Issue 1106

മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

ഉസ്താദുല്‍അസാതീദ് ഒ.കെ ഉസ്താദിന്‍റെ കീഴില്‍ ബാപ്പു മുസ്ലിയാരുമൊത്തുള്ള പഠനകാലം മനോഹരമായ ഒരോര്‍മയാണ്. തലക്കടുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ വെച്ചാണത്. പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം നന്നായി കവിത രചിക്കുമായിരുന്നു. നബി(സ)യുടെയും സജ്ജനങ്ങളുടെയും പ്രകീര്‍ത്തനങ്ങളായിരുന്നു ബാപ്പു മുസ്ലിയാരുടെ മിക്ക വരികളിലും ഉണ്ടായിരുന്നത്. ഈ കാവ്യസിദ്ധിയാണ് യഥാര്‍ത്ഥത്തില്‍ ബാപ്പു മുസ്ലിയാരുമായി കൂടുതല്‍ അടുപ്പിച്ചത്. റസൂലുല്ലാഹി (സ) യുടെ മദ്ഹ് കേള്‍ക്കാന്‍ എന്തൊരു ഇഷ്ടമാണ്. അതു കൊണ്ട് ബാപ്പു മുസ്ലിയാര്‍ എഴുതിയ സാഹിത്യസൃഷ്ടികള്‍ ഞാന്‍ വളരെ താല്‍പര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്. സുന്നത് ജമാഅതിന് വേണ്ടി […]

വിവേകം ഒരു മികച്ച രാഷ്ട്രീയ പോരാട്ടമാണ്

വിവേകം ഒരു മികച്ച  രാഷ്ട്രീയ പോരാട്ടമാണ്

ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ എത്ര വൃത്തികെട്ട അടവും പയറ്റുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയനേതൃത്വം. എണ്‍പതുകോടിയിലേറെ വരുന്ന സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ മനസ്സ് മാറ്റിമറിക്കാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് തെളിയിച്ചതിന്‍റെ കരുത്തിലാണ് നരേന്ദ്രമോഡി ഇപ്പോള്‍ അധികാരസോപാനത്തിലിരിക്കുന്നത്. എന്നാല്‍, കുതന്ത്രങ്ങളും കള്ളപ്രചാരണവും എന്നും വിജയിക്കണമെന്നില്ലെന്ന് രാഷ്ട്രീയക്കാര്‍ പഠിക്കുന്നത് ജനം അല്‍പം വിവേകപൂര്‍വം പെരുമാറുന്പോഴാണ്. ഒന്പത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തിമൂന്ന് അസംബ്ലി മണ്ഡലങ്ങളിലും മൂന്നു ലോക്സഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടികള്‍ എല്ലാവര്‍ക്കും നല്‍കുന്ന പാഠം […]