Issue 1080

മതേതരത്വവും വര്‍ഗീയതയും മായുന്ന അതിര്‍വരമ്പുകള്‍

മതേതരത്വവും വര്‍ഗീയതയും മായുന്ന അതിര്‍വരമ്പുകള്‍

സെക്കുലറിസത്തിന് പുനര്‍നിര്‍വചനം വേണമെന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രം മുഖക്കുറിപ്പിലൂടെ ആഹ്വാനംചെയ്യുന്പോള്‍ തെറ്റിദ്ധരിക്കരുത്, വര്‍ഗീയ ഫാഷിസത്തിന്‍െറ ഇരച്ചുകയറ്റം കണ്ട് അന്പരന്നാണെന്ന്. രാഷ്ട്രീയപാര്‍ട്ടികളുടെ മുന്‍ഗണന വികസനത്തില്‍ ഊന്നാന്‍ തുടങ്ങിയതോടെ മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരന്പ് താനേ മാഞ്ഞുപോവുകയാണത്രെ. രാഷ്ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും അതിന്‍െറ തെളിവായാണ് പത്രം അവതരിപ്പിക്കുന്നത്. രാഷ്ട്രീയത്തില്‍ അസ്പൃശ്യരായി ആരുമില്ലെന്ന എന്‍ സി പി നേതാവ് ശരത്പവാറിന്‍െറ വാക്കുകള്‍ വര്‍ഗീയതയെ കുറിച്ചുള്ള ഏതു ചര്‍ച്ചയെയും അപ്രസക്തമാക്കുന്നുണ്ടെന്നാണ് പത്രത്തിന്‍െറ പക്ഷം. […]

പിഴക്കാത്ത പുണ്യവതികളെ കൊണ്ടുവരുന്നതാര്?

പിഴക്കാത്ത പുണ്യവതികളെ കൊണ്ടുവരുന്നതാര്?

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഈജിപ്തില്‍ നിന്നാണ് മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ വരുന്നത്. മോഡേണിസ്റ്റായ ഖാസിം അമീന്‍ എഴുതിയ തഹ്രീറുല്‍മര്‍അ അന്ന് പരിഷ്കൃതപക്ഷത്തു നിന്ന് സംവാദം കടുപ്പിച്ചു. ആധുനിക ലിബറല്‍ ജീവിത ശൈലിയും ശാസ്ത്ര സാങ്കേതിക വികാസവും പുതിയ ലോകത്തിന്‍റെ അടയാളങ്ങളായി മാറിയപ്പോള്‍ പാരന്പര്യ ദര്‍ശനങ്ങള്‍ അപരിഷ്കൃതം എന്നു വിലയിരുത്തപ്പെട്ടു. ആധുനികതയെ അനുകരിക്കാനുള്ള ഒരുതരം ത്വരയും ജ്വരവും രൂപപ്പെടുകയും ഖാസിം അമീനടക്കമുള്ളവര്‍ അതിനകത്ത് വീഴുകയും ചെയ്തു അങ്ങനെ പടിഞ്ഞാറന്‍ ദേശങ്ങളിലെ വെളുത്ത സ്ത്രീകള്‍ പരിഷ്ക്കാരത്തിന്‍റെ ചിഹ്നങ്ങളായി. എന്നാല്‍ മുസ്ലിം […]

പൊട്ടിയ സ്ലേറ്റ്

പൊട്ടിയ സ്ലേറ്റ്

പതിവ്പോലെ പ്രാതല്‍ കഴിച്ച് ഉമ്മയോട് സലാം ചൊല്ലി ഇറങ്ങി നേരെ മദ്രസയിലെത്തി. മുഖത്ത് പുഞ്ചിരിയുമായി രണ്ടാംക്ലാസിലെ ഹസനുസ്താദ് ഞങ്ങളെ അഭിവാദ്യം ചെയ്തു. ഒന്നാം ക്ലാസിലും രണ്ടാംക്ലാസിലും ഹസനുസ്താദ് തന്നെയാണ് ക്ലാസെടുക്കുന്നത്. ഒരു വിരിയുടെ ഇരുഭാഗങ്ങളിലായാണ് ഒന്നും രണ്ടു ക്ലാസുകള്‍. പഠിക്കാതെ കളിച്ചിരിക്കുന്നത് കണ്ടാല്‍ പമ്മി പമ്മി പിന്‍വശത്തുകൂടെ വന്ന് ചെവിക്കൊരു നുള്ള് വച്ചുതരും. വേദനകൊണ്ട് കരഞ്ഞാല്‍ പല തമാശകളും പറഞ്ഞ് ചിരിപ്പിക്കും. അപ്പോള്‍ എല്ലാ വേദനയും മറക്കും. ഞങ്ങളോട് വലിയ സ്നേഹമായിരുന്നു ഹസനുസ്താദിന്. കുട്ടികളായ ഞങ്ങളും ഉസ്താദിനെ […]

ലഹരിക്കു പറയുവാനുള്ളത്

ലഹരിക്കു പറയുവാനുള്ളത്

അറിയില്ലവര്‍ക്കെന്നെ അറിയില്ലിവര്‍ക്കെന്നെ അറിഞ്ഞവര്‍ പലരുമറിയില്ലെന്നു നടിപ്പവര്‍ അറിയുന്നതൊന്നും പറയാന്‍ കഴിയാത്തവര്‍ ചലിക്കേണ്ട നാക്കില്‍ വിലക്കേറിപ്പോയവര്‍ എങ്കില്‍ ഞാനാരെന്നു ഞാന്‍ തന്നെ പറയാം എന്നപദാനങ്ങള്‍ ഞാന്‍ തന്നെ വാഴ്ത്താം. ഞാനാണു ലഹരി പ്രജ്ഞയില്‍ വിഷധൂളി കേറ്റിച്ചു മര്‍ത്ത്യന്‍റെ ചിത്തം മുഴുവന്‍ വിഴുങ്ങുന്ന ലഹരി വര്‍ണ്ണാഭമായൊരു കരളില്‍ ഗരം കേറ്റി സപ്ത വര്‍ണ്ണങ്ങളും മായ്ക്കുന്നവന്‍. വരമഞ്ഞള്‍ മെഴുകാതെ സുമുഖന്‍റെ വദനത്തില്‍ കടുമഞ്ഞവര്‍ണ്ണം പരത്തുന്നവന്‍ അര്‍ബുദ കരിനാഗ ദംശത്താല്‍ നിങ്ങളെ നോവിച്ചു നരകിച്ചു കൊല്ലുന്നവന്‍. സ്വച്ഛന്ദമൊഴുകുന്ന ഹൃദയത്തില്‍ വരന്പിട്ട് കാലേ മരണം […]