Issue 1137

പത്ത് കഴിഞ്ഞു, ഇനി?

പത്ത് കഴിഞ്ഞു, ഇനി?

അന്നുമിന്നും പത്താം ക്ലാസാണ് വിദ്യാഭ്യാസത്തിന്റെ നാല്‍ക്കവല. അവിടെ നിന്നു വേണം മുന്നോട്ട് ഏതു വഴി സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കേണ്ടത്. എസ് എസ് എല്‍ സിക്ക് 210 മാര്‍ക്ക് നേടി വിജയിക്കാന്‍ കഷ്ടപ്പെട്ട കാര്യമോര്‍ത്ത് പഴമക്കാര്‍ നെടുവീര്‍പ്പിടുന്നത് കണ്ടിട്ടില്ലേ. ഇന്ന് കാലമൊക്കെ മാറി. എസ് എസ് എല്‍ സി ജയിക്കാനല്ല, തോറ്റു കിട്ടാനാണ് ഇപ്പോള്‍ ബുദ്ധിമുട്ട്. അതുകൊണ്ട് തന്നെ പത്തില്‍ വെറുതെ ജയിച്ചാല്‍ പോരാ മികച്ച മാര്‍ക്കോടെ തന്നെ ജയിച്ചുകയറേണ്ടതുണ്ട്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ ഗ്രേഡുകളാണ് വിദ്യാര്‍ത്ഥികളുടെ […]

സിവില്‍ സര്‍വീസിലെ എന്റെ 35 വര്‍ഷങ്ങള്‍

സിവില്‍ സര്‍വീസിലെ എന്റെ 35 വര്‍ഷങ്ങള്‍

വിദ്യാഭ്യാസത്തിന് കേരളം നല്‍കുന്ന പ്രാധാന്യവും താത്പര്യവും സിവില്‍ സര്‍വീസ് മേഖലക്ക് നല്‍കാതിരിക്കുന്നതാണ് മലയാളികള്‍ പിന്തള്ളപ്പെട്ടുപോകാന്‍ കാരണം. ഡോക്ടറും എന്‍ജിനീയറുമാവുക എന്നത് ജീവിതത്തിന്റെ സായൂജ്യമായാണ് ഇപ്പോഴും കരുതുന്നത്. സിവില്‍ സര്‍വീസ് ലഭിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുള്ളതിനാല്‍ (ൗിരലൃമേശിശ്യേ) പലരും റിസ്‌കെടുക്കാനും ഒന്നോ രണ്ടോ വര്‍ഷം കളയാനും തയ്യാറാകുന്നില്ല. ഇതുകൊണ്ടാണ് ഏറ്റവും സുരക്ഷിതമായ ലാവണങ്ങളിലേക്ക് പോകാന്‍ പലരും ആഗ്രഹിക്കുന്നത്. എങ്കിലും കൂടുതല്‍ മലയാളികള്‍ സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷയുളവാക്കുന്നതാണ്. നേരത്തെ തിരുവനന്തപുരത്ത് മാത്രമായിരുന്നു പരിശീലന കേന്ദ്രമുണ്ടായിരുന്നത്. ഇന്നിപ്പോള്‍ മിക്ക ജില്ലകളിലും […]

മക്കളുടെ കാര്യത്തില്‍ നമുക്കെങ്ങനെ തോല്‍ക്കാതിരിക്കാം?

മക്കളുടെ കാര്യത്തില്‍  നമുക്കെങ്ങനെ തോല്‍ക്കാതിരിക്കാം?

?കാല്‍ നൂറ്റാണ്ടിലധികമായി അങ്ങ് കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മലയാള പ്രസിദ്ധീകരണങ്ങളില്‍ ഇത്തരമൊരു പംക്തിയുടെ തുടക്കം തന്നെ താങ്കളാണെന്ന് പറയാം. ദി ഹിന്ദു, മലയാള മനോരമ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ താങ്കള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. ഈ രംഗത്തെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഇരുപത്താറു വര്‍ഷമായി ഉപരിപഠനവും തൊഴിലന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതി വരുന്നുണ്ട്. മലയാളമനോരമയിലെ കോളം 24 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ടെലിവിഷനിലും റേഡിയോയിലും പരിപാടികള്‍ അവതരിപ്പിക്കാറുമുണ്ട്. മലയാളികള്‍ പൊതുവേ നല്ല വിവരമുള്ളവരാണെന്നു സ്വയം വിലയിരുത്തിവരുന്നു. […]