Issue 1059

അരങ്ങൊഴിഞ്ഞിട്ട് പത്തുകൊല്ലം

അരങ്ങൊഴിഞ്ഞിട്ട് പത്തുകൊല്ലം

എഡ്വേര്‍ഡ് സെയ്ദ് 2013 സപ്തംബര്‍ 25 എഡ്വേര്‍ഡ് സെയ്ദ് വിടപറഞ്ഞിട്ട് ഒരു ദശകം പിന്നിടുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട സമാനതകളില്ലാത്ത ധിഷണാശാലിയായിരുന്നു സെയ്ദ്. സാഹിത്യത്തെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും പരന്പരാഗത വിമര്‍ശന രീതികളില്‍ മൗലികമായ പൊളിച്ചെഴുത്ത് നടത്തി വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ യൂറോപ്യന്‍ എഴുത്തുകളിലെ പൗരസ്ത്യ വിരുദ്ധ ദര്‍ശനങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത മൗലിക പ്രതിഭയായിരുന്നു സെയ്ദ്. ഫലസ്തീനിയായിരുന്നു സെയ്ദ്. ഫലസ്തീനികളുടെ വികാരമറിഞ്ഞിരുന്നു. ജീവിതകാലം മുഴുവന്‍ പ്രവാസിയുമായിരുന്നു. അതിനാല്‍ സ്വന്തം ദേശത്ത് നിന്ന് പിഴുതെറിയപ്പെട്ട ഫലസ്തീനികളുടെ ചരിത്രവും […]

കല്ല്യാണപ്രായമാവാത്ത നേതൃത്വത്തിന്‍റെ കളിതമാശകള്‍

കല്ല്യാണപ്രായമാവാത്ത  നേതൃത്വത്തിന്‍റെ  കളിതമാശകള്‍

ആരാണ് നേതാവ് എന്ന് ബാബാസാഹെബ് അംബേദ്ക്കറോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഒരു മറുപടിയുണ്ട്: സ്വന്തം ജനതയുടെ അഭിലാഷങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുള്ള, ദീര്‍ഘവീക്ഷണവും സ്വന്തം കര്‍മപദ്ധതികളുമുള്ള, ബുദ്ധി ആയുധമാക്കിയ നിസ്വാര്‍ഥനല്ലാതെ നേതാവാകാന്‍ അര്‍ഹതയില്ല. ഈ യോഗ്യതകളിലൊന്നെങ്കിലുമുള്ള നേതാക്കള്‍ സമുദായത്തില്‍ ഇല്ലാതെ പോയതിൻറെ കെടുതികള്‍ അനുഭവിക്കുന്ന ഹതഭാഗ്യരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. എന്നാല്‍, കേരളത്തിലെ ഇസ്ലാമിക സമൂഹം മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാകുന്നത് വ്യവസ്ഥാപിത നേതൃത്വത്തിന് കീഴില്‍, താരതമ്യേന ഭദ്രമായ സാമൂഹികസാംസ്കാരിക പരിസരത്തു ജീവിക്കാന്‍ അവര്‍ക്ക് അവസരമുണ്ട് എന്നതുകൊണ്ടാണെന്ന് നാം വിശ്വസിച്ചുപോന്നിരുന്നു. ആ വിശ്വാസത്തെ […]

അങ്ങനെയൊരു കാലമുണ്ടാവുമോ?

അങ്ങനെയൊരു കാലമുണ്ടാവുമോ?

പഴയ പാഠപുസ്തകത്തില്‍ നിന്നാണ്. പാതയോരത്തൊരു കുട്ടി നില്‍പ്പുണ്ടായിരുന്നു. അവന്‍ യതീമായിരുന്നു. അന്ന് പെരുന്നാളാണ്. അന്നേരം പള്ളിയിലേക്ക് നടന്നു വരികയായിരുന്നു മുഹമ്മദ്മുസ്തഫാ(സ്വ). ആ കുഞ്ഞു കണ്ണുകളിലെ നനവും നോവും അവിടുന്നു കണ്ടു. അറിഞ്ഞു. കാലടികള്‍ പതുങ്ങി. അവന്‍റെ ചാരെയണഞ്ഞു. അനാഥന്‍, പെരുന്നാളുകള്‍ നിഷേധിക്കപ്പെട്ടവന്‍, വിരുന്നുകള്‍ വിലക്കപ്പെട്ടവന്‍. തിരുമേനി(സ്വ) അവനെ മാറിലേക്കണച്ചുകൂട്ടി. ഖല്‍ബിന്‍റെ കൂട്ടില്‍ എവിടെയോ കൊളുത്തുകള്‍ അഴിഞ്ഞു വീഴുന്നതും കാലം കുത്തിയൊഴുകി കാല്‍ക്കീഴില്‍ വന്നു വീണുടയുന്നതും അവിടുന്നറിഞ്ഞു.  അഖബാ മരുഭൂമിയില്‍ രണ്ട് കുരുന്നു കൈകള്‍ ഉമ്മുഐമന്‍റെ കയ്യില്‍ തൂങ്ങി […]

ഇരുപതാണ്ടിന്‍റെ സര്‍ഗദൂരം

ഇരുപതാണ്ടിന്‍റെ സര്‍ഗദൂരം

എസ്എസ്എഫ് ഇരുപതാമത് സാഹിത്യോത്സവിന് കൊടിയിറങ്ങി. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം കാലത്തിനൊപ്പം നടന്നു തീര്‍ത്ത സര്‍ഗദൂരമാണിത്. ഈ വഴിയില്‍ ധന്യസാക്ഷാത്കാരത്തിന്‍റെ അടയാളങ്ങളായി എണ്ണമറ്റ പ്രഭാഷകര്‍, എഴുത്തുകാര്‍, കവികളും കഥാകാരന്മാരും…  എസ്എസ്എഫിന് സാഹിത്യോത്സവുകള്‍ വെറുമൊരു കലാമേളയല്ല; ആത്മീയ പ്രവര്‍ത്തനമാണ്. ഒരാസ്വാദന സംരംഭമല്ല. പ്രബോധന ധര്‍മമാണ്. സാഹിത്യോത്സവ് വേദിയില്‍ വെളിപ്പെട്ട പ്രതിഭാത്വം നന്മപ്പൂമരമായി വളര്‍ന്ന് നാടിനും സമൂഹത്തിനും സുഗന്ധം പകരുമെന്നതിന് സര്‍ഗാവിഷ്കാരത്തിന്‍റെ ഇരുപതാണ്ടുകള്‍ സാക്ഷി. പ്രബോധനത്തിന്‍റെ പുതിയ സാധ്യതകളാരായാന്‍ ഇക്കാലത്ത് നാം നിര്‍ബന്ധിതരാണ്. പഴയ സങ്കേതങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതിക വിദ്യകള്‍ കൂടി […]

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സലയുടെ മാതൃഭൂമി ലേഖനം വായിച്ച്, പലരും അത്ഭുതത്തോടെ പ്രതികരിച്ചതായി കണ്ടു. കഥകളിലൂടെയും, നോവലുകളിലൂടെയും പി വത്സല എന്ന എഴുത്തുകാരിയെ പിന്തുടരുന്ന വായനക്കാര്‍ക്ക് അത്ഭുതവും ചിലപ്പോള്‍ നിരാശയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വത്സലടീച്ചറുമൊത്ത് കുറച്ചുകാലം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളതു കൊണ്ട് എനിക്ക് അങ്ങനെ അത്ഭുതം തോന്നിയില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ആഗോള കോര്‍പ്പറേറ്റ് പിന്തുണയോടെ മേധാവിത്തം നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തോട് ടീച്ചര്‍ കുറച്ചുകാലമായി പുലര്‍ത്തിക്കൊണ്ടിരിക്കുന്ന മൃദുസമീപനം നേരത്തെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആത്മീയതയോടും ഇന്ത്യയുടെ […]