Issue 1086

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് പോലും അതിലടങ്ങിയ അപകടകരമായ ആശയങ്ങളെക്കുറിച്ച് പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കണമെന്നില്ല. പ്രത്യക്ഷത്തില്‍, ഒരു രാജ്യത്തിന്‍െറ ദുരന്തഗ്രസ്തമായ കാലഘട്ടത്തിന്‍െറ സത്യസന്ധവും ആധികാരികവുമായ കഥ പറച്ചിലായേ ഏത് വായനക്കാരനും അത് അനുഭവപ്പെടൂ. ഒന്നാംലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ പരിതോവസ്ഥ, യുദ്ധാനന്തരം നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, സാന്പത്തിക പ്രതിസന്ധികള്‍, ഏറ്റുവാങ്ങേണ്ടിവന്ന അഭിമാനക്ഷതങ്ങള്‍, നിരാശയില്‍ മനോവീര്യം തകര്‍ന്ന പ്രജകളുടെ നിസ്സംഗത തുടങ്ങി ഒരു ജനതയുടെ മനസ്സിന്‍െറ പിടച്ചിലുകളും ഒരു നാട്ടിന്‍െറ ഹൃദയവേദനയുമാണ് മെയ്ന്‍കാംഫില്‍ മുഖ്യമായും വിവരിക്കുന്നത്. […]

മൗദൂദിയുടെ പരിണാമഘട്ടങ്ങള്‍ മൗദൂദികളുടെയും

മൗദൂദിയുടെ പരിണാമഘട്ടങ്ങള്‍ മൗദൂദികളുടെയും

അധികാരത്തിലേക്ക് ആയിരം വഴികള്‍ തേടുകയാണിപ്പോള്‍ മൗദൂദികള്‍. അതിന്ന് സാന്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെ റോഡ്ഷോയും നാടകവുമൊക്കെ അവരും നടത്തുകയുണ്ടായി. വോട്ട് പിടിക്കാന്‍ വേണ്ടി മുന്പേ ഗമിക്കുന്ന ഗോവര്‍ക്കഴുതകള്‍ ചെയ്യുന്നതെല്ലാം മൗദൂദികളും ചെയ്തു കഴിഞ്ഞു. അധികാരത്തില്‍ എങ്ങനെയും ഒരു കടി കിട്ടാനുള്ള ഈ കുതിച്ചുപായലില്‍ പ്രമാണങ്ങളുദ്ധരിച്ച് വിശദീകരിച്ചിട്ടുള്ള പഴയ കാര്യങ്ങളൊക്കെ അവര്‍ വഴിവക്കിലെ കുപ്പത്തൊട്ടികള്‍ക്ക് കൊടുത്തു. അങ്ങനെ മതത്തിന്‍റെ പശിമ പെട്ടെന്നാര്‍ക്കും തോന്നാത്ത വിധം, എന്നാല്‍ മതത്തിന്‍റെ പേരില്‍ തന്നെ അവര്‍ അധികാരത്തിലേക്കുള്ള വഴിവെട്ടിക്കൊണ്ടിരിക്കുന്നു. ഫാഷിസത്തിന്ന് ഇസ്ലാമിന്‍റെ കുപ്പായം ധരിപ്പിച്ചാണ് […]

തല്ലും തലോടലും

തല്ലും തലോടലും

കളിയെക്കാള്‍ പഠനത്തിന് മൂല്യമില്ലാതിരുന്ന എന്‍റെ ബാല്യകാലം…! ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയായിരുന്നു അന്ന്. പരീക്ഷക്ക് ഇറങ്ങുന്പോള്‍ വീടാകെ ദുഃഖപൂര്‍ണ്ണമായ നിശ്ശബ്ദത നിറഞ്ഞിരുന്നതായി എനിക്കു തോന്നി. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന ഉമ്മയെ കണ്ട് ഞാന്‍ വല്ലാതായി. കാരണം ചോദിച്ചപ്പോള്‍ തേങ്ങലിന് ശക്തി കൂടിയതല്ലാതെ മറുപടിയൊന്നും പുറത്തു വന്നില്ല. ഞാന്‍ പകച്ചു നിന്നു. എനിക്കും കണ്ണീര്‍ വന്നു. അപ്പോള്‍ വിതുന്പിക്കൊണ്ട് ഉമ്മ പറഞ്ഞു “ഇന്ന് പരീക്ഷ കഴിഞ്ഞ് ഇങ്ങോട്ടു വരണ്ട മുത്താപ്പയുടെ വീട്ടിലേക്ക് വന്നാല്‍ മതി. പരീക്ഷ […]