ഓത്ത് പള്ളി

ഓര്‍മയിലെ മുസന്നയും മുഅന്നസും

ഓര്‍മയിലെ മുസന്നയും മുഅന്നസും

മദ്‌റസയിലും സ്‌കൂളിലും എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. മോശമല്ലാത്ത രീതിയില്‍ പഠിക്കുന്നതിനാല്‍ ഉസ്താദിനും സഹപാഠികള്‍ക്കും വല്യമതിപ്പായിരുന്നു. നബികുടുംബമായതിനാല്‍ തങ്ങളുട്ടി എന്ന രീതിയിലും എനിക്കൊരുപാട് ബഹുമാനം കിട്ടി. ഈ സമയം എന്റെ അനിയന്‍ ഒന്നാം ക്ലാസിലാണ് പഠിച്ചുകൊണ്ടിരുന്നത്. അതു കൊണ്ട് സൈനുല്‍ആബിദീന്റെ ഇത്താത്തയായതിനാല്‍ ഒന്നാം ക്ലാസുകാര്‍ക്കിടയിലും ഒരു കാരണവ സ്ഥാനം കൂടി എനിക്കുണ്ടായിരുന്നു. മാത്രമല്ല, ദാറുല്‍ഉലൂമിലെ അവസാന ക്ലാസ് എട്ടാംതരമായതിനാല്‍ സൂപ്പര്‍ സീനിയര്‍ ഞങ്ങളായിരുന്നു. ഇങ്ങനെ ഒത്തിരി വിശേഷങ്ങളോടു കൂടി സസുഖം വാഴുന്ന കാലം. സദ്ര്‍ ഉസ്താദിന്റെ ക്ലാസായതിനാല്‍ […]

അന്‍വരിയ്യയില്‍ നിന്നുമൊരു കൂട്ടപലായനം

അന്‍വരിയ്യയില്‍ നിന്നുമൊരു കൂട്ടപലായനം

വിശാലമായ കാമ്പസ്, സുന്ദരമായ അന്തരീക്ഷം, മനോഹരമായ കെട്ടിടങ്ങള്‍, പുതുക്കിപ്പണിതതാണെങ്കിലും പഴമയെ വിളിച്ചറിയിക്കുന്ന മസ്ജിദ്, വിശാലമായ ഭക്ഷണശാല, ഇരുന്നൂറോളം വരുന്ന മുതഅല്ലിമുകള്‍, തലയെടുപ്പുള്ള പണ്ഡിതരായ ഉസ്താദുമാര്‍. എല്ലാം കൃത്യമായി നിയന്ത്രിച്ച് ശൈഖുനാ കൊന്പം കെ പി മുഹമ്മദ് മുസ്ലിയാര്‍. ഇതാണ് അന്ന് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്. 1996ലാണ് ഞാനവിടെ എത്തുന്നത്. നാട്ടുകാരനായ ഉസ്താദ് ശാഫി ഫൈസിയാണ് എന്നെ അവിടെ എത്തിച്ചത്. ഒരുവര്‍ഷം സുന്ദരമായി കഴിഞ്ഞു. റമളാന്‍ അവധി കഴിഞ്ഞ് വന്നപ്പോഴാണ് മുന്പെന്നോ തലപൊക്കിയ പ്രശ്നങ്ങള്‍ക്ക് ചൂട്പിടിച്ചതായി അറിയുന്നത്. […]

ബാക്കിയായ കുപ്പിവളകള്‍

ബാക്കിയായ കുപ്പിവളകള്‍

സ്കൂളില്‍ 5ാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു വ്യാഴാഴ്ച ഏകദേശം ഉച്ചയോടടുത്ത നേരം. നാലാമത്തെ പിരിയഡാണെന്ന് ഓര്‍ക്കുന്നു. ടീച്ചര്‍ ഒഴിവായതുകൊണ്ട് ഞങ്ങള്‍ ആ പിരിയഡില്‍ പാട്ടു മത്സരം നടത്തി. ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലായിരുന്നു മത്സരം. ആദ്യം ആരു പാടും എന്ന് തര്‍ക്കമായപ്പോള്‍ ലീഡര്‍ നറുക്കിടാം എന്ന് പറഞ്ഞു. നറുക്ക് വീണത് പെണ്‍കുട്ടികള്‍ക്കാണ്. അങ്ങനെ ഒരു പെണ്‍കുട്ടി വന്ന് പാട്ടുപാടി. ഇനി ഊഴം ആണ്‍കുട്ടികളുടേത്. ആണ്‍കുട്ടികളില്‍ നിന്ന് പാട്ടുപാടാന്‍ ആദ്യം എന്നെ ക്ഷണിച്ചു. ഞാന്‍ പാട്ട് അവതരിപ്പിച്ചുകഴിഞ്ഞതും […]

സാരല്ല്യ, ഒരു തെറ്റ് ഏതു കാര്യത്തിനും പറഞ്ഞതാ….

സാരല്ല്യ, ഒരു തെറ്റ്  ഏതു കാര്യത്തിനും പറഞ്ഞതാ….

മഗ്രിബിന് എല്ലാ ആണ്‍കുട്ടികളും മദ്രസയിലെത്തണം’. സ്വദര്‍ ഉസ്താദിന്‍റെ അറിയിപ്പ്. നിസ്കാര ശേഷം നിങ്ങള്‍ക്ക് വേണ്ടി പുതിയൊരു ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും കൃത്യ സമയത്ത് മദ്രസയിലെത്തുക. ഉസ്താദ് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സിലാകെ നിശ്ശബ്ദത. പിന്നെ കുശുകുശുപ്പായി. എന്തായിരിക്കുമത്. സ്പ്യെല്‍ ക്ലാസ് സ്കൂളിലാണെങ്കില്‍ പോകാന്‍ ഭയങ്കര മടിയാണ്. പക്ഷേ മദ്രസയിലെ സ്പ്യെല്‍ ക്ലാസ്. അതും സ്വദര്‍ ഉസ്താദ് ആണ്‍കുട്ടികള്‍ക്ക് മാത്രം നടത്തുന്നത്. തെല്ലൊരാകാംക്ഷയോടെ അന്നത്തെ പകല്‍ മദ്രസ വിട്ടു. സ്വദര്‍ ഉസ്താദ് ഞങ്ങള്‍ക്കേവര്‍ക്കും പ്രിയപ്പെട്ട അധ്യാപകനാണ്. ഉസ്താദ് എന്തു […]

ദര്‍സില്‍ നിന്ന് ലഭിച്ചത്

ദര്‍സില്‍ നിന്ന് ലഭിച്ചത്

റബീഉല്‍അവ്വല്‍ സമാഗതമാവുകയാണ്. നബിദിന പരിപാടി ഈ വര്‍ഷം ഉഷാറാക്കണം. ദര്‍സിലെ സാഹിത്യസമാജത്തില്‍ അഹ്മദ് ഒരു ഇംഗ്ലീഷ് കവിത ചൊല്ലണം. നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് വന്ദ്യരായ ഉസ്താദ് പറഞ്ഞ വാക്കുകളായിരുന്നു അത്. അന്ന് ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ ഒന്പതാം ക്ലാസില്‍ പഠിക്കുന്ന കാലം. മുണ്ടൂര് അന്‍സാറുല്‍ഇസ്ലാം മദ്രസയില്‍ നിന്ന് ഏഴാം ക്ലാസ് വിജയിച്ച ശേഷം ഞങ്ങള്‍ പള്ളിദര്‍സിലെത്തും. ഒന്പതരവരെ ദര്‍സില്‍ ഇരുന്ന ശേഷം ചോന്നാംകുന്നത്തുള്ള ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിലേക്കോടണം. പരേതനായ ബഹു. ആക്കോട് ടി സി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് ദര്‍സിലെ […]

1 2 3 8