Issue 1138

വാഹന പ്രണയികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്

വാഹന പ്രണയികള്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്

നിരത്തുകളിലൂടെ ഒഴുകിനീങ്ങുന്ന പുത്തന്‍ കാറുകള്‍, വെടിച്ചില്ലു പോലെ കുതിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍… വാഹനങ്ങളെ അഗാധമായി പ്രണയിക്കുന്നവരാണ് പുതുതലമുറയിലെ ഭൂരിപക്ഷം പേരും. ഇഷ്ടവാഹനങ്ങളുടെ ഉള്ളറിയാനും അവ രൂപകല്‍പ്പന ചെയ്യാനും അവസരം നല്‍കുന്ന തൊഴില്‍- ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് എന്ന പഠനശാഖ മുന്നോട്ടുവെക്കുന്ന സാധ്യതയാണിത്.  വാഹനിര്‍മാണ-രൂപകല്‍പ്പനാ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണമെന്നാണ് ലക്ഷ്യമെങ്കില്‍ ആ വിഷയത്തില്‍ ബി.ടെക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതാണ് ഏറ്റവുമുചിതം. ഓരോ വാഹനത്തിന്റെയും ഷാസിയുടെ പ്രവര്‍ത്തനം, ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്റെ വിശദാംശങ്ങള്‍, വാഹനങ്ങളിലെ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങള്‍, വര്‍ക്ക്‌ഷോപ്പ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടുന്ന […]

ബഷീര്‍ നവോത്ഥാനാശയങ്ങളെ എന്തു ചെയ്തു?

ബഷീര്‍ നവോത്ഥാനാശയങ്ങളെ എന്തു ചെയ്തു?

അനുഭവപരമായ മുഴുവന്‍ മണ്ഡലങ്ങളെയും തകര്‍ത്തു കൊണ്ട് പോവുകയാണ് പൊതുസമീപനം. ഒരുതരം കപടബൗദ്ധികതയാണത്. യൂറോപ്യരുടേതൊന്നും വായിക്കരുതെന്നല്ല ഞാന്‍ പറയുന്നത്. ഞാനും വായിക്കാറുണ്ട്. പടിഞ്ഞാറന്‍ മാനദണ്ഡങ്ങള്‍ക്കു താഴെ ജീവിക്കുന്നതാണ് പ്രശ്‌നം. അതിനപ്പുറം പോകരുത്. പോകുന്നതൊന്നും സ്വീകാര്യമല്ല എന്ന വാദം അംഗീകരിക്കാനാവാത്തതാണ്. എന്നാല്‍ ദളിത് സാഹിത്യം വന്നതെങ്ങനെയാണ്? അതവരുടെ ലോകവീക്ഷണത്തില്‍ നിന്നുള്ള രചനകളാണ്. അതിനു പാകമാകുന്ന രീതിയില്‍ പുതിയ ജ്ഞാനത്തെ ഉപയോഗിക്കുകയായിരുന്നു. അത് തന്നെയാണ് മുസ്‌ലിംകളുടെ കാര്യവും. നേരത്തെ ഇംഗ്ലീഷിന്റെ കാര്യം പറഞ്ഞല്ലോ. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഒരു കമന്റ് കേട്ടിട്ടുണ്ട്. […]

സഊദിയില്‍ സംഭവിക്കുന്നത് ; അധികാരക്കൈമാറ്റങ്ങളുടെ ഉള്‍ച്ചൂട്‌

സഊദിയില്‍ സംഭവിക്കുന്നത് ; അധികാരക്കൈമാറ്റങ്ങളുടെ ഉള്‍ച്ചൂട്‌

യുദ്ധമുഖത്തുനിന്ന് വിവാഹവേദിയിലേക്ക് കയറിച്ചെന്ന രാജകുമാരന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ കിരീടം ചാര്‍ത്തപ്പെട്ട രാജപുത്രന്മാരെ കുറിച്ച് നമുക്കിതുവരെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. സഊദി അറേബ്യയില്‍ ഏപ്രില്‍ 29നു സൂര്യോദയത്തിനു മുമ്പ് അരങ്ങേറിയ ‘രാഷ്ട്രീയ അട്ടിമറി’ ലോകത്തെ ഞെട്ടിച്ചതിന്റെ കാരണങ്ങളിലൊന്ന് മാര്‍ച്ച് 25തൊട്ട് അയല്‍രാജ്യമായ യമനിന് എതിരെ യുദ്ധത്തിനു നേതൃത്വം കൊടുക്കുന്ന സഊദി പ്രതിരോധ മന്ത്രി മുഹമ്മദ് ബിനു സല്‍മാന്‍ എന്ന രാജകുമാരനെ ഉപ കിരീടാവകാശിയായി നിയമിച്ചതിന്റെ പൊരുള്‍ പിടികിട്ടാത്തതായിരുന്നു. 1932ല്‍ ആധുനിക സഊദി അറേബ്യ രൂപവത്കരിക്കപ്പെട്ടതിനു […]