Issue 1035

ശൈഖ് ബൂത്വി; ദയാദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടാതെ

അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാല്‍ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയില്‍ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പില്‍ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി’.  ഒമിദ് സാഫി*      സിറിയയിലെ ഏറ്റവും മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് സഈദ് റമളാന്‍ അല്‍ ബൂത്വി ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്നിന് ഡമാസ്കസിലുണ്ടായ വന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പള്ളിയില്‍ ആളുകള്‍ക്ക് മതനിര്‍ദേശങ്ങള്‍ നല്കുന്ന വേളയിലാണ് […]

ജീവിതവും പ്രതിനിധാനവും

ഡോ. ശൈഖ് സഈദ് റമളാന്‍ ബൂത്വി ഡോ. സഈദ് റമളാന്‍1 ബൂത്വി അതിശയമായിരുന്നു. മൂന്ന് പതിറ്റാണ്ട് സിറിയന്‍ ജനത ഏറ്റവുമധികം ആദരിച്ച പണ്ഡിതന്‍. പരമ്പരാഗതമായി ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോഴൊക്കെ സഹിഷ്ണതയെക്കുറിച്ച് സംസാരിച്ച മിതവാദി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഉണ്ടായിരുന്ന ബൂത്വി, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെക്കുറിച്ച് അനേകം അക്കാദമിക് അന്വേഷണങ്ങള്‍ നടത്തിയ ആന്‍ഡ്രൂസ് ക്രിസ്റ്മാന്‍ സഈദ് റമളാനെ വിശേഷിപ്പിച്ചത് Staunch […]

ബഹുമുഖ ധൈഷണികതയുടെ മായാമുദ്രകള്‍

‘നാമുണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തില്‍ സൂര്യോദയം വരെ സ്രഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകള്‍ അശ്രദ്ധരായ മനുഷ്യരെ നോക്കി പാടുന്ന സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കര്‍ണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവന്‍ എത്രമേല്‍ ധാര്‍ഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുഛിക്കുന്നതും സസ്യങ്ങളെ ചവിട്ടിമെതിക്കുന്നതും!  മുഹ്സിന്‍ എളാട്       ‘രക്തസാക്ഷിയുടെ ചെഞ്ചോരയെക്കാള്‍ അത്യുത്കൃഷ്ടമാണ് പണ്ഡിതന്റെ തൂലികയിലെ മഷിത്തുള്ളികള്‍’ എന്ന തിരുവചനം അത്യധികം അര്‍ത്ഥപൂര്‍ണതയോടെ ബോധ്യപ്പെടുന്നത്, ഇരുള്‍മുറ്റിയ ഒരാസുരകാല സന്ധിയില്‍ വിജ്ഞാന […]

'പള്ളികള്‍' മസ്ജിദാവണം, എന്തുകൊണ്ട്?

   വി. റസൂല്‍ ഗഫൂര്‍,  ഹുര്‍ലിന്‍, കോഴിക്കോട്  മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.     പ്രാചീന കേരളത്തില്‍ ജൈന-ബൌദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൌദ്ധ-ജൈന മതക്കാരുടെ […]

കോണ്‍ഗ്രസിനോടുള്ള പുളി

ഗഫൂര്‍ സി പി.     ശാഹിദ് എഴുതിയ മുസ്ലിംകളെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള ലേഖനം വായിച്ചു. അടിമുടി കോണ്‍ഗ്രസിനോടുള്ള പുളി, കാര്യങ്ങളെപ്പറ്റി വ്യക്തതയില്ലായ്മ എല്ലാം ആ ലേഖനത്തിലുണ്ട്. ആദ്യം അതിന്റെ കൂടെ ചേര്‍ത്ത ചിത്രത്തിലേക്ക് വരാം.      ഇന്ദിരാഗാന്ധി ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ആണ് കൊടുത്തിട്ടുള്ളത്. അതിന്റെ അടിക്കുറിപ്പില്‍ ‘മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ ഇന്ദിരാഗാന്ധി’ എന്ന് പറയുന്നു. വടക്കെ ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു (ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും) സ്ത്രീകളുടെ […]