കവര്‍ സ്റ്റോറി

ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരു മണി നേരത്ത് തലസ്ഥാനത്തെ ഏറ്റവും പ്രധാന രാജവീഥികളിലൊന്നില്‍ മ്യൂസിയത്തിനു സമീപം ഒരു മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ദുരന്തത്തിനിരയായത് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ തലവനായ കെ.എം.ബഷീര്‍. ബഷീറിനെ ഇടിച്ചു കൊന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. ഈ സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്ററിനകത്ത്. ജോലി സംബന്ധമായി കൊല്ലത്തുപോയി തലസ്ഥാനത്ത് തിരിച്ചെത്തിയ ബഷീര്‍ താമസസ്ഥലത്തേക്കു ബൈക്കില്‍ പോകവേ ഫോണില്‍ സംസാരിക്കാനായി വാഹനം റോഡരികില്‍ ഒതുക്കിനിര്‍ത്തി. അപ്പോള്‍ […]

ഈ സല്യൂട്ട് നിയമലംഘനത്തിനോ?

ഈ സല്യൂട്ട് നിയമലംഘനത്തിനോ?

പൊലീസ് എന്ന പദത്തിന് അതിവിശാലമായ അര്‍ഥതലമുണ്ട്. ആ പദത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് നമ്മുടെ സാമൂഹികജീവിതം. കാക്കിയുടുപ്പിനെ ജനം കാണുന്നത് സമാധാനത്തിന്റെ, സംരക്ഷണത്തിന്റെ വക്താക്കളായാണ്. നമ്മുടെ സാമൂഹിക പരിതസ്ഥിതിയില്‍ അസമാധാനത്തിന്റെ വഴികള്‍ക്കാണ് ദൈര്‍ഘ്യം കൂടുതല്‍. ആ വഴികളില്‍ വിഹരിക്കുന്നവരെ നിയന്ത്രിക്കാനും സമാധാനം സാധ്യമാവുമെന്ന് ബോധ്യപ്പെടുത്താനുമെല്ലാം എല്ലാവരും ഉപയോഗിക്കുന്ന പദമാണ് പൊലീസ്. നിയമത്തിന്റെ സംരക്ഷകരായി, നമ്മുടെ ഭരണകൂടവും ഭരണഘടനയും വിഭാവന ചെയ്യുന്ന നല്ല വഴികളെ സാധ്യമാക്കാന്‍ ബാധ്യസ്ഥപ്പെട്ടവര്‍. ലോകത്തെവിടെയും പോലീസുണ്ട്. അവരണിയുന്നത് വ്യത്യസ്തമായ യൂണിഫോമാണെന്ന് മാത്രം. അവര്‍ ചെയ്യുന്നത് ഒരേ ജോലിയാണ്. […]

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

”ഞാനൊരു ദുര്‍ബലയായ സ്ത്രീയാണ്; അവര്‍ക്കു എന്നെ ഇല്ലായ്മ ചെയ്യാന്‍ പ്രയാസമില്ല. പക്ഷേ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കു അത് കേട്ടില്ലെന്നു നടിക്കാനാവില്ല” – പറയുന്നത് ശ്വേതാഭട്ട്, ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ സഹധര്‍മിണി. കഴിഞ്ഞ ദിവസം കോഴിക്കോട്ടു കണ്ടപ്പോള്‍ അവര്‍ താനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ വിവരിച്ചു. 2011ല്‍ നാനാവതി കമ്മീഷന്‍ മുന്‍പാകെ […]

നെഞ്ചിലെരിയുന്ന കത്ത്

നെഞ്ചിലെരിയുന്ന കത്ത്

പ്രിയപ്പെട്ട മോഡീ, ‘ആറു കോടി ഗുജറാത്തികളെ’ അഭിസംബോധന ചെയ്തുകൊണ്ട് താങ്കള്‍ ഒരു കത്തെഴുതാന്‍ തയാറായി എന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. താങ്കളുടെ മനസിലേക്ക് ഒരു കിളിവാതില്‍ തുറന്നുതരിക മാത്രമല്ല, അതേ മാധ്യമത്തിലൂടെ താങ്കളോടു പ്രതികരിക്കുവാന്‍ എനിക്കൊരവസരം ലഭ്യമാക്കുക കൂടിയാണ് ഇതിലൂടെ താങ്കള്‍ ചെയ്തിരിക്കുന്നത്. എന്റെ പ്രിയ സഹോദരാ, ജാക്കിയ നാസിം എഹ്‌സാന്‍ ജാഫ്‌റിി വെര്‍സസ് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി താങ്കള്‍ പൂര്‍ണമായും തെറ്റായിട്ടാണ് മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. താങ്കളെയും അതുവഴി താങ്കളെ […]

ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

‘ഴാക്യൂസ്’ (J’Accuse) എന്ന ഫ്രഞ്ച് പദം ആധുനിക ലോക രാഷ്ട്രീയ ചരിത്രത്തില്‍ അനവധി തവണ മുഴങ്ങിക്കേട്ട പ്രതിഷേധത്തിന്റെ കനല്‍സ്വരങ്ങളിലൊന്നാണ്. ‘ഐ അക്ക്യൂസ്’ അഥവാ ‘ഞാന്‍ ആരോപിക്കുന്നു’ എന്നാണീ പദത്തിന്റെ അര്‍ഥം. ‘ഞാന്‍ ശക്തമായി അപലപിക്കുന്നു’ എന്ന് കൂടുതല്‍ കൃത്യമായി ഇതിനെ വിവര്‍ത്തനം ചെയ്യാം. പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള ആണ് ‘ഴാക്യൂസ്’ എന്ന പ്രയോഗത്തിന്റെ പ്രോദ്ഘാടകന്‍. ഫ്രാന്‍സിലെ തേഡ് റിപ്പബ്ലിക്കിന്റെ കാലത്ത്, ആല്‍ഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂത വംശജനായ സൈനികോദ്യോഗസ്ഥന്‍ നേരിട്ട രാജ്യദ്രോഹക്കുറ്റവിചാരണയാണ് […]

1 38 39 40 41 42 84