിഞ്ഞിരുന്നെഴുതിയ നോട്ടുപുസ്തകത്തിലെ താളുകള്‍ അവര്‍ ആവേശത്തോടെ പിച്ചിച്ചീന്തുന്നു. ആകാശത്തേക്ക് വലിച്ചെറിയുന്നു. ബാധയൊഴിക്കാനെന്ന […]