Issue 1073

ആം ആദ്മി ആവാന്‍ എന്തെളുപ്പം!

ആം ആദ്മി  ആവാന്‍ എന്തെളുപ്പം!

എഴുത്തുകാരി സാറാ ജോസഫ്, ആദിവാസി ഗോത്രമഹാ സഭാ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍, വി.എസ് അച്യുതാനന്ദന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം ഷാജഹാന്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ അബ്ദുല്ല തുടങ്ങിയവര്‍ ഒരേ ലക്ഷ്യവുമായി ഒരു വേദിയില്‍ സംഗമിച്ചുവെന്ന് സങ്കല്‍പിക്കുക. ലക്ഷ്യസ്ഥാനത്തെത്താനുള്ള വഴികളെക്കുറിച്ച് ഗൗരവമേറിയ ഒരു ചര്‍ച്ചക്ക് അവസരം വന്നാല്‍ എന്തായിരിക്കും അവിടെ അരങ്ങേറാന്‍ പോകുന്ന ആശയസംഘട്ടനം? ഒരാള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം സ്വീകരിക്കാന്‍ രണ്ടാമതൊരാള്‍ സന്നദ്ധമാവുമോ? ഏതെങ്കിലുമൊരു വിഷയത്തില്‍ ഇവര്‍ക്ക് സമവായത്തില്‍ […]

പരീക്ഷണ ഘട്ടങ്ങളിലെ പക്വത

പരീക്ഷണ ഘട്ടങ്ങളിലെ പക്വത

ജന്മനാട് ഏതൊരാള്‍ക്കും ജീവനു തുല്യമാണ്. സ്വദേശം വിട്ട് പലായനം ചെയ്യുന്നതാവട്ടെ വേദനിപ്പിക്കുന്ന ദുരനുഭവവും. നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിലകൊണ്ടവരാണെങ്കില്‍ പ്രയാസം കൂടും. അതുകൊണ്ടാണ് നബി(സ)ക്ക് വഹ്യ് വന്ന ആദ്യഘട്ടത്തില്‍ ഖദീജ(റ) അമ്മാവനായ വറഖതുബ-്നു നൗഫലിന്‍റെ അടുത്തേക്ക് നബി(സ)യെയും കൂട്ടി ചെന്നപ്പോള്‍ നബിയാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത് നിങ്ങളെ സ്വദേശത്ത് നില്‍ക്കാന്‍ അനുവദിക്കാത്തതിനാല്‍ പലായനം ചെയ്യേണ്ടി വരുന്പോള്‍ ഞാനുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ സഹായിക്കാമായിരുന്നു.”ഇതുകേട്ടപ്പോള്‍ ഉള്‍ക്കിടിലത്തോടെ നബി(സ)ചോദിച്ചു അവരെന്നെ പുറത്താക്കുമോ? പിന്നീടത് പുലര്‍ന്നു. ഹിജ്റ നബി(സ)യെ കൂടുതല്‍ വേദനിപ്പിച്ചു. […]

ദുഃഖത്തിന്‍റെ സഹയാത്രികന്‍

ദുഃഖത്തിന്‍റെ സഹയാത്രികന്‍

അല്ലാഹുവോടടുക്കുന്പോഴും മനസ്സ് ഇടക്കിടെ കഴിഞ്ഞ കാലത്തിലേക്കിറങ്ങിയോടി. പഴയ ഫുളൈലിന്‍റെ ചിത്രങ്ങള്‍ മിന്നിമറിഞ്ഞു. പലപ്പോഴും പഴയ തെറ്റുകുറ്റങ്ങളോര്‍ത്ത് വേദനിച്ചു. അല്ലാഹു എങ്ങനെ മാപ്പ് തരാനാണ് തനിക്ക്. അല്ലാഹുവെക്കുറിച്ച് കേള്‍ക്കുന്പോള്‍, ഓര്‍ക്കുന്പോള്‍, ഖുര്‍ആന്‍ ശ്രവിക്കുന്പോള്‍ ഭയത്തിനൊപ്പം ദുഃഖവും മനസ്സിനെ തളര്‍ത്തി. ഇബ്റാഹീമുബ്നു അശ്അശിനെ ഉദ്ധരിച്ച് ഇബ്നു അസാകിര്‍ എഴുതി ; ഫുളൈലുബ്നു ഇയാളിനെപ്പോലെ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത നിറഞ്ഞു തൂവിയ മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. കണ്ണുകള്‍ സദാനിറഞ്ഞൊഴുകുമായിരുന്നു. അടുത്തുള്ളവര്‍ കനിവ് കാട്ടുവോളം കരയുമായിരുന്നു. ഫുളൈല്‍ മാത്രമല്ല, സുഹൃത്തുക്കളും കരഞ്ഞു. ഫുളൈലിനെക്കാള്‍ എത്രയോ […]

കിബ്റ് തിന്നുപോയ കാലം

കിബ്റ് തിന്നുപോയ കാലം

കലാലയ കാലത്ത് ലഭിക്കുന്ന വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാണ് നല്ല സൗഹൃദങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഊണും ഉറക്കവുമടക്കം നിത്യചലനങ്ങളെല്ലാം ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചു നിര്‍വ്വഹിക്കുന്ന ഹോസ്റ്റല്‍ ജീവിതം പ്രത്യേകിച്ചും. എന്നാല്‍ ജീവിതാന്ത്യം വരെയും മധുംസ്മരണകളായി ബാക്കി നില്‍ക്കേണ്ട സുഹൃദ് ബന്ധത്തിന്‍റെ പാനപാത്രങ്ങളെ അക്ഷന്തവ്യമായ അഹംഭാവവും താന്‍പോരിമയും കൊണ്ട് തട്ടിയകറ്റിയ ഒരു ഹതഭാഗ്യന്‍റെ വിലാപകഥനമാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. ഒന്പതുവര്‍ഷം മുന്പ് ഹസനിയ്യയിലെത്തിയതു തന്നെ മുന്പ് കുറച്ചുകാലം പഠിച്ച മറ്റൊരു സ്ഥാപനത്തില്‍ നിന്നു കിട്ടിയ ഒരു ത്വരീഖത്തിന്‍റെ ശേഷിപ്പുകള്‍ ഉള്ളില്‍ പേറിയാണ്. […]