Issue 1054

ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

1953ല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കേന്ദ്രവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ കലാം ആസാദ്, വാര്‍ത്താവിനിമയ മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന് എഴുതി: ജമ്മുകാശ്മീരില്‍ നിന്ന് 53പേര്‍ വാര്‍ത്താവിനിമയ വകുപ്പില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ അപേക്ഷിച്ചതില്‍ ഒരാളെ മാത്രമാണ് തെരഞ്ഞെടുത്തത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. ഇത് എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. കാശ്മീരിന്‍റെ കാര്യത്തിലുള്ള നമ്മുടെ സ്റ്റാന്‍ഡിനെ സങ്കീര്‍ണമാക്കുന്നതാണ് ഈ നിലപാടെന്ന് റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുള്ളവര്‍ വേണ്ടതു പോലെ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. താങ്കള്‍ക്ക് അറിയുന്നത് പോലെ, വാര്‍ത്താവിനിമയവും പ്രതിരോധവും സംസ്ഥാനത്തു നിന്ന് കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. കമ്യൂണിക്കേഷന്‍, ഡിഫെന്‍സ് […]

അഖിലലോക പത്നിമാരേ, പ്രതികരിക്കുവീന്‍

ഒരാളുണ്ട്; അയാള്‍ക്ക് അയാളെ പറ്റി വലിയ മതിപ്പാണ്. ഭാര്യയെപ്പറ്റി കടുത്ത പുഛവും. കേരളീയ രാഷ്ട്രീയത്തിന്‍റെ ഉള്‍പിരിവുകള്‍ മുതല്‍ ആഗോള വിലക്കയറ്റത്തിനു പിന്നിലെ ബ്ലാക്കിക്കോണമി വരെയുള്ള സര്‍വസംഗതികളും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്ന ദാര്‍ശനികപ്രതിഭയാണ് താനെന്നാണ് അയാളുടെ വിചാരം. അര അളവോളം അതു ശരിയുമാണ്. അതല്ല കാര്യം. തന്നെ കെട്ടിയവള്‍ ഒന്നിനും കൊള്ളാത്ത ഒരു പീക്കിരിയാണെന്ന ധാരണ അയാളില്‍ മൂടുറച്ചു പോയിരിക്കുന്നു. പ്രഭാഷണം, ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയാണ് തന്‍റെ ആള്‍ക്കൂട്ടയിടങ്ങള്‍ എന്ന് അയാള്‍ക്കറിയാം. പെണ്ണുകാണല്‍, നിശ്ചയം, കല്ല്യാണം, വീടുകൂടല്‍, […]

നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍; വിളക്കണഞ്ഞിട്ട് ആറാണ്ട്

നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍; വിളക്കണഞ്ഞിട്ട് ആറാണ്ട്

ജ്ഞാനാന്വേഷണത്തിന്‍റെ വഴിക്കിറങ്ങിയ ആള്‍ക്ക് മാലാഖമാര്‍ ചിറക് താഴ്ത്തിക്കൊടുക്കുമെന്ന് റസൂലിന്‍റെ സുവാര്‍ത്തയുണ്ട്. ആ സുവാര്‍ത്ത കേട്ടിറങ്ങിയ ഉത്സുകനായ പണ്ഡിതനായിരുന്നു നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍. അന്വേഷണ ഫലങ്ങളുടെ വലിയൊരു നിധികുംഭം തന്നെ നമുക്കായി വിട്ടേച്ച് മുസ്ലിയാര്‍ വിടവാങ്ങിയിട്ട് ആറുവര്‍ഷം. 2007 ഓഗസ്റ്റ് ഏഴിനായിരുന്നു മുസ്ലിയാരുടെ അന്ത്യം. മാപ്പിള ചരിത്രത്തിലെ വെള്ളിനക്ഷത്രം ശഹീദ് ആലിമുസ്ലിയാരുടെ പൗത്രനാണ് മുഹമ്മദലി മുസ്ലിയാര്‍. പിതാവ് അബ്ദുല്ലക്കുട്ടി മുസ്ലിയാരും പണ്ഡിതനായിരുന്നു; കൂട്ടത്തില്‍ അറബിയില്‍ അച്ചടിയെ വെല്ലുന്ന മനോഹരമായ കയ്യക്ഷരത്തിന്നുടമയും. ബാപ്പയുടെ കയ്യെഴുത്ത് ഗ്രന്ഥങ്ങളില്‍ പലതും മുഹമ്മദലി മുസ്ലിയാരുടെ […]

ഒരു നവലിബറല്‍വാദി ആദരിക്കപ്പെടുമ്പോള്‍

ഒരു നവലിബറല്‍വാദി  ആദരിക്കപ്പെടുമ്പോള്‍

ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടക്സിങ് അലുവാലിയക്ക് ഡിലിറ്റ് നല്‍കി ആദരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അക്കാദമിക രംഗത്തെ ദേശീയ താല്‍പര്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് രൂപീകരിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും സെനറ്റിന്‍റെ അധികാരമുപയോഗിച്ചാണ് പട്ടിണി വിളയിക്കുന്ന സാന്പത്തികനയങ്ങളുടെ സൂത്രധാരനും പ്രയോക്താവുമായ അലുവാലിയക്ക് ഡിലിറ്റ് നല്‍കുവാന്‍ തീരുമാമെടുത്തത്. നവലിബറല്‍ നയങ്ങളുടെ ഇന്ത്യയിലെ നടത്തിപ്പുകാരനായ ഈ ആസൂത്രണ വിദഗ്ധന്‍ ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ ഭ്രമണപഥങ്ങളിലേക്ക് ഇന്ത്യന്‍ സന്പദ്ഘടനയെ വിക്ഷേപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാന്പത്തിക ശാസ്ത്രജ്ഞനാണ്. സാമ്രാജ്യത്വ […]