Issue 1148

കൗമാരം: കെണിയില്‍ പെടാതെ ജീവിക്കാം

കൗമാരം: കെണിയില്‍ പെടാതെ ജീവിക്കാം

മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലെ വളരെ നിര്‍ണായകമായ ഒരു ഘട്ടമാണ് കൗമാരം. ഏറെ മാറ്റങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു കാലം. ബുദ്ധിയും ശരീരവും വളരുകയും മനസുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയെന്നും പുരുഷനെന്നുമുള്ള പ്രത്യേകതകള്‍ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന കാലം.നമ്മുടെ നാട്ടില്‍ ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജുപഠനത്തിന്റെ തുടക്കം എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് കൗമാരം കടന്നുപോകുന്നത്. കൗമാരം അനുഭവിക്കുന്നവര്‍ക്ക് അത് ആഘോഷത്തിന്റെയും അടിച്ചുപൊളിക്കലിന്റെയും സന്ദര്‍ഭമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും ഇതിനെ ഒരു പ്രശ്‌നഘട്ടമായാണ് കരുതുന്നത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ കൈകാര്യം ചെയ്യാന്‍ ഏറെ […]

ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

സയണിസ്റ്റ് പ്രസ്ഥാനം സ്വപനത്തില്‍ കണ്ട ‘വാഗ്ദത്ത ഭൂമിയില്‍ ‘ യഹൂദര്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1917നവംബര്‍ രണ്ടിനു അന്നത്തെബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ ബ്രിട്ടീഷ് സയണിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് റോത്‌സ്‌ചൈല്‍ഡിനു എഴുതിയ ഒരു കത്തോടെയാണ്. ബ്രിട്ടീഷ് മന്ത്രിസഭ 1917 ഒക്‌ടോബര്‍ 31നു അംഗീകരിച്ച ആ കത്ത് 1922 ജൂലൈ 24നു ലീഗ് ഓഫ് നേഷന്‍സ് ( ഐക്യരാഷ്ട്രസഭയുടെ മുന്‍ അവതാരം ) സ്വീകരിച്ചതോടെ ഫലസ്തീന്റെ നിയന്ത്രണം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലേക്ക് […]

കോളേജില്‍ കയറാതെ ഉന്നതപഠനം

കോളേജില്‍ കയറാതെ ഉന്നതപഠനം

പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് വിദൂരവിദ്യാഭ്യാസ പഠനരീതി. വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, സ്ഥിരം യാത്രചെയ്തുപോയി പഠിക്കാന്‍ കഴിയാത്ത അംഗവൈകല്യമുള്ളവര്‍… ഇവരൊക്കെ ഇന്ന് ആശ്രയിക്കുന്നത് വിദൂരവിദ്യാഭ്യാസത്തെയാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ നാലിലൊന്ന് വിദ്യാര്‍ഥികള്‍ വിദൂരമേഖലയിലേക്കു ചേക്കേറിക്കഴിഞ്ഞു. ആദ്യമൊക്കെ റെഗുലര്‍ കോളേജുകളില്‍ സീറ്റുകിട്ടാതെവന്നവരുടെ അഭയകേന്ദ്രമായിരുന്നു വിദൂരവിദ്യാഭ്യാസമെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍പേര്‍ കോഴ്‌സുകള്‍ചെയ്യുന്നു. വിദൂര വിദ്യാഭ്യാസരീതിയില്‍ വിവിധ സര്‍വകലാശാലകള്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കൊപ്പം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും […]