കാണാപ്പുറം

റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്

റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്

ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷരോണിന്റെ ഓഫിസ് മുറിയില്‍ കടന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ഭുതസ്തബ്ധരായത് മുറിയുടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു മുഖം കണ്ടപ്പോഴാണ്. ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ ചിത്രമായിരുന്നു അത്. അതാതുര്‍ക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജൂതനേതാവ് വികാരഭരിതനായത്രെ. മുസ്‌ലിം ലോകം ഒന്നടങ്കം സയണിസ്റ്റ് രാജ്യത്തെ തള്ളിപ്പറയുകയും നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്ത ഒരു ഘട്ടത്തില്‍ കമാലിസ്റ്റ് തുര്‍ക്കിയാണത്രെ തെല്‍അവീവിനെ അംഗീകരിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവരുകയും ചെയ്തത്. തുര്‍ക്കിയുമായുണ്ടാക്കിയ വാണിജ്യ ഉടമ്പടിയുടെ […]

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

ഒരു വര്‍ഷം മുമ്പ് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നത്. മ്യാന്മറിന്റെ (പഴയ ബര്‍മ) ജീവിതപരിസരങ്ങളെ കലുഷിതമാക്കി ‘വംശവെറിയുടെ ‘ബുദ്ധഭാവം’ പുറത്തെടുത്ത വിറാതു എന്ന ബുദ്ധഭിക്ഷുവിനെ കുറിച്ച് എഴുതിയപ്പോള്‍ (രിസാല, ആഗസ്റ്റ് 2013 ) താക്കീതുനല്‍കിയത് ഇങ്ങനെ: ”വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ ചാലിച്ച കിംവദന്തികളുമാണ് വിറാതു എന്ന ബുദ്ധഭീകരന്റെ കൈയിലെ ആയുധങ്ങള്‍. സോഷ്യല്‍ നെറ്റുവര്‍ക്കിലൂടെയും ഡിവിഡിയിലൂടെയും അതിദ്രുതം ഇദ്ദേഹത്തിന്റെ വിഷലിപ്ത പ്രഭാഷണങ്ങളും ആഹ്വാനങ്ങളും ബുദ്ധമതാനുയായികളിലേക്ക് ലോകമെമ്പാടും പ്രസരിപ്പിക്കപ്പെടുകയാണ്. ‘969’ എന്ന കാമ്പയിനിലൂടെയാണ് ഈ സന്ന്യാസി അനുയായികളെ […]

നരേന്ദ്രമോഡിയുടെ ഒരു വര്‍ഷം

നരേന്ദ്രമോഡിയുടെ ഒരു വര്‍ഷം

അതിവേഗം സഞ്ചരിക്കാനുണ്ടെങ്കില്‍ ഒറ്റക്ക് പുറപ്പെടുക, ബഹുദൂരമാണ് താണ്ടാനുള്ളതെങ്കില്‍ ഒരുമിച്ച് സഞ്ചരിക്കുക എന്നര്‍ഥം വരുന്ന ഇംഗ്‌ളീഷ് പഴമൊഴിയുണ്ട്. അധികാരം നുണയാനുള്ള ആക്രാന്തം കൊണ്ടായിരിക്കണം അതിദ്രുതമാണ് പ്രധാനമന്ത്രി നന്ദ്രേമോഡി ഭരണത്തേരിലേറി യാത്ര നടത്തുന്നത്. അതും ഏകനായി. രാജ്യത്തെ മുഴുവന്‍ ഒരുമിച്ചുകൊണ്ടുപോകണമെന്ന് നരേന്ദ്രമോഡിക്ക് ഇതുവരെ തോന്നിയിട്ടില്ല. 20കോടിയിലേറെ വരുന്ന ന്യൂനപക്ഷസമൂഹത്തെ പൂര്‍ണമായി അകറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യാ മഹാരാജ്യം ഭരിക്കാമെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടെന്നാണ് അധികാരത്തിന്റെ ഈ ആണ്ടറുതിയില്‍ രാജ്യം ഉറച്ചുവിശ്വസിക്കുന്നത്. 31ശതമാനം വോട്ടുമായി രാജ്യം ഭരിക്കാന്‍ ഇറങ്ങിയ ഹിന്ദുത്വശക്തികള്‍ 62ശതമാനത്തിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. […]

