Issue 1083

വികസനം; മുടിഞ്ഞ മുഖംമൂടി

വികസനം; മുടിഞ്ഞ മുഖംമൂടി

സാധാരണക്കാര്‍ക്ക് തങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നവരാണെന്ന് തോന്നിത്തുടങ്ങുന്ന അപൂര്‍വ്വം ഇടവേളകളിലൊന്നാണ് തിരഞ്ഞെടുപ്പുകാലം. വാഗ്ദത്ത രാഷ്ട്രത്തെക്കുറിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സാധാരണ കേള്‍ക്കുന്നവരായതിനാലും നിത്യജീവിതം അനുദിനം ക്ലേശകരമായി അനുഭവപ്പെടുന്നതിനാലും പലരും മനസ്സില്ലാ മനസ്സോടെയാണ് നാമറിയുന്ന, നമ്മെ അറിയുന്ന, നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുത്തുന്നത്. വികസനത്തുടര്‍ച്ച, സുസ്ഥിര വികസനം തുടങ്ങിയ വികസന ബന്ധിതവാക്കുകളാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണായുധം. ദേശീയതലത്തിലെ മുഖ്യമുന്നണികളായ യു പി എ വികസനത്തുടര്‍ച്ചയും, എന്‍ ഡി എ ഗുജറാത്ത് മോഡല്‍ വികസനവുമാണ് അവതരിപ്പിക്കുന്നത്. എന്തായിരുന്നു യുപിഎയുടെ കഴിഞ്ഞകാല […]

വീടുവിട്ടിറങ്ങുക; വിലയറിയുക

വീടുവിട്ടിറങ്ങുക; വിലയറിയുക

അവധിക്കാലമായി. മനസ്സില്‍ നിന്നു പഠനഭാരം ഇറക്കിവെച്ചു കഴിഞ്ഞു കുട്ടികള്‍. മുദ്രയടിച്ചിരുന്ന യൂണിഫോമുകള്‍ അഴിച്ചുമാറ്റി, കര്‍ശനമായ അച്ചടക്കച്ചിട്ടകളില്‍ നിന്നു തെല്ലെങ്കിലും ഒഴിഞ്ഞു നിന്ന് മനവും തനുവും സ്വാതന്ത്ര്യത്തിന്‍റെ കുളിര്‍കാറ്റ് നുണയുന്ന കാലം! കളിയാണു മനസ്സില്‍. കളിച്ചു തിമര്‍ക്കാനുള്ള മോഹം. സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കാനുള്ള അദമ്യമായ അഭിലാഷം. പക്ഷേ, ഇറങ്ങിയോടല്ലേ കൂട്ടുകാരേ, ഇത്തിരി കാര്യങ്ങള്‍ നമുക്കാലോചിക്കാനില്ലേ നമ്മുടെ ശുഭകരമായ ഭാവിക്കുവേണ്ടി? നമുക്കവയെക്കുറിച്ച് അല്പമാലോചിക്കാം. കളികള്‍ വേണം. കൂട്ടുകാരോടൊത്തു സ്നേഹവും സൗഹൃദവും വളരുന്ന കളികള്‍. അടുത്തറിയാനും ആരോഗ്യം മെച്ചപ്പെടുത്താനുമുതകുന്ന കളികള്‍. അതിനേറെ […]

വോട്ടിന്നായി സഹായാഭ്യര്‍ത്ഥന നടത്തുന്ന പുത്തന്‍വാദികള്‍

വോട്ടിന്നായി  സഹായാഭ്യര്‍ത്ഥന  നടത്തുന്ന  പുത്തന്‍വാദികള്‍

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീര്‍ന്നു. പാര്‍ട്ടികളും മുന്നണികളും പൊള്ളുവാഗ്ദാനങ്ങളുമായി വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ഒരു മാസക്കാലം. അതോടൊപ്പം, ശത്രുക്കളൊക്കെ മിത്രങ്ങളായി വേഷമിട്ടു. മൗദൂദികളുടെ വെല്‍ഫെയര്‍ പാര്‍ട്ടി പോലും സമസ്തയുടെ കീഴ്ഘടകമായി നിങ്ങളുടെ മുന്നില്‍ വന്നു. എസ്ഡിപിഐയും ഉണ്ട്. അവരേതോ വലിയ ഉസ്താദുമാരുടെ സ്വന്തക്കാരെന്ന പോലെയായിരുന്നു വന്നത്. ഈ രണ്ടു കൂട്ടരുടെയും പത്രങ്ങള്‍ ഇന്നലെ വരെ നമ്മുടെ കരളുമാന്തിത്തിന്നവരാണ്. കാന്തപുരത്തെ മാതാഅമൃതാനന്ദമയിയോട് ചേര്‍ത്തു പറഞ്ഞും ആള്‍ദൈവങ്ങളോടൊപ്പം നേതാക്കളുടെ ഫോട്ടോ കൊടുത്തും സുന്നി സ്ഥാപനങ്ങള്‍ക്കെതിരെ മുഖപ്രസംഗങ്ങള്‍ എഴുതിയും അര്‍മാദിച്ചവര്‍. അച്ചടിച്ചു വിട്ട നീചമായ […]