ആധുനികതയും നവീകരണവും പിന്നെ പാരമ്പര്യവാദികളും

ആധുനികതയും നവീകരണവും  പിന്നെ പാരമ്പര്യവാദികളും

ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അധീശവര്‍ഗം ന്യായീകരണം കണ്ടെത്താറ് കാടത്തത്തിലാണ്. അപരിഷ്‌കൃതര്‍ എന്നോ അക്രമകാരികള്‍ എന്നോ വിശേഷിപ്പിച്ച് കൈയിലുള്ള ഏറ്റവും പുതിയ ഇനം ആയുധങ്ങള്‍ കൊണ്ട് വകവരുത്തുന്ന രീതിശാസ്ത്രത്തിന്റെ കാളിമ അധിനിവേശത്തിന്റെ/അധീശത്വത്തിന്റെ ചരിത്രപുസ്തകത്തില്‍ എത്ര വേണമെങ്കിലും വായിക്കാം. മുസ്‌ലിം ലോകത്തുടനീളം വന്‍ശക്തികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അരങ്ങേറിവരുന്ന ‘ജിഹാദിവിരുദ്ധ’ നരമേധങ്ങള്‍ക്ക് നീതീകരണം കണ്ടെത്തുന്നത് അവര്‍ ലോകത്തിനു തന്നെ ഭീഷണിയാണ് എന്ന സിദ്ധാന്തത്തിലാണ്. ആധുനികതയെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവാത്ത ഇസ്‌ലാമാണ് എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്നു പരസ്യമായി വാദിക്കാന്‍ വരെ ഓസ്‌ട്രേലിയന്‍ […]

ഹൈദരാലിയും ടിപ്പുസുല്‍ത്താനും പുനര്‍വായന ആവശ്യപ്പെടുമ്പോള്‍

ഹൈദരാലിയും ടിപ്പുസുല്‍ത്താനും പുനര്‍വായന ആവശ്യപ്പെടുമ്പോള്‍

ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയോ ചരിത്രപുസ്തകത്തില്‍ വക്രീകരിക്കപ്പെടുകയോ ചെയ്ത മുസ്‌ലിം ചരിത്ര പുരുഷന്മാരാണ് മൈസൂര്‍ ഭരണാധികാരികളായ ഹൈദരലി ഖാനും മകന്‍ ടിപ്പുസുല്‍ത്താനും. മുസ്‌ലിം രാജാക്കന്മാരുടെ ക്രൂരതകള്‍ വിവരിക്കുന്നിടത്തും അസഹിഷ്ണുത എടുത്തുകാട്ടുന്നിടത്തും ഉദാഹരണമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറ് ഈ രണ്ടു കഥാപാത്രങ്ങളെയാണ്. കേരളത്തിന്റെ മതമൈത്രിക്ക് ഊനം തട്ടിയ കാലഘട്ടത്തെ കുറിച്ച് പരമര്‍ശിക്കുന്നിടത്തെല്ലാം ‘ടിപ്പുവിന്റെ പടയോട്ട’ത്തെ കുറിച്ചാണ് അനുസ്മരിക്കാറ്. ടിപ്പുസുല്‍ത്താന്റെയും പിതാവ് ഹൈദരലിഖാന്റെയും മലബാര്‍ അധിനിവേശമാണ് മേഖലയുടെ മതമൈത്രി തകരാന്‍ ഇടയാക്കിയതെന്നും ഹിന്ദുസമൂഹത്തിന്റെ നാശത്തിന് നാന്ദി കുറിച്ചത് ഇതോടെയാണെന്നും കുറ്റപ്പെടുത്തുന്ന സിദ്ധാന്തങ്ങള്‍ ധാരാളമായി ഇവിടെ […